ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീരീക്ഷിക്കാന്‍ കൊട്ടാരക്കരയില്‍ നിന്നും ഡോ.എബ്രഹാം കരിക്കവുംനിരീക്ഷണ സംഘത്തിൽ
ശ്രീലങ്കയില്‍
പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീരീക്ഷിക്കാന്‍ കൊട്ടാരക്കരയില്‍ നിന്നൊരാള്‍. യുണൈറ്റഡ് റിലീജന്‍സ്
ഇനിഷ്യേറ്റീവ് ഏഷ്യ എക്‌സിക്യൂട്ടീവ്
ഡയറക്ടറും കരിക്കം ഇന്റര്‍നാഷണല്‍
പബ്ലിക് സ്‌കൂള്‍
ചെയര്‍മാനുമായ കരിക്കം മുണ്ടക്കല്‍
വീട്ടില്‍ ഏബ്രഹാം കരിക്കമാണ് പതിനഞ്ചംഗ
നിരീക്ഷണ സംഘത്തിലെ മലയാളി. ഏഷ്യന്‍
നെറ്റ്വര്‍ക്ക് ഫോര്‍ ഫ്രീ
ഇലക്ഷന്‍സ് (ആന്‍ഫ്‌റല്‍)
എന്ന അന്താരാഷ്ട്ര പ്രസ്ഥാനമാണ്
ജനവരി എട്ടിന് നടക്കുന്ന പ്രസിഡന്റ്
തിരഞ്ഞെടുപ്പ് നിരീക്ഷക സംഘത്തില്‍ ഏബ്രഹാം
കരിക്കത്തെ ഉള്‍പ്പെടുത്തിയത്.
ഇന്ത്യയില്‍നിന്ന് മൂന്നുപേരാണ് സംഘത്തിലുള്ളത്.
നിലവിലെ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്രരാജ പക്‌സെ, പ്രതിപക്ഷ
പാര്‍ട്ടികളുടെ പൊതുസ്ഥാനാര്‍ഥി മൈത്രിപാല
സിരിസേന എന്നിവരുള്‍പ്പെടെ നാലുപേരാണ്
മത്സരരംഗത്തുള്ളത്. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പാണ്
നടക്കുന്നതെന്ന് ഉറപ്പുവരുത്തുകയാണ് നിരീക്ഷക സംഘത്തിന്റെ ജോലി.
ഇതിനായി രണ്ടാഴ്ച ഇവര്‍ ശ്രീലങ്കയില്‍
താമസിക്കും.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment