Pages

Monday, December 22, 2014

കേരളം മാവോവാദത്തിന്റെ നിഴലിൽ

കേരളം  മാവോവാദത്തിന്റെ  നിഴലിൽ
സൈലന്റ് വാലിയിലും വെള്ളമുണ്ടയിലും മാവോവാദി ആക്രമണം

                      പാലക്കാട് സൈലന്റ് വാലിയിലും വയനാട്ടിലെ വെള്ളമുണ്ടയിലും മാവോവാദി ആക്രമണം. മുക്കാലിയിലുള്ള വനംവകുപ്പിന്റെ സൈലന്റ് വാലി റേഞ്ച് ഓഫീസിനു പുലര്‍ച്ചെ ഒന്നരയോടെയാണ് ആക്രമണമുണ്ടായത്. വെള്ളമുണ്ടയിലെ ഫോറസ്റ്റ് ഔട്ട്‌പോസ്റ്റിന് നേര്‍ക്കാണ് ആക്രമണം നടന്നത്. സൈലന്റ് വാലി റേഞ്ച് ഓഫീസിനു മുന്നിലുണ്ടായിരുന്ന ജീപ്പ് കത്തിച്ചു. ഓഫീസിലുണ്ടായിരുന്ന നാല് കംപ്യൂട്ടറുകള്‍ തകര്‍ത്തു. ഫയലുകളും നശിപ്പിച്ചു. ജനാലചില്ലുകള്‍ തകര്‍ത്ത ശേഷം ഫയലുകളിലേക്ക് തീയിടുകയായിരുന്നു. കാമറകളും ലെന്‍സുകളും അടക്കം മറ്റ് ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. 
               സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളും ഇവിടെ പതിച്ചിട്ടുണ്ട്. ആയുധങ്ങള്‍ വെച്ചിരുന്ന മുറി തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മുറിയുടെ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 15 ഓളം പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ബഹളവും മുദ്രാവാക്യം വിളികളും കേട്ട് സമീപത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയായിരുന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജോഷിനും ഫോറസ്റ്റര്‍ ബാലനും എത്തി. എന്നാല്‍ ആയുധമുണ്ടായേക്കുമെന്നതിനാല്‍ മാവോവാദികള്‍ക്കുമുന്നിലേക്ക് പോകുന്നത് അപകടമാകുമെന്ന നിര്‍ദ്ദേശത്താല്‍ ഇവര്‍ പിന്മാറുകയായിരുന്നു. വയനാട് വെള്ളമുണ്ട കുഞ്ഞോത്തെ ഫോറസ്റ്റ് ഓഫീസിലെ ചില്ലുകള്‍ അടിച്ചു തകര്‍ത്ത നിലയില്‍. ഫോട്ടോ: രമേഷ്‌കുമാര്‍ വെള്ളമുണ്ടവിവരമറിഞ്ഞ് മാവോ വിരുദ്ധസേനയായ തണ്ടര്‍ബോള്‍ട്ട്, അഗളി പോലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവര്‍ സ്ഥലത്തെത്തി. സായുധവിപ്‌ളവത്തിന് തയ്യാറാകുക, ആദിവാസികള്‍ പോരാട്ടത്തില്‍ അണിചേരുക തുടങ്ങിയവയാണ് പോസ്റ്ററിലെ വാചകങ്ങള്‍.

വെള്ളമുണ്ട കുഞ്ഞോത്തെ ഫോറസ്റ്റ് ഔട്ട്‌പോസ്റ്റിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഓഫീസിലെ ജനാല ചില്ലുകള്‍ തകര്‍ന്നു. ഓഫീസിലുണ്ടായിരുന്ന കട്ടിലുകള്‍ കത്തിച്ചു. കാട്ടുതീയുടെ പോസ്റ്ററുകള്‍ ഇവിടെ നിന്നു കണ്ടെടുത്തു.ഈ രണ്ട് സംഭവങ്ങള്‍ക്ക് പിന്നാലെ തിങ്കളാഴ്ച രാവിലെ 7.50 ഓടെ പാലക്കാട് ചന്ദ്രനഗറിലെ കെ.എഫ്.സി റെസ്റ്റോറന്റ് ഒരു സംഘമാളുകള്‍ അടിച്ചു തകര്‍ത്തു. മുഖംമൂടി ധരിച്ചെത്തിയ പത്തോളം പേരാണ് ആക്രമണം നടത്തിയത്. മാവോവാദി ആക്രമണമാണ് സംശയിക്കുന്നു.

             പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: