Ghar Wapsi: mass reconversion at
Alappuzha
ഘര്‍ വാപസി: ആലപ്പുഴയില്‍ കൂട്ട മതപരിവര്‍ത്തനം
ആലപ്പുഴ ജില്ലയിലെ ചേപ്പാട്ട് കൂട്ട മതപരിവര്‍ത്തനം.
വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കണിച്ചനെല്ലൂരിലെ എട്ടുകുടുംബങ്ങളില്‍പെട്ട
30 പേരെ മതം മാറ്റിയതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.കോട്ടയം,
എറണാകുളം, കാസര്‍കോട്, കൊല്ലം ജില്ലകളിലും ഈ രീതിയില്‍ മതപരിവര്‍ത്തനം നടന്നതായി
റിപ്പോര്‍ട്ടുണ്ട്. ഇന്ന് കൊല്ലം അഞ്ചലില്‍ മൂന്നുപേര്‍ മതംമാറി. പുനലൂരിലും
മതപരിവര്‍ത്തനം നടന്നതായി വി.എച്ച്.പി നേതാക്കള്‍ പറഞ്ഞു.
ഉത്തരേന്ത്യയില്‍ ഏറെ വിവാദം സൃഷ്ടിച്ച ഘര്‍വാപസി (വീട്ടിലേക്ക് മടങ്ങിവരുക) മോഡലിലാണ് ആലപ്പുഴയിലും മതം മാറ്റം. ഞായറാഴ്ച രാവിലെ അഞ്ചിന് തുടങ്ങി നാലുമണിക്കൂറോളം നീണ്ട ചടങ്ങിലാണ് നേരത്തേ ക്രിസ്തുമതത്തിലേക്ക് മടങ്ങിയവരെ മതം മാറ്റി ഹിന്ദുമതത്തിലേക്ക് കൊണ്ടുവന്നത്.രാവിലെ അഞ്ചിന് ഗണപതിഹോമത്തോടെയാണ് ചടങ്ങ് തുടങ്ങിയത്. പിന്നീട് ശുദ്ധികലശം, ഗായത്രിമന്ത്രം ചൊല്ലിക്കൊടുക്കല്‍, വസ്ത്രദാനം തുടങ്ങിയ ചടങ്ങുകളും നടന്നു. ചടങ്ങുളുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിശ്വഹിന്ദുപരിഷത്ത് നേതാവായിരുന്നു ചടങ്ങിന് നേതൃത്വം നല്‍കിയത്.എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമായിരുന്നില്ല ഇവിടെ നടന്നതെന്ന് വി.എച്ച്.പി വ്യക്തമാക്കി. അതിനിടെ ഗുജറാത്തിലും നൂറോളം പേരെ ഇതേ മോഡലില്‍ മതം മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. ഘര്‍വാപസി മതം മാറ്റം വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

Prof. John Kurakar
No comments:
Post a Comment