യാക്കോബായ സഭയില്‍ പ്രതിസന്ധി രൂക്ഷം;പാത്രിയാര്ക്കീസ് ബാവ ഫെബ്രുവരിയില്‍ കേരളത്തിലെത്തും
ആകമാന സുറിയാനി സഭയുടെ തലവന് അന്ത്യോക്യന് പാത്രിയാര്ക്കീസ്
ഇഗ്നാത്തിയോസ് കരീം അപ്രേം രണ്ടാമന് പാത്രിയാര്ക്കീസിന്റെ ഭാരത സന്ദര്ശനം ഫെബ്രുവരിയില് നടക്കും. മഞ്ഞനിക്കര ദയറയിലെ പെരുന്നാളുമായി ബന്ധപ്പെട്ടാണ് പാത്രിയാര്ക്കിസ് ഇന്ത്യയില് എത്തുന്നത്. പാര്ത്രിയാര്ക്കിസിന്റെ ഇന്ത്യാ സന്ദര്ശനം മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് യാക്കോബായ സഭയുടെകാതോലിക്ക തോമസ് പ്രധമന് ബാവയും സഭാ ട്രസ്റ്റിയും പാത്രിയാര്ക്കീസിന് കത്ത് അയച്ചിരുന്നു.ഇതിന് എതിരെ സഭയിലെ മെത്രാപ്പോലീത്തമാര് അടക്കം ഉള്ളവര് രംഗത്ത് എത്തി. മെത്രാപോലീത്താമാരുടെ എതിര്പ്പിനെ തുടര്ന്ന് ഇന്ന് സഭാ ആസ്ഥാനമായ പുത്തന്കുരിശ് പാത്രിയാര്ക്കാ സെന്ററില് ചേര്ന്ന സഭയുടെ അടിയന്തര സൂനഹദോസാണ് പാത്രിയാര്ക്കിസിന്റെ ഇന്ത്യാ സന്ദര്ശനം മുന് നിശ്ചയിച്ച തിയതികളില് നടത്താനാണ് തീരുമാനം എടുത്തത്.പരി. പാത്രിയര്‍ക്കീസ് ബാവായുടെ ശ്ലൈഹീക സന്ദര്‍ശനം സംബന്ധിച്ച് പ്രചരിപ്പിക്കുന്നതായ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ് എന്ന് ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ പറഞ്ഞു. പരിശുദ്ധ സഭയുടെ പരമമേലധ്യക്ഷനായ പരി. പിതാവിന് ഏത് സമയത്തും പരി. സഭയിലേക്ക് ശ്ലൈഹീക സന്ദര്‍ശനം നടത്തുവാന്‍ അധികാരമുണ്ട് എന്ന് ശ്രേഷ്ഠ ബാവ വ്യക്തമാക്കി.പരി. സഭയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നതായ അസമാധാനം മാറി സന്തോഷത്തിന്റെതായ അന്തരീക്ഷത്തില്‍ പരി. പിതാവിനെ സ്വീകരിക്കുവാന്‍ സാധിക്കണമെന്നും അതിനായി പരി. പിതാവിന്റെ സന്ദര്‍ശനം അല്‍പം കൂടി നീട്ടി വെക്കണമെന്നുമാണ് സഭാ സമിതികള്‍ അപേക്ഷിച്ചിട്ടുള്ളത് എന്നും ശ്രേഷ്ഠ ബാവാ പറഞ്ഞു. വിശ്വാസികള്‍ക്കിടയില്‍ തെറ്റിധാരണ പരത്തി പരിശുദ്ധ സഭയെ നശിപ്പിക്കുവാന്‍ ചിലര്‍ നടത്തുന്നതായ നീക്കങ്ങളില്‍ കരുതലുള്ളവരായിരിക്കണമെന്നും പരി. പാത്രിയര്‍ക്കീസ് ബാവായുമായി അഭിപ്രായ വ്യത്യാസം ഉണ്ടാക്കുവാന്‍ ആര് ശ്രമിച്ചാലും നടക്കുകയില്ല ശ്രേഷ്ഠ ബാവ വ്യക്തമാക്കി.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment