58 മത് സ്‌ക്കൂള്‍ കായികമേള; സെന്റ് ജോര്‍ജ് ചാമ്പ്യന്മാര്‍
തിരുവനന്തപുരത്ത് നടന്നുവന്ന 58 മത് സ്‌ക്കൂള്‍ കായികമേളയില്‍ കോതമംഗലം സെന്റ് ജോര്‍ജ് ചാമ്പ്യന്മാര്‍. ഒരു പോയിന്റ് വ്യത്യാസത്തിലാണ് സെന്റ് ജോര്‍ജ് കിരീടം നിലനിര്‍ത്തിയത്. 83 പോയിന്റോടെ സെന്റ് ജോര്‍ജ് കിരീടം നേടിയപ്പോള്‍ 82 പോയിന്റുകളുമായി മാര്‍ ബേസിന് രണ്ടാം സ്‌ഥാനംകൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. ഇത് ഒന്‍പതാം തവണയാണ് സെന്റ് ജോര്‍ജ് കിരീടം നേടുന്നത്.വിജയം ദൈവത്തിന് സമര്‍പ്പിക്കുന്നുവെന്നും നാഡ വന്നാല്‍ സെന്റ് ജോര്‍ജ് പരാജയപ്പെടുമെന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് ഈ ചാമ്പ്യന്‍ഷിപ്പെന്ന് സ്‌ക്കൂള്‍ കായിക പരിശീലകന്‍ രാജു പോള്‍ പ്രതികരിച്ചു.
No comments:
Post a Comment