Pages

Thursday, October 9, 2014

STRONGEST WARNING TO PAKISTAN

അതിര്ത്തി യില് വെടിനിര്ത്തmല് കരാര് ലംഘനം തുടരുന്ന പാക് സൈന്യത്തിന് ശക്തമായ മുന്നറിയിപ്പ്
ഇന്ത്യ തിരിച്ചടിച്ചാല് പാകിസ്താന് താങ്ങാനാവില്ല: പ്രതിരോധമന്ത്രി
 In the strongest warning yet over unabated ceasefire violations from across the border, India today asserted that Pakistan will not be able to bear the cost of this 'adventurism' if it persists with such 'unprovoked' aggression.'Pakistan in these attacks has clearly been the aggressor but it must realise that our deterrence will be credible. If Pakistan persists with this adventurism, our forces will make the cost of this adventurism unafforable,' Defence Minister Arun Jaitley told reporters here.India's strong message has reached Pakistan and will continue to do so if it persists with firing and shelling, he said.
             അതിര്ത്തി യില്‍ വെടിനിര്ത്താല്‍ കരാര്‍ ലംഘനം തുടരുന്ന പാക് സൈന്യത്തിന് ശക്തമായ മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തി. വെടിവെപ്പ് അവസാനിപ്പിക്കാത്തപക്ഷം പാകിസ്താന്‍ കനത്തവില നല്കേ്ണ്ടിവരുമെന്ന് അദ്ദേഹം വാര്ത്താ  സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യ തിരിച്ചടിച്ചാല്‍ താങ്ങാന്‍ പാകിസ്താന് കഴിയില്ല. വെടിവെപ്പിനിടെ പാകിസ്താനുമായി ചര്ച്ച  നടത്താന്‍ സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന തീവ്രവാദികളെ സഹായിക്കാനാണ് പാക് സൈന്യം വെടിവെപ്പ് നടത്തുന്നത്. ആദ്യ പ്രകോപനമുണ്ടാക്കിയത് പാക് സൈന്യമാണ്. ഇന്ത്യന്‍ മണ്ണും രാജ്യത്തെ ജനങ്ങളെയും സംരക്ഷിക്കാനുള്ള ചുമതല സൈന്യത്തിനുണ്ട്. പാക് വെടിവെപ്പ് തടയുന്നതിനുള്ള                             എല്ലാ നടപടികളും സൈന്യവും അതിര്ത്തി രക്ഷാസേനയും സ്വീകരിക്കും. അയല്രാപജ്യങ്ങള്ക്കെംതിരെ ആക്രമണം നടത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാല്‍, വെടിവെപ്പ് നടത്തുന്ന പാക് സൈന്യത്തിന് ശക്തമായ തിരിച്ചടി ഇന്ത്യന്‍ സൈനികര്‍ നല്കുതന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ആര്ക്കു്മുന്നിലും തലകുനിക്കില്ലെന്നും പാക് സൈന്യത്തിന് ശക്തമായ തിരിച്ചടി നല്കുതമെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് മാധ്യമങ്ങളോട് പറഞ്ഞു.പാകിസ്താന് അതിര്ത്തിയില് ആക്രമണം തുടര്ന്നാല് പ്രത്യാഘാതം ഗുരുതരമായിരിക്കും. ഇക്കാര്യം പാകിസ്താനെ അറിയിച്ചിട്ടുണ്ട്. വെടിവയ്പിന്റെ മറവില് ഭീകര നുഴഞ്ഞുകയറ്റത്തിന് കളമൊരുക്കുകയാണ്. പാകിസ്താന് ഭരണാധികാരികള് നിരുത്തരവാദപരമായ സമീപനമാണ് നടത്തുന്നത്. അതിനാല് ചര്ച്ചകള്ക്ക് മുന്കൈയെടുക്കേണ്ടത് പാകിസ്താനാണ്. ഇന്ത്യയുടെ ഇപ്പോഴത്തെ നീക്കത്തെ കുറിച്ച് കൂടുതല് വെളിപ്പെടുത്താനാവില്ലെന്നും പ്രതിരോധമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതിര്ത്തിയിലെ സംഭവവികാസങ്ങള് പ്രധാനമന്ത്രി സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. ബിഎസ്എഫ് പാകിസ്താന് അര്ഹിക്കുന്ന മറുപടി നല്കുന്നുണ്ട്. അതിര്ത്തിയില് എന്തൊക്കെ നടക്കുന്നുവെന്ന് പ്രധാനമന്ത്രി കൃത്യമായി അറിയുന്നുണ്ട്. വെടിനിര്ത്തല് ലംഘനത്തിനെതിരെ ബിഎസ്എഫ് നല്കുന്ന മറുപടിയില് സര്ക്കാരിന് തൃപ്തിയുണ്ടെന്നും രാജ്നാഥ് പറഞ്ഞു.പാകിസ്താന് ഇന്നു രാവിലെയും അതിര്ത്തിയിലെ 60 ബിഎസ്എഫ് പോസ്റ്റുകള്ക്ക് നേരെ വെടിയുതിര്ത്തിരുന്നു. വെടിവയ്പിലും ഷെല്ലാക്രമണത്തിലും അഞ്ച് ഗ്രാമീണരടക്കം എട്ട് പേര്ക്ക് പരുക്കുപറ്റിയിരുന്നു. വെടിനിര്‍ത്തല്‍ ലംഘിച്ചു പാകിസ്‌താന്‍ ജനവാസകേന്ദ്രങ്ങള്‍ക്കും ബി.എസ്‌.എഫിന്റെ പോസ്‌റ്റുകള്‍ക്കും നേരേ ആക്രമണം തുടരുന്നതിനാല്‍ അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം സംജാതമായി. രാജ്യാന്തര അതിര്‍ത്തിയോടനുബന്ധിച്ചുള്ള ഗ്രാമത്തിനു നേരേ നടത്തിയ ഷെല്ലാക്രമണത്തില്‍ അമ്മയും മകളും മരിച്ചു. മൂന്നു അതിര്‍ത്തി രക്ഷാസേനാംഗങ്ങള്‍ ഉള്‍പ്പെടെ പതിനഞ്ചു പേര്‍ക്കു പരുക്കേറ്റു. ഇന്ത്യ തിരിച്ചു നടത്തിയ ആക്രമണത്തില്‍ പാകിസ്‌താന്റെ ഭാഗത്തും ആള്‍നാശമുണ്ടായി. പാക്‌ റേഞ്ചേഴ്‌സിന്റെ 73 പോസ്‌റ്റുകള്‍ക്കു നേരേയാണ്‌ ഇന്ത്യന്‍ ഭാഗത്തു നിന്ന്‌ ആക്രമണമുണ്ടായത്‌.
അന്‍പതു ബി.എസ്‌.എഫ്‌. പോസ്‌റ്റിനും 35 ഗ്രാമങ്ങള്‍ക്കും നേരേയാണു പാകിസ്‌താന്റെ ആക്രമണമുണ്ടായത്‌. ഇന്നലെ രാവിലെ പാകിസ്‌താന്‍ റേഞ്ചേഴ്‌സ്‌ നടത്തിയ ഷെല്ലാക്രമണത്തില്‍ സാംബ ജില്ലയില്‍ ചില്ലാരി ഗ്രാമത്തിലെ ശകുന്തളാ ദേവിയും മകള്‍ പൊലിദേവിയുമാണു മരിച്ചത്‌. ഇവരുടെ ഭര്‍ത്താവിനും മറ്റു രണ്ടു മക്കള്‍ക്കും പരുക്കേറ്റു. ഇതേത്തുടര്‍ന്ന്‌ ആയിരത്തി എഴുന്നൂറു പേരുള്ള ഗ്രാമത്തില്‍ നിന്ന്‌ എല്ലാവരും പലായനം ചെയ്‌തു.സാംബ, കാത്വ, ആര്‍.എസ.്‌ പുര, അര്‍ണിയ തുടങ്ങിയ മേഖലകളിലാണു പാകിസ്‌താന്‍ വെടിവയ്‌പ്‌ തുടരുന്നത്‌. ഇന്ത്യ തിരിച്ചടിച്ചതോടെ നിയന്ത്രണരേഖയില്‍ മെന്ദറിലും പൂഞ്ച്‌ സെക്‌ടറിലും ചൊച്ചാഴ്‌ച രാത്രി ശാന്തമായിരുന്നു.എന്നാല്‍, രാജ്യാന്തര അതിര്‍ത്തിപ്രദേശങ്ങളില്‍ പാകിസ്‌താന്‍ കനത്ത ആക്രമണം നടത്തിയതായി സൈനിക വക്‌താവ്‌ അറിയിച്ചു. ഒരാഴ്‌യ്‌ക്കുള്ളില്‍ എട്ടാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണു നടത്തിയിരിക്കുന്നത്‌. വെടിവയ്‌പില്‍ മരിച്ച ഇന്ത്യക്കാരടെ എണ്ണം എട്ടായി.ഇതിനിടെ, വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ പാകിസ്‌താന്‍ തയാറാകാത്ത സാഹചര്യത്തില്‍ ശക്‌തമായി തിരിച്ചടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.ഫ്ലാഗ്‌ മീറ്റിംഗ്‌ അടക്കം സമാധാന ചര്‍ച്ചകള്‍ വേണ്ടെന്നും ബി.എസ്‌.എഫിനു നിര്‍ദേശം നല്‍കി. ഇതേസമയം, സംഘര്‍ഷം മൂലം അതിര്‍ത്തിയില്‍ നിന്നു കൂട്ടപലായനം ആരംഭിച്ചു. സുരക്ഷിത സ്‌ഥലങ്ങളിലേക്കു പോയവരുടെ എണ്ണം പതിനാറായിരമായി.ജമ്മു- കശ്‌മീര്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്‌ ഉടന്‍ പരിഹാരം കാണുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. വ്യോമസേനാ ദിനാഘോഷത്തില്‍ സംബന്ധിക്കാന്‍ എത്തിയ പ്രധാനമന്ത്രി മാധ്യമ പ്രവര്‍ത്തകടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു. യു.എന്‍. അടക്കം മൂന്നാമതൊരു കക്ഷിയുടെ മധ്യസ്‌ഥത അംഗീകരിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കി.ഇതേ സമയം, ഇന്ത്യ പാക്‌ അതിര്‍ത്തി കടന്ന്‌ ആക്രമണം നടത്തുകയാണെന്നു പാക്‌ മാധ്യമങ്ങള്‍ ആരോപിച്ചു. 35 പാക്‌ പൗരന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു മാധ്യമങ്ങളുടെ നിലപാട്‌. ചൊവ്വാഴ്‌ച മാത്രം 15 പേര്‍ മരിച്ചെന്നാണ്‌ ആരോപണം. അതിനിടെ, പാകിസ്‌താനില്‍ അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പാക്‌ പ്രധാനമന്ത്രി നവാസ്‌ ഷെരീഫ്‌ ഉന്നതതല യോഗം വിളിച്ചു.




                                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: