പച്ചത്തക്കാളി കഴിച്ചാൽ പേശീബലം മെച്ചപെടും
പച്ചത്തക്കാളി കഴിച്ചാൽ
പേശീബലം മെച്ചപെടും
പച്ചത്തക്കാളി ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് പേശീബലം മെച്ചപ്പെടുത്താൻ നല്ലതാണ്
.ശരീരത്തിലെ മാംസപേശികളെ പോഷിപ്പിക്കുകയും പേശീബലം മെച്ചപ്പെടുത്തുകയും ചെയ്യുന്ന
ടൊമാറ്റിഡിൻ എന്ന
ഘടകം പച്ചത്തക്കാളിയിൽ
ധാരാളമുണ്ട്. ഇതാണ് കിടിലൻ
മസിലുകളെ സമ്മാനിക്കുന്നത്. അയോവ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ്
ഈ ഘടകത്തെ തിരിച്ചറിഞ്ഞത്.
ടൊമാറ്റിഡിൻ പേശീക്ഷയത്തെ
തടയുന്നതിനും ഉത്തമമാണത്രേ. പേശീക്ഷയം മൂലം കോശങ്ങൾക്കുണ്ടാവുന്ന മാറ്റങ്ങൾക്ക് തടയിടുക
എന്ന ജോലിയാണ് പ്രധാനമായും
ടൊമാറ്റിഡിൻ ചെയ്യുന്നത്.എലികളിൽ നടത്തിയ
പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ടൊമാറ്റിഡിൻ നൽകിയ എലികളിൽ പേശികളിൽ ബലപ്പെടുന്നതും
മസിലുകൾക്ക് ശക്തിയും
വലിപ്പവും കൂടുന്നതായും കണ്ടെത്തി. ഈ എലികൾക്ക് കൂടുതൽ നേരം
ശാരീരിക പ്രവർത്തനങ്ങളിൽ
ഏർപ്പെടാനാവും എന്നും
പരീക്ഷണത്തിൽ വ്യക്തമായി.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment