എം.എല്‍.എ തോമസ് ഐസക്കിന്റെ ശുചിത്വ സന്ദേശം
സ്‌കൂള്‍ മൂത്രപ്പുരയും സ്‌കൂള്‍ പരിസരവും കഴുകി
വൃത്തിയാക്കി ഡോ. തോമസ്
ഐസക് എം.എല്‍.എയുടെ ശുചിത്വപരിപാടി.ആര്യാട് ബ്ലോക്ക്
പഞ്ചായത്തിന്റെ ശുചീകരണപരിപാടി കലവൂര്‍ ഗവ.
എച്ച്.എസ്.എസില്‍
ഉദ്‌ഘാടനം
ചെയ്യാനെത്തിയപ്പോഴാണ് എം.എല്‍.എ. ചൂലും
ബ്രഷുമായി നേരെ മൂത്രപ്പുരയിലെത്തി വൃത്തിയാക്കിക്കൊണ്ടു
മാതൃക കാട്ടിയത്. വീടുകളില്‍ ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക് കവറുകള്‍
കഴുകി വൃത്തിയാക്കി ശേഖരിക്കാന്‍ തോമസ് ഐസക്
വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. സ്‌കൂളില്‍ വാട്‌സ്
ക്ലബുകള്‍ രൂപീകരിച്ചു കോമ്പൗണ്ടും
ക്ലാസ് മുറികളും മൂത്രപ്പുരയും
എന്നും വൃത്തിയാക്കണമെന്നും ഇതു നല്ലനിലയില്‍ ചെയ്യുന്നവര്‍ക്കു തന്റെ വക
സമ്മാനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങിനുശേഷം ബ്ലോക്ക് പഞ്ചായത്തിലെ 28
ഉദ്യോഗസ്ഥര് ചേര്ന്നു സ്കൂള് പരിസരവും മൂത്രപ്പുരകളും കഴുകി വൃത്തിയാക്കി. രാവിലെ ചെറിയ കലവൂര് ക്ഷേത്രത്തിനു സമീപത്തുനിന്ന് വിദ്യാര്ഥികളും അധ്യാപകരുമടക്കം നൂറുകണക്കിന് വിദ്യാര്ഥികള് പങ്കെടുത്ത ശുചിത്വവിളംബര ജാഥ സ്കൂള് ഗ്രൗണ്ടില് എത്തിയതോടെയാണ് പരിപാടിക്ക് തുടക്കമായത്. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്.എസ്. ജോര്ജ് അധ്യക്ഷത വഹിച്ചു.ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എസ് സനല് കുമാര്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി ചെമ്പകക്കുട്ടി, പി.എ ജുമൈലത്ത്, കലവൂര് ഗവ. എച്ച്.എസ്. ഹെഡ്മിസ്ട്രസ് പി. ജയലക്ഷ്മി, പി.ടി.എ. പ്രസിഡന്റ് വി.എന്. മോനപ്പന് എന്നിവര് ചടങ്ങുകള്ക്ക് നേതൃത്വം നല്കി
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment