Pages

Monday, October 20, 2014

SASTHAMCOTTA DB COLLEGE GOLDEN JUBILEE CELEBRATION

ശാസ്താംകോട്ട ഡി.ബി.കോളേജ് സുവര്ണജൂബിലി
Devaswom Board College, Sasthamcotta,  which is one of the most popular centres of higher learning in the district, is celebrating its golden jubilee on Monday.Governor P Sathasivam will formally launch the celebration in a grand function attended by teachers, students, alumni, politicians and TDB authorities. TDB president M P Govindan Nair will preside over the function.
ശാസ്താംകോട്ട ദേവസ്വം ബോര്ഡ് കോളേജ് സുവര്ണജൂബിലി ആഘോഷങ്ങള്  ഒക്ടോബ 20 നു (തിങ്കളാഴ്ച) തുടങ്ങും. രാവിലെ 10.30ന് ശാസ്താംകോട്ട ഫില്റ്റര് ഹൗസിന് സമീപത്തുനിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെയാണ് ആഘോഷങ്ങള് തുടങ്ങുക.വൈകിട്ട് 3ന് ചേരുന്ന യോഗത്തില് ഗവര്ണര് പി.സദാശിവം സുവര്ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന് നായര് അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തിനുശേഷം ഡോ. ഉമയാള്പുരം ശിവരാമന്, എം.ജയചന്ദ്രന്, സ്റ്റീഫന് ദേവസ്യ, കാവാലം ശ്രീകുമാര്, ആറ്റുകാല് ബാലസുബ്രഹ്മണ്യം, ഉടുപ്പി ശ്രീധര് എന്നിവര് അവതരിപ്പിക്കുന്ന സംഗീതവിരുന്നും സിനിമ-സീരിയല് താരങ്ങള് അവതരിപ്പിക്കുന്ന സ്റ്റേജ് ഷോയും ഉണ്ടായിരിക്കും.

ഞായറാഴ്ച കുമ്പളത്ത് ശങ്കുപ്പിള്ള അനുസ്മരണത്തിനുശേഷം പന്മന ആശ്രമത്തില്നിന്ന് ആരംഭിച്ച ജ്യോതിപ്രയാണം വൈകിട്ട് ഡി.ബി.കോളേജില് എത്തി. ജ്യോതി പ്രിന്സിപ്പല് ഡോ. ഹരിക്കുട്ടന് ഉണ്ണിത്താന് ഏറ്റുവാങ്ങി. ദേവസ്വം ബോര്ഡ് ചീഫ് എന്ജിനിയര് ജി.മുരളീകൃഷ്ണന് സുവര്ണജൂബിലി ദീപം തെളിച്ചു. തുടര്ന്ന് ചേര്ന്ന സമ്മേളനം കോവൂര് കുഞ്ഞുമോന് എം.എല്.. ഉദ്ഘാടനം ചെയ്തു. കോളേജ് സ്ഥാപിക്കുന്നതിന് കുമ്പളത്ത് ശങ്കുപ്പിള്ളയ്ക്കൊപ്പം പ്രയത്നിച്ച പോരുവഴി വാസുദേവനെ .കാസിം പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കാരുവള്ളി ശശി ഉപഹാരം നല്കി.സുവര്ണജൂബിലി ആഘോഷിക്കുന്ന ശാസ്താംകോട്ട ദേവസ്വം ബോര്ഡ് കോളേജ്  ന് WINDOW OF KNOWLEDGE ന്റെ   ആശംസക

                               പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: