Pages

Monday, October 20, 2014

ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ദ്വിതീയന്‍ ബാവ നന്മയുടെ പ്രതീകം

ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ദ്വിതീയന്‍
 ബാവ നന്മയുടെ പ്രതീകം-മുഖ്യമന്ത്രി


കാലംചെയ്ത ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ദ്വിതീയന്‍ ബാവ നന്മയുടെ നിറകുടമായിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ബാവയുടെ ജന്മശതാബ്ദി ആഘോഷം ജന്മസ്ഥലമായ തൃക്കരുവയിലെ പെരിനാട് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലയ്ക്കല്‍ പ്രശ്‌നത്തില്‍ മനുഷ്യര്‍ തമ്മില്‍ അകലുന്നത് കണ്ടപ്പോള്‍ പ്രശ്‌നത്തില്‍ ഇടപെട്ട് രമ്യമായി പരിഹരിച്ചത് അദ്ദേഹത്തിന്റെ പ്രത്യേക കഴിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഡംബരങ്ങളും ആഘോഷങ്ങളും ഒഴിവാക്കി മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്ന പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സഖറിയ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത അനുസ്മരണപ്രഭാഷണം നടത്തി. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. 'സൂര്യതേജസ്' എന്ന സപ്ലിമെന്റ് പ്രകാശനം ചെയ്തു. പി.കെ.ഗുരുദാസന്‍ എം.എല്‍.എ., ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത, ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത, മുഹമ്മദ് സലിം മലാനി, ബീന ബാബു, സെലീന ഷാഹുല്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. എം.എം.വൈദ്യന്‍ സ്വാഗതവും ഫാ. ഡാനിയേല്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.


                                പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: