അപൂര്‍വ്വയിനം നിശാശലഭം
മലക്കപ്പാറയില്‍ വിരുന്നിനെത്തി
Malakkappara is an
unexplored upcoming tourist destination, part of Chalakudy-Athirapally Tourism,
Kerala ,India.It consists of the tea estate owned by Tata Tea, forest area
of Kerala Forest Department belonging to both Vazhachal Forest
Division and Malayattur Forest Division.
Many endangered and endemic species
of floraand fauna are found in the forests of Malakkappara area.
There is 96 Km distance from Chalakudy
പശ്ചിമഘട്ടങ്ങളില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വ്വയിനം നിശാശലഭം മലക്കപ്പാറയില്‍ വിരുന്നിനെത്തി. മലേഷ്യന്‍ മൂണ്‍ മോത്ത് ഇനത്തില്‍പ്പെട്ട നിശാശലഭത്തെയാണ് മലക്കപ്പാറയില്‍ കണ്ടത്. ഇരട്ടവാലുകളാണ് ഇവയുടെ സവിശേഷത. പതിമൂന്ന് സെന്റിമീറ്ററോളം നീളമുള്ള നിശാശലഭത്തിന് പക്ഷേ വളരെ പതുക്കയെ പറക്കാനാകൂ. പച്ചനിറത്തിലടക്കമുള്ള മൂന്ന് തരത്തിലുള്ള നിശാശലഭങ്ങളാണ് മലേഷ്യന്‍ മൂണ്‍ മോത്ത് വിഭാഗത്തിലുള്ളത്. ഇതില്‍ ചുവപ്പ് നിറത്തിലുള്ളവ അപൂര്‍വ്വ ഇനമാണെന്ന് വേഴാമ്പല്‍ ഫൗണ്ടേഷന് റിസര്‍ച്ച് ഡയറക്ടര്‍ ഡോ.അമിതാഭച്ചന് പറഞ്ഞു. ജീവിതചക്രത്തിന്റെ അവസാനഘട്ടമായ ശലഭരൂപത്തില് ഇവക്ക് ഒരാഴ്ചകാലത്തെ ആയുസ്സ് മാത്രമാണുള്ളത്. ശലഭഘട്ടത്തില് ഇവ ഭക്ഷിക്കില്ല. ഭക്ഷണമെടുക്കാന്‍ വായയും ഈഘട്ടത്തില്‍ ഇവയ്ക്കുണ്ടാകില്ല. പട്ടുനൂല്‍ പുഴുവിന്റെത് പോലുള്ള രോമങ്ങളും ഇവയുടെ പ്രത്യേകതകളാണ്. ജനവാസമില്ലാത്ത വനമേഖലകളാണ് ഇവയുടെ ആവാസ കേന്ദ്രം. പടരുന്ന കോളാമ്പിപൂ ചെടികളുടെ ഇലകളും പനച്ചിക്കായകളുമാണ് ലാര്‍വകളുടെ പ്രധാന ആഹാരം
 |
| MALAKKAPPARA |
No comments:
Post a Comment