Pages

Saturday, October 4, 2014

ഫ്‌ളകസും ഫ്‌ളകസും പ്ലാസ്റ്റിക്കും കേരളത്തിൽ സമ്പൂർണ്ണമായി നിരോധിക്കുക

ഫ്ളകസും  പ്ലാസ്റ്റിക്കും കേരളത്തി  സമ്പൂർണ്ണമായി നിരോധിക്കുക

  കേരളത്തിൽഫ്‌ളകസും പ്ലാസ്റ്റിക്കും  സമ്പൂർണ്ണമായി നിരോധിക്കുക .  ഫ്‌ളകസും പ്ലാസ്റ്റിക്കും മണ്ണിലലിയില്ല. ഓരോ മഹാസമ്മേളനങ്ങള്‍ കഴിയുമ്പോഴും അത് നടന്ന ഇടം ഇന്ന് ഫ്‌ലക്‌സ് ബോര്‍ഡുകളുടെ ഒരു ചവറ്റുകുട്ടകൂടിയായി മാറുന്ന അവസ്ഥയാണുള്ളത്. നഗരങ്ങളെ ഫ്‌ലക്‌സ് ബോര്‍ഡുകളുടെ ശവപ്പറമ്പെന്ന് വിളിക്കാവുന്ന അവസ്ഥയിലേക്ക്  മാറിയിരിക്കുകയാണ് .. നമ്മുടെ തോടുകളും പുഴകളുംഫ്‌ളകസും പ്ലാസ്റ്റിക്കും കൊണ്ട്  മലിനമായിരിക്കുകയാണ് .ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നിരോധിച്ചുകൊണ്ടുള്ള നിയമനിര്‍മാണം നടത്താനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനം ഫ്‌ലക്‌സ് സംസ്‌കാരം മാരകമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ എല്ലാനിലയ്ക്കും ശ്‌ളാഘനീയമാണ്.സര്‍ക്കാര്‍ തീരുമാനം വെറുമൊരു പറച്ചില്‍ മാത്രമായി ഒതുങ്ങില്ലെന്ന് വ്യക്തമായ സൂചനനല്‍കിക്കൊണ്ടുള്ള നീക്കങ്ങളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്റെയും ഭാഗത്തുനിന്ന് തൊട്ടടുത്ത ദിവസമായ ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ച് ഉണ്ടായിട്ടുള്ളത്. സ്വന്തം ചിത്രമുള്ള ഫ്‌ലക്‌സ് നശിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തലസ്ഥാനത്ത് ഫ്‌ലക്‌സ്​പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് തുടക്കമിട്ടത്. വി.എം. സുധീരനാകട്ടെ കെ.പി.സി.സി.യുടെ പ്രചാരണപരിപാടികളില്‍ ഇനി ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.  പ്ലാസ്റ്റിക് വിപത്തിനെതിരായ സര്‍ക്കാര്‍ നീക്കത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നുണ്ടായ ഈ പിന്തുണ കേരളത്തെയാകെ പ്ലാസ്റ്റിക്കിനെതിരെ മാറിച്ചിന്തിപ്പിക്കാന്‍ പ്രേരണനല്‍കുന്നതാണ്.

പ്ലാസ്റ്റിക്‌  കവറിനു പകരം  തുണി സഞ്ചികൾ  ഉപയോഗിക്കാൻ  ജനങ്ങളെ  പഠിപ്പിക്കണം .തുണി സഞ്ചികൾ  നിർമ്മിക്കുന്ന യൂണിറ്റുകളെ പ്രോസാഹിപ്പിക്കണം .പ്ലാസ്റ്റിക്കിനെതിരെ പ്രസംഗിക്കാത്ത രാഷ്ട്രീയക്കാരാരുമില്ല. എന്നാല്‍, സമ്മേളനകാലമോ തിരഞ്ഞെടുപ്പ് കാലമോ വരുന്നതോടെ എല്ലാവരും പ്ലാസ്റ്റിക്കിനെയും അതുവഴി ഫ്‌ലക്‌സിനെയും വാരിപ്പുണരും. പാര്‍ട്ടികളുടെ പ്രാദേശിക സമ്മേളനങ്ങള്‍ മുതല്‍ക്കാണ് ഫ്‌ളക്‌സുകളുടെ വേരറുത്തുതുടങ്ങേണ്ടത്. മുകളിലേക്ക് കയറിപ്പോകുന്തോറും ഫ്‌ലക്‌സുകള്‍ക്ക് വലിപ്പം കൂട്ടിക്കൊണ്ടുവരുന്ന പ്രവണത ഒരുപക്ഷേ, രാഷ്ട്രീയക്കാര്‍ സിനിമയില്‍നിന്നും പകര്‍ത്തിയെടുത്ത ഒരനാശാസ്യമാതൃകയാണ്. എത്രതന്നെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍കൊണ്ട് വഴിയോരങ്ങള്‍ നിറച്ചാലും സിനിമ നന്നായെങ്കില്‍ മാത്രമേ അത് തിയേറ്ററുകളില്‍ ഓടൂ. അതുപോലെ ഫ്‌ലക്‌സ് ബോര്‍ഡുകളുടെ എണ്ണവും വലിപ്പവും മാത്രം നോക്കി ജനം വോട്ടുചെയ്യുന്ന കാലവും കഴിഞ്ഞു. മണ്ണിനെ നശിപ്പിച്ച് ഇനിയും മനുഷ്യവംശത്തിന് മുന്നോട്ടുപോകാനാവില്ലെന്ന തിരിച്ചറിവ് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. രാസവളങ്ങളും പ്ലാസ്റ്റിക്കും മണ്ണിനെ മാത്രമല്ല, മനുഷ്യരെയും എന്നെന്നേക്കുമായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് തിരിച്ചറിവില്ലാതെ ഇനി അതിജീവനം പോലും സാധ്യമാകില്ലെന്ന നിലയിലെത്തിയിരിക്കുകയാണ് ലോകം. അതുകൊണ്ട് ഫ്‌ലക്‌സിനും പ്ലാസ്റ്റിക്കിനുമെതിരെയുള്ള സര്‍ക്കാര്‍ നീക്കത്തെ പിന്തുണയ്ക്കാന്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്വമുണ്ട്. നിലവിലുള്ള ഫ്‌ലക്‌സ് സംസ്‌കാരത്തെ തകര്‍ത്താല്‍ മാത്രമേ നമ്മുടെ മണ്ണ് സംരക്ഷിക്കപ്പെടൂ; നമ്മുടെ മക്കള്‍ക്ക് ഈ ഭൂമിയില്‍ മനുഷ്യരായി ജീവിക്കാനാവൂ.ഈ  ഭൂമി നമ്മുടെ  വരും തലമുറയ്ക്ക്കൂടി  അവകാശപെട്ടതാണ്. അത്  നശിപ്പിക്കാൻ  നമുക്ക്  അവകാശമില്ല .

                                പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: