Pages

Wednesday, October 8, 2014

OMANA GANGADHARA- A DEDICATED CANCER CARE WORKER IN LONDON

ലണ്ടനിലെ കാൻസർ രോഗികൾക്ക്
സ്വാന്തനവുമായി ഡോ: ഓമന
 ലണ്ടനിലെ കാൻസർ രോഗികൾക്ക് സ്വാന്തനത്തിന്റെ  കരസ്പർശവുമായി   യു.കെ യിലെ ആദ്യ മലയാളി  മേയർ ഡോ: ഓമന ഗംഗാധരൻ  മാതൃകയാകുന്നു .ലണ്ടൻ  ദെബ്നംസ്  സൂപ്പർ സ്റ്റോറിനു  മുന്നിൽ കഴിഞ്ഞ ഞായറാഴ്ച   രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെയായിരുന്നു മുൻ  ന്യു ഹാം മേയർ ഡോ: ഓമന ബ്രെസ്റ്റ് ക്യാൻസർ രോഗികൾക്കായുള്ള ചാരിറ്റി ബോക്സുമായി വണ്‍  പെനി പ്ലീസ് എന്ന് യാചിച്ച്  ലോക മലയാളികൾക്ക് തന്നെ മാതൃകയായ പ്രവർത്തനം നടത്തിയത്.ഭിക്ഷ കൊടുത്തു ശീലിച്ച തനിക്കു ഭിക്ഷ യാചിക്കുവാനുള്ള അവസരം ആയിട്ടാണ് ക്യാൻസർ ചാരിറ്റിക്ക് വേണ്ടി ഫണ്ട് കണ്ടെത്താൻ നടത്തിയ പ്രവർത്തനമെന്ന്   ഡോ:ഓമന ഗംഗാധരൻ പറഞ്ഞു.ജീവിതത്തിൽ എന്നും അഭിമാനിക്കാവുന്ന ഒരു ദിവസം ആയിരുന്നു.ദെംബ്നംസ് സൂപ്പർ സ്റ്റോർ നടത്തുന്ന   ചാരിറ്റിയി ലേക്ക്  ഈ തുക  സംഭാവനയും  ചെയ്തു. ഇൗ പ്രവ‌ർത്തനം വിപുലമായി തുടരും.

1973 ൽ  ചങ്ങനാശേരിയിൽ നിന്നും വിവാഹത്തിന് ശേഷം ഭർത്താവ് ഗംഗധരനോപ്പമാണ് ഡോ.ഓമന ലണ്ടനിൽ എത്തുന്നത്‌.വീട്ടിൽ ഒതുങ്ങി കൂടാതെ സജീവമായി ലണ്ടനിലെ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ  ഇപ്പോൾ  നിറഞ്ഞു നി ൽക്കുന്നു.ലേബർ പാർട്ടിയുടെ സജീവ പ്രവർത്തക കൂടിയായ ഡോ : ഓമന ഈ കഴിഞ്ഞ കാലയളവിൽ നിരവധി പദവികൾ  വഹിച്ചിട്ടുണ്ട്‌.ആദ്യമായി എഴുതിയ നോവൽ ആയിരം ശിവ രാത്രികൾ, മണിവത്തൂരിലെ  ആയിരം ശിവരാത്രികൾ എന്ന സിനിമയായി .ഡോ:ഓമന ഇപ്പോൾ മെന്റൽ ഹെൽത്ത് ആക്റ്റ് മാനേജർ ആയി പ്രവർത്തിച്ചു വരുന്നു.

                    Prof. John Kurakar

No comments: