NOVEL SEMINAR IN
NEW-YORK
സാഹിത്യ സംവാദം 19-ന്
ന്യൂയോര്ക്കില്
ഡോക്‌ടര്‍ നന്ദകുമാര്‍, മരണമില്ലാത്തവരുടെ താഴ്‌വര എന്ന നോവലിനെപ്പറ്റി ലഘു പ്രഭാഷണം നടത്തും. .അതി പൂരാതന ചരിത്രം. ഏതാണ്ട് ക്രിസ്‌തുവിന് 1500 വര്‍ഷങ്ങള്‍ക്കു മുമ്പ് (9 മുതല്‍ 19 വരെ) ഹൃസ്വമായി ജീവിച്ച്, ഈജിപ്‌റ്റിനെ ഭരിച്ച ബാലഫറവോ ടൂട്ടാന്‍ കാമൂണിന്‍െറ ചരിത്രമാണ് ഈ നോവലിന് ആധാരം. ഫറവോമാരുടെ അത്യന്തം വിചിത്രമായ ആചാര വിശ്വാസങ്ങളിലൂടെ ഇതള്‍ വിടരുന്ന ഈ കൃതിയില്‍ ചരിത്രത്തിലിന്നും വിസ്‌യമായി നില നില്‍ക്കുന്ന ഒരു ബാലഫറവോയുടെ കഥ പറയുന്നു.ചരിത്രവും, ഭാവനയും ഇഴപിരിയുന്ന അപൂര്‍വ്വ മുഹൂര്‍ങ്ങള്‍ ഒരുക്കുന്ന ഉദേ്വഗജനകമായ കഥയാണ് മരണമില്ലാത്തവരുടെ താഴ്‌വര.
മറ്റൊരു നോവല്‍,പുരാതന ഗ്രീസിന്റെ ചരിത്രമായ സോക്രട്ടീസ് ഒരു നോവല്‍ എന്നതാണ്. ഡോക്‌ടര്‍ ഏകെബി പിള്ളയാണ് ഈ നോവിലിനെപ്പറ്റി ലഘു പ്രഭാഷണം നടത്തുന്നത്. യവന ചിന്തകന്‍ സോക്രട്ടീസിന്റെ ജീവിതവും, തത്വപിന്തകളും ചിത്രീകരിക്കുന്ന ഈ നോവല്‍, ബി സി അഞ്ചാം നൂറ്റാണ്ടില്‍ യൂറോപ്പിലാകെ ആഞ്ഞടിച്ച പുതിയ അറിവുകളുടെ ചിന്താപ്രവാഹമാണ്.ചരിത്രവും,മിത്തും,സമന്വയിക്കുന്ന ഈ നോവല്‍ പുരാതന ഗ്രീസിന്‍െറ വിശ്വാസ പ്രമാണങ്ങളുടെ പൊളിച്ചെഴുത്തും,പുതിയ തത്വജ്‌ഞാനത്തിന്‍െറ വൈകാരിക വിപ്‌തവുമാണ്.
ചരിത്രം മറന്നുകൊണ്ടിരിക്കുന്ന ഇക്കാലയളവില്‍,ചരിത്രാനേ്വഷികളും, വിഞ്‌ജാനകൗതുകികളുമായ എല്ലാ മലയാളികള്‍ക്കും സ്വാഗതം. വിവരങ്ങള്‍ക്ക് അനേ്വഷിക്കുക: ഷിബു ഏലിയാസ് (ഫാണ്‍ 718 343 3939, 516 348 3570).
Prof. John Kurakar
No comments:
Post a Comment