Cyclone Hudhud Kills
Hikers In Nepal
ഹുഡ്ഹുഡ്
നേപ്പാളില്‍ 17 പര്‍വതാരോഹകര്‍ മരിച്ചു
Officials said on 15th October,2014,Wednesday, seventeen people including three
foreigners and a group of yak herders were killed in Nepal by unseasonal snow
blizzards and an avalanche triggered by the tail of the Hudhud cyclone.
According to Baburam Bhandari, governor of Mustang district, the bodies of a
Nepali citizen along with two Polish nationals and an Israeli hiker from the
Thorang-La area were found along a popular trekking route near Annapurna, the
world's 10th highest mountain. Mustang, about 93 miles northwest of Kathmandu,
borders Tibet and is popular among foreign hikers. The weather triggered
blizzards at high altitudes.ആന്ധ്രയിലും ഒഡീഷയിലും കനത്ത നാശം വിതച്ച ഹുഡ്‌ഹുഡ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഞ്ഞിടിച്ചലിലും ഹിമപാതത്തിലും പെട്ട് 17 ഹിമാലയന്‍ പര്‍വ്വതാരോഹകര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നാലു വിദേശികളും സംഘത്തില്‍ ഉണ്ടായിരുന്നു. 100 പേരെ കാണാതായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.നേപ്പാള്‍ തലസ്‌ഥാന നഗരമായ കാഠ്‌മണ്ഡുവില്‍ നിന്നും 100 മൈല്‍ വടക്കുപടിഞ്ഞാറ് മാറി തോറോംഗ് ലാ പാസില്‍ നിന്നും പോളണ്ട്, ഇസ്രായേല്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പര്‍വതാരോഹകരുടെ ശരീരം കണ്ടെത്തി. നേപ്പാള്‍ വ്യോമസേന 40 പേരെ രക്ഷപ്പെടുത്തി. ഇതില്‍ 12 മരണം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത് അന്നപൂര്‍ണ്ണ മേഖലയിലാണ്. രണ്ടു പോളണ്ടുകാരുടെയും ഒരു നേപ്പാള്‍ കാരന്റെയും മൃതശരീരം മഞ്ഞില്‍ പുതഞ്ഞ നിലയിലായിരുന്നു. മഞ്ഞ് മൂന്നടിയിലധികം പെയ്‌തതായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സൈനികര്‍ പറഞ്ഞു.വടക്കന്‍ നേപ്പാളിലെ ദാവലഗിരി സോണിലെ മുസ്‌താംഗ് ജില്ലയില്‍ നിന്നും പോയ 152 വിദേശി ടൂറിസ്‌റ്റുകളുമായി ബന്ധപ്പെടാന്‍ പോലും കഴിയുന്നില്ലെന്നും ലോക്കല്‍ പോലീസും പറഞ്ഞു. അതേസമയം അഞ്ചു പോളണ്ടുകാര്‍, നാലു ഇസ്രായേലികള്‍, അഞ്ചു ജര്‍മ്മന്‍കാര്‍ എന്നിവരെ രക്ഷപ്പെടുത്താനായിട്ടുണ്ട്. കാലാവസ്‌ഥ പ്രതികൂലമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനും ദുരിതമായിരുന്നു. ഹുഡ്‌ഹുഡ് നേപ്പാള്‍ കടന്ന് ചൈനയിലേക്ക് പ്രവേശിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങാന്‍ കഴിഞ്ഞത് തന്നെ.
Prof. John Kurakar
No comments:
Post a Comment