അടുക്കളമാലിന്യം; ആശങ്ക ഒഴിവാക്കാം,
വരുന്നു... വി.പി.യുടെ ബയോകമ്പോസ്റ്റ് ബിന്‍
ജൈവവളം കൃഷിക്ക് ഉപയോഗിക്കുകയും ചെയ്യാം. 50 മുതല്‍ 100 ലിറ്റര്‍ വരെയുള്ള പി.വി.സി. കണ്ടെയ്‌നറുകള്‍ ഒരു ഫ്രെയിമില്‍ സ്ഥാപിച്ചതാണ് ഉപകരണം. നിഷ്പ്രയാസം കറക്കാവുന്ന പിടിയോട് കൂടിയതാണ് ഇത്. ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് അഴിച്ചുമാറ്റി കൊണ്ടുപോകാവുന്ന രീതിയിലാണ് ഫിറ്റിങ്. വീടുകളിലേക്ക് 50 ലിറ്ററിന്റെയും ചെറിയ ഹോട്ടലുകളിലേക്ക് 100 ലിറ്ററിന്റെയും മതി. പി.വി.സി. കണ്ടെയ്‌നറില്‍ മാലിന്യം നിക്ഷേപിച്ചാല്‍ ഒരു കിലോയ്ക്ക് 50 എം.എല്‍. നേര്‍പ്പിച്ച ഇ.എം.ഐ. ലായിനി ഒഴിക്കണം. ദുര്‍ഗന്ധമില്ലാതിരിക്കുവാന്‍ സുഗന്ധ ജൈവലായിനിയും ഒഴിക്കും. അടപ്പ് നന്നായി അടച്ചശേഷം ലിവര്‍ ഉപയോഗിച്ച് നാലഞ്ച് പ്രാവശ്യം കറക്കണം. അടപ്പ് മാറ്റിയശേഷം ഓക്‌സിജനുമായുള്ള പ്രതിപ്രവര്‍ത്തനത്തിനായി വലകൊണ്ടുമാത്രം മൂടണം. അടുത്ത ദിവസം മാലിന്യനിക്ഷേപത്തിനു മുന്‍പ് കണ്ടെയ്‌നറിന്റെ അടിയിലുള്ള സ്റ്റോപ്പര്‍ തുറന്ന് ഇവിടെനിന്ന് ഊറിവരുന്ന ജൈവലായിനി ബക്കറ്റില്‍ശേഖരിക്കണം.
ഇത് കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. ഒരു യൂണിറ്റില്‍ മാലിന്യം നിറയുമ്പോള്‍, അടുത്ത യൂണിറ്റില്‍ മാലിന്യം നിറയ്ക്കണം. ഒരു വീട്ടില്‍ രണ്ടു യൂണിറ്റുകള്‍ ഉണ്ടാകുന്നതാണ് നല്ലത്. പരിയാരം വടാശ്ശേരി കുടുംബാംഗമാണ് ഡേവിസ്. തേങ്ങ പൊതിക്കുന്ന യന്ത്രം, ചിരവുന്ന യന്ത്രം, കൊപ്ര കുത്തുന്ന യന്ത്രം, ജ്യൂസ് മെഷീന്‍ എന്നിവ വി.പി. ഇതിനകം നിര്‍മ്മിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. പുതിയ യന്ത്രത്തിന്റെ ഉദ്ഘാടനം നവംബര്‍ 16ന് കൃഷിമന്ത്രി കെ.പി. മോഹനന്‍ നിര്‍വഹിക്കുമെന്ന് ഡേവിസ് അറിയിച്ചു. മഞ്ജു വാര്യരും ചടങ്ങില്‍ പങ്കെടുക്കും.
Prof. John Kurakar
No comments:
Post a Comment