HUDHUD
CYCLONE
HEAVY
RAINS LASH ANDHRA PRADESH AS CYCLONE
'ഹുദ് ഹുദ്' ഇന്ന് (12-10-2014) കരതൊടും
മാരകവിഭാഗത്തില്‍പ്പെടുത്താവുന്ന ചുഴലിക്കാറ്റായ ഹുദ് ഹുദ് മണിക്കൂറില്‍ 165
കിലോമീറ്റര്‍ വേഗത്തില്‍ കരതൊടുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രങ്ങള്‍
പറയുന്നത്. ഇതിനുശേഷം 180 കിലോമീറ്റര്‍ വേഗംവരെ ആര്‍ജിച്ചേക്കാം. കടലില്‍ 30 അടി
ഉയരത്തില്‍വരെ തിരമാലകള്‍ ആഞ്ഞടിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്.
വിശാഖപട്ടണത്തിനും ഒഡിഷയിലെ ഗോപാല്‍പുരിനും ഇടയിലായിരിക്കും ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുക.
കാറ്റിന് മുന്നോടിയായി മേഖലയില്‍ കനത്തമഴ ആരംഭിച്ചിട്ടുണ്ട്.
ഒഡിഷയില്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ
300 ക്യാമ്പുകളും പ്രവര്‍ത്തനം തുടങ്ങി. ദേശീയ ദുരന്തനിവാരണസേനയുടെ 20 യൂണിറ്റ്
ആന്ധ്രയിലും 16 യൂണിറ്റ് ഒഡിഷയിലുമെത്തിയിട്ടുണ്ട്. മുങ്ങല്‍ വിദഗ്ധരും
വൈദ്യസംഘവും ഹെലികോപ്ടറും ഉള്‍പ്പെട്ടതാണ് ഓരോ യൂണിറ്റുകളും.
നാവികസേനയുടെ 30 രക്ഷാബോട്ടുകള്‍ ഉള്‍പ്പെടെ 54 ബോട്ടുകള്‍ ആന്ധ്രാതീരത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സജ്ജമാണ്. ദുരിതാശ്വാസപ്രവര്‍ത്തനത്തിനുള്ള സാമഗ്രികളുമായി നാല് കപ്പലുകളും മേഖലയില്‍ നിര്‍ദേശം കാത്തുകിടക്കുന്നു. അടിയന്തരസാഹചര്യം നേരിടാന്‍ ആറ് വിമാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബുനായിഡുവിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഏത് വെല്ലുവിളിയേയും നേരിടാന്‍ തയ്യാറാണെന്ന് ഉപമുഖ്യമന്ത്രി കെ.ഇ. കൃഷ്ണമൂര്‍ത്തി പറഞ്ഞു.ആന്ധ്രാതീരത്ത് ഫൈലിന്‍ ചുഴലിക്കാറ്റ് നാശംവിതച്ച് കൃത്യം ഒരുവര്‍ഷം പിന്നിടുമ്പോഴാണ് ഹുദ് ഹുദും എത്തുന്നത്. മാരകമായ ചുവപ്പ് വിഭാഗത്തിലാണ് കാലാവസ്ഥാ വിദഗ്ധര്‍ ഈ ചുഴലിക്കാറ്റിനെ പെടുത്തിയിരിക്കുന്നത്. പക്ഷി എന്നാണ് 'ഹുദ് ഹുദ്' എന്ന ഒമാന്‍ വാക്കിന്റെ അര്‍ഥം. ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ ന്യൂനമര്‍ദത്തെത്തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹുദ് ഹുദ് ചുഴലിക്കാറ്റ് രൂപംകൊണ്ടത്. വ്യാഴാഴ്ച അന്തമാന്‍ നിക്കോബര്‍ ദ്വീപുകളില്‍ ഇത് നാശം വിതച്ചു.
മഴ ശക്തം

ഹുദ് ഹുദ് ചുഴലിക്കാറ്റ്
വിശാഖപട്ടണത്തോട് അടുക്കുന്നു
മഴ ശക്തം
ഹുദ് ഹുദ് ചുഴലിക്കാറ്റ് വിശാഖ പട്ടണത്തിന് 90 കിലോ മീറ്റര്‍ അകലെയെത്തിയതായി കാലവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേതുടര്‍ന്ന് അതിശക്‌തമായ കാറ്റും മഴയുമാണ് വിശാഖപട്ടണത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. മണിക്കൂറില്‍ 20 കിലോമീറ്‌ര്‍ വേഗതയിലാണ് കാറ്റ് തീരത്തേയ്‌ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സമീപകാലത്ത് ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും ശക്‌തമായ ചഴലിക്കാറ്റാണ് ഹുദ്‌ഹുദ് എന്നാണ് റിപ്പോര്‍ട്ട്.ഭീകരാന്തരീക്ഷമാണ് വിശാഖപട്ടണത്ത് ഉടനീളം നിലവില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. മരങ്ങള്‍ കടപുഴകി വീശാന്‍ തുടങ്ങിയിട്ടുണ്ട്.ദിവസങ്ങള്ക്കു മുന്‍പ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് ഇന്ത്യന്‍ സമയം രാവിലെ 10.30 നും 11.30 നും ഇടയില്‍ കരയിലെത്തുമെന്നാണ് നിഗമനം. മണിക്കൂറില്‍ 195 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് വിലയിരുത്തല്‍. തിരമാലകളുടെ ഉയരം 14 മീറ്റര്‍ വരെ ഉയരും. ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളില്‍ വന്‍കെടുതി സൃഷ്ടിച്ചേക്കാവുന്ന ചുഴലിക്കാറ്റിനെ നേരിടാനായി വന്തോതിലുള്ള മുന്നൊരുക്കങ്ങളാണു നടത്തിക്കൊണ്ടിരിക്കുന്നത്. ലക്ഷക്കണത്തിന് ജനങ്ങളെ മാറ്റി പാര്പ്പിക്കും. രണ്ടുലക്ഷത്തിലേറെ പേരെ ഇതിനകം സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. ഇരു സംസ്ഥാനങ്ങളിലും സേനാവിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഒരുങ്ങിയിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഹുദ്‌ഹുദ് ചുഴലിക്കൊടുങ്കാറ്റിനെ ജനങ്ങളെ ഒഴിപ്പിക്കുന്നതിനിടെ ബോട്ട് മുങ്ങി ഒരു പെണ്കുട്ടി മരിച്ചു. 11 വയസുള്ള ഒരു ആണ്കുട്ടിയെ കാണാതായി. ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിലാണ് സംഭവം. സ്ത്രീകളും കുട്ടികളും ഉള്പ്പെടെയുള്ളവരെ സ്ഥലത്ത് നിന്ന് ഒഴിപ്പിക്കുന്നതിനിടെയാണ്ള ബോട്ട് മുങ്ങിയത്.ബംഗാള്‍ ഉള്‍ക്കടലില്‍
രൂപംകൊണ്ട വിനാശകാരിയായ 'ഹുദ് ഹുദ്' ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക്
അടുക്കുന്നു. തീരത്ത് കനത്ത മഴയും കാറ്റും. വിശാഖപട്ടണത്ത് മരം കടപുഴകിവീണ് ഒരു
സ്ത്രീമരിച്ചു. മാരകവിഭാഗത്തില്‍പ്പെടുത്താവുന്ന
ചുഴലിക്കാറ്റായ ഹുദ് ഹുദ് മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗത്തില്‍
ശ്രീകാകുളത്ത് ആദ്യം അടിക്കുമെന്നാണ് സൂചന. ഇതിനുശേഷം 180 കിലോമീറ്റര്‍ വേഗംവരെ
ആര്‍ജിച്ചേക്കാം. കടലില്‍ 30 അടി
ഉയരത്തില്‍വരെ തിരമാലകള്‍ ആഞ്ഞടിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്.
വിശാഖപട്ടണത്തിനും ഒഡിഷയിലെ ഗോപാല്‍പുരിനും ഇടയിലായിരിക്കും ചുഴലിക്കാറ്റ്
ശക്തിപ്രാപിക്കുക. ആന്ധ്രപ്രദേശില്‍
മാത്രം 2 ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 38 തീവണ്ടികള്‍ റദ്ദാക്കുകയോ വഴി
തിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസ് റായ്പുര്‍-നാഗ്പുര്‍
വഴി തിരിച്ചുവിട്ടു. ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ്സുകള്‍, തിരുവനന്തപുരം ഷാലിമാര്‍
എക്‌സ്പ്രസ് എന്നിവയും വഴിതിരിച്ചുവിട്ടിട്ടുണ്ട്. വിമാന സര്‍വീസുകളേയും
ചുഴലിക്കാറ്റ് ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്.
ആന്ധ്രയിലെ ശ്രീകാകുളം, വിശാഖപട്ടണം, കിഴക്കന്‍ ഗോദാവരി, പടിഞ്ഞാറന്‍ ഗോദവരി,
വിജയനഗരം എന്നീ ജില്ലകളില്‍ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് കരുതുന്നത്. ഈ
ജില്ലകളിലെ 436 ഗ്രാമങ്ങളില്‍ അതി ജാഗ്രതാനിര്‍ദേശം നല്‍കി. ആന്ധ്രയില്‍ 370
ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
1 comment:
valuable information
Post a Comment