കൊട്ടാരക്കരയിൽ
അതുല്യം പദ്ധതിക്ക് തുടക്കമായി
comprehensive continuing education scheme, jointly organised by the district
panchayat and the District Literacy Mission. The district has an
illiterate population of 1,03,786, who will be identified through a survey in
the first phase of the programme. Local self-government institutions in the
district have collectively allocated Rs.72.72 lakh towards the scheme.In the second phase,
dropouts and those who have not received primary education will be identified
and provided equivalency classes.
സാക്ഷരതാമിഷനും സംസ്ഥാന സര്ക്കാരും ചേര്ന്ന് നടത്തുന്ന അതുല്യം പദ്ധതിക്ക് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തില് തുടക്കമായി. പതിനഞ്ച് വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതാണ് പദ്ധതി. നിരക്ഷരരായ എല്ലാവരെയും പദ്ധതിയില് അംഗങ്ങളാക്കുകയും നാലാംക്ലാസ് പരീക്ഷ എഴുതിക്കുകയും ചെയ്യും. ഇതിനുള്ള വിവരശേഖരണം കഴിഞ്ഞദിവസം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് ഗ്രാമപ്പഞ്ചായത്തുകളിലും പദ്ധതി പ്രവര്ത്തനം തുടങ്ങി. കൊട്ടാരക്കര ധവാന് നഗര് കോളനിയില് അയിഷാപോറ്റി എം.എല്.എ. വിവരശേഖരണം ഉദ്ഘാടനം ചെയ്തു. കോളനിയിലെ വിജയമ്മയുടെ വീട്ടിലെ വിവരങ്ങളാണ് ആദ്യം ശേഖരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലീംലാല്, സാക്ഷരതാമിഷന് ജില്ലാ എക്സിക്യൂട്ടീവ് അംഗം ബി.എസ്.ഗോപകുമാര്, പ്രേരക്മാരായ സുധര്മ്മ, എസ്.ശശികല, സീന, ലിസി, ശകുന്തള, ഗീതാമണി, അജിത, ഷീബ, അങ്കണവാടി പ്രവര്ത്തകര് തുടങ്ങിയവര് പങ്കെടുത്തു. 2015 ഏപ്രിലില് കേരളം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് അതുല്യം പദ്ധതി നടപ്പാക്കുന്നത്. വിവരശേഖരണത്തിലൂടെ കണ്ടെത്തുന്നവര്ക്കായി നവംബര് ഒന്നിന് ക്ലാസ്സുകള് തുടങ്ങും.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment