G V RAJA AWARD-2014 FOR 4
INCLUDING ANJU,TOM JOSEPH
ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിനും വോളിബോള്‍ താരം ടോം ജോസഫിനും
ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ ഒ.പി ജെയ്ഷ, ജിബിന്‍ തോമസ് എന്നിവര്‍ക്കും
സംസ്ഥാന സര്‍ക്കാരിന്റെ ജിവി രാജ പുരസ്‌കാരം. മികച്ച പരിശീലകയ്ക്കുള്ള അവാര്‍ഡ്
പി.ടി ഉഷയ്ക്കും ലഭിച്ചതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താ
സമ്മേളനത്തില്‍ അറിയിച്ചു. മികച്ച കായികഅധ്യാപകനുള്ള അവാര്‍ഡ് കോളേജ്
വിഭാഗത്തില്‍ കോതമംഗലത്തെ ബാബു പി.ടിയും സ്‌കൂള്‍ വിഭാഗത്തദില്‍ പാലക്കാട്
മുണ്ടൂരിലെ എന്‍.എസ് സിജിനും കരസ്ഥമാക്കി. മികച്ച കായിക ലേഖകനുള്ള അവാര്‍ഡ്
ദീപകയിലെ തോമസ് വര്‍ഗീസിനും മികച്ച വാര്‍ത്താ ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ്
മലയാള മനോരമയിലെ റിങ്കുരാജ് മട്ടാഞ്ചേരിയ്ക്കും ലഭിച്ചു. മികച്ച
ദൃശ്യമാധ്യമപ്രവര്‍ത്തകനുള്ള അവാര്‍ഡ് മലയാള മനോരമയിലെ റിപ്പോര്‍ട്ടര്‍ ടി.കെ
സനീഷിനും ലഭിച്ചു. അര്‍ജുന അവാര്‍ഡില്‍ തഴയപ്പെട്ട ടോമിനെ എട്ട് തവണ
അപേക്ഷിച്ചതിനുശേഷമാണ് ഇത്തവണ ജി.വി. രാജ അവാര്‍ഡിന് പരിഗണിച്ചത്.
വൈകിയെത്തിയെങ്കിലും നന്ദിയെന്നാണ് അഞ്ജുവും ടോമും പ്രതികരിച്ചത്.
Prof. John Kurakar
No comments:
Post a Comment