Pages

Monday, October 13, 2014

കേരളത്തിൽ അന്ധവിശ്വാസം കൊടികുത്തി വാഴുന്നു

കേരളത്തി അന്ധവിശ്വാസം
  കൊടികുത്തി വാഴുന്നു

                   വിദ്യാഭ്യാസത്തിൽ  മുൻ പന്തിയിൽ  നില്ക്കുന്ന  കേരളത്തിൽ  അടുത്തകാലത്ത്  അന്ധവിശ്വാസങ്ങളും  അനാചാരങ്ങളും  കൂടുതൽ  വ്യാപിച്ചതായി  തോന്നുന്നു . പത്ര വാർത്തകൾ  മലയാളികളെ  ഞെട്ടിച്ചിരിക്കുകയാണ് . മലയാളി  കാലത്തിനു  പിന്നോട്ട് പോകുകയാണോ ?  കേരള ശാസ്ത്ര സാഹിത്യ പരിഷത്തും  മറ്റു  ശാസ്ത്ര സംഘടനകളും  എങ്ങോട്ട്  പോയി ? ആലസ്യത്തിൽ  ആണ്ടു പോയോ ?അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പടപൊരുതിയാണ് ആധുനിക കേരളം ഇവിടെ കെട്ടിപ്പടുത്തത്. . സമൂഹത്തിന്റെ ആണിക്കല്ലുകളായ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലേക്കുപോലും കടന്നുകയറിക്കൊണ്ടിരിക്കുന്ന പ്രാകൃതവിശ്വാസങ്ങള്‍ പൊതുജീവിതത്തെ അതിവേഗത്തില്‍ ശിഥിലീകരിച്ചുകൊണ്ടിരിക്കുകയാണ്. മന്ത്രവാദത്തിനിടെ കേരളത്തില്‍ ഒരു കോളേജ് വിദ്യാര്‍ഥിനി മരിക്കാനിടയായ സാഹചര്യം ഏതുനിലയ്ക്കും ഈ ശിഥിലീകരണത്തിന്റെ വ്യക്തമായ സൂചനകളാണ് കാട്ടിത്തരുന്നത്. 
                    പത്തനംതിട്ടയില്‍ നിന്നാണ് അന്ധവിശ്വാസത്തിന്റെ ഏറ്റവും പുതിയ ഇരയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞദിവസം കേരളത്തെ ഞെട്ടിച്ചത്.. നമ്മുടെ നാടിനു  എന്തു പറ്റി?അമിതവണ്ണം കുറയ്ക്കാനുള്ള ശ്രമത്തിനിടയില്‍ രക്തത്തില്‍ ഹീേമാഗ്ലോബിന്‍ കുറവായിക്കണ്ടതിനെത്തുടര്‍ന്ന് അപസ്മാരവും മുഖത്ത് നീരും മറ്റും വന്നതോടെ പത്തനംതിട്ട ജനറല്‍ ആസ്​പത്രിയില്‍ ചികിത്സതേടിയതാണ് വിദ്യാര്‍ഥിനി. അവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. ഇതിനിടയിലാണ് പ്രാര്‍ഥനയും മന്ത്രവാദവുമൊക്കെയായി ഒരു സ്വാമിയുടെ നേതൃത്വത്തില്‍ നടന്ന 'ചികിത്സ' കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്. മന്ത്രവാദത്തിനിടെയാണ് വിദ്യാര്‍ഥി മരിച്ചതെന്ന് ഫോണില്‍ കിട്ടിയ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ മൃതദേഹം പരിശോധിച്ച് അസ്വാഭാവിക മരണത്തിന് പോലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുകയാണ്. മൃതദേഹത്തില്‍ പൊള്ളലേറ്റ പാടുകളുള്ളതാണ് സംശയത്തിന് ഇടനല്‍കിയത്. മരണം നടന്നതിന്റെ തലേദിവസം രാത്രി പെണ്‍കുട്ടി താമസിച്ച വീട്ടില്‍ പൂജയും പ്രാര്‍ഥനയും മറ്റും ഉണ്ടായിരുന്നതായി അവളെ ആസ്​പത്രിയിലേക്ക് കൊണ്ടുവന്ന ഓട്ടോ ഡ്രൈവര്‍ മൊഴിനല്‍കിയിട്ടുണ്ട്. വീട്ടുവളപ്പിലാകട്ടെ അരളിപ്പൂക്കളും മറ്റും കൂട്ടിയിട്ടതായി കണ്ടെത്തിയിട്ടുമുണ്ട്. കേരളത്തെ നാണം കെടുത്തുന്ന ഒന്നാണ് ഈ അരുംകൊല.
                 കേരളത്തിന്റെ  ഇന്നത്തെ സ്ഥിതിയെ  കുറിച്ച്  പുരോഗമന സംഘടനകൾ  ചിന്തിക്കണം .നാം എങ്ങനെ ഈ പതനത്തിലെത്തി ?  ഈ  ചോദ്യത്തിനു  ഉത്തരം  പറയേണ്ടത്  വിദ്യാഭ്യാസമുള്ള  തലമുറയാണ് . അന്ധവിശ്വാസങ്ങളെ കൂട്ടുപിടിച്ച് വളരുന്ന  പ്രാകൃതമായ ആഭിചാരപ്രവൃത്തികളും കേരളത്തിലിന്ന് പെരുകിവരികയാണ്. അന്ധവിശ്വാസങ്ങളുടെ കെണിയിലകപ്പെടാതിരിക്കാന്‍ പുതിയ തലമുറയെ പഠിപ്പിച്ചുകൊടുക്കണമെങ്കില്‍ നമ്മുടെ ചിന്താ, വിശ്വാസരംഗത്ത് ഒരു ശുചീകരണയത്‌നം തന്നെ നടക്കേണ്ടതുണ്ട്..സ്വാതന്ത്ര്യസമര കാലത്ത് ആര്‍ജിച്ച നവോത്ഥാന മൂല്യങ്ങള്‍ കൈയൊഴിഞ്ഞതിന്റെ ആനുപാതികമായാണ് നമ്മുടെ രാഷ്ട്രീയം മൂല്യരാഹിത്യത്തിലേക്ക് വഴുതിവീണത്. രാഷ്ട്രീയത്തിന്റെ അപചയം നമ്മുടെ സാമൂഹിക ജീവിതത്തില്‍ സൃഷ്ടിച്ച ശൂന്യതയുടെ ഇടവേളകളിലേക്കാണ് മനസ്സിനെ മയക്കുന്ന കറുപ്പായി അന്ധവിശ്വാസങ്ങളും ആഭിചാരകര്‍മങ്ങളും കയറിക്കൂടുന്നത്. ഭാരതീയർ  ചൊവ്വയിൽ  എത്തിയിട്ടും  ഇന്നും  അന്ധവിശ്വാസങ്ങളെ  വെടിയാൻ  മലയാളിക്ക്  കഴിയുന്നില്ല . ശാസ്ത്രത്തിന്റെ  നേട്ടങ്ങളും  ദർശനങ്ങളും സാധാരണകാരിൽ എത്തിക്കാൻ  ഇന്നും  നമുക്ക് കഴിഞ്ഞിട്ടില്ല . ഇന്നും  മലയാളി  മന്ത്രവാദിയുടെ കൂടെത്തന്നെ . ശാസ്ത്ര കേരളമേ  നാണിക്കൂ '

                                    പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: