Pages

Wednesday, October 15, 2014

FACE BOOK DONATE 2.5 CRORE DOLLAR FOR EBOLA CONTROL

എബോള നിയന്ത്രണത്തിന് ഫേസ് ബുക്ക് രംഗത്ത്.
2.5 കോടി ഡോളര് സഹായമായി  ൽകും
അഫ്രിക്കയില് നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങൡലേക്ക് പടര്ന്നുപിടിക്കുന്ന എബോള രോഗ
നിയന്ത്രണത്തിന് ഫെയ്സ്ബുക്ക് രണ്ടരക്കോടി ഡോളര് നല്കുമെന്ന് സ്ഥാപകനും സി..ഒയുമായ മാര്ക്ക് സക്കര്ബര്ഗ് പറഞ്ഞു. യു.എസ് സെന്റേഴ്സ് ഫോര് ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്ഷനാണ് സുക്കര്ബര്ഗ്ഗും ഭാര്യ പ്രിസ്സില്ലയും സഹായധനം നല്കുക.നമുക്ക് എബോള നിയന്ത്രിക്കാന് കഴിയണമെന്നും എച്ച് വിയോ പോളിയോയോ പോലെ ലോകത്തിന് ഭീഷണിയായി വളരാന് അനുവദിക്കരുതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില് പറഞ്ഞു. ആഫ്രിക്കയില് മാര്ച്ചു മുതല് പടര്ന്നു പിടിക്കുന്ന എബോള ബാധിച്ച് നാലായിരത്തിലേരെ പേരാണ് ഇതുവരെ മരിച്ചത്. അതില് ബഹുഭൂരിപക്ഷവും ആഫ്രിക്കയിലാണ്. എബോള ഇനിയും നിയന്ത്രണവിധേയമായില്ലെങ്കില് ഡിസംബര് ആദ്യവാരത്തോടെ എല്ലാ ആഴ്ചയും ചുരുങ്ങിയത് 10000 പേര് വീതം രോഗബാധിതരാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: