Pages

Wednesday, October 15, 2014

MAHARASTRA AND HARYANA ASSEMBLY ELECTION-2014

ഹരിയാനയിലും  മഹാരാഷ്ട്രയിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള പോളിങ്  പൂർത്തിയായി

Maharashtra and Haryana assembly elections are being seen as a major test of PM Narendra  popularity after the Lok Sabha polls. At 75%, Kurukshetra in Haryana has recorded the highest turnout so far. According to latest figures, 65% voting has been recorded in Haryana till 5pm, while Maharashtra recorded only 55% turnout.

  മഹാരാഷ്ട്രയിലും ഹരിയാണയിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള പോളിങ്  പൂർത്തിയായി . ഉച്ചയ്ക്ക് മൂന്നു മണിവരെ മഹാരാഷ്ട്രയില്‍ 46 ശതമാനവും ഹരിയാണയില്‍ 52.6 ശതമാനവും പോളിങ് നടന്നു. മഹാരാഷ്ട്രാ നിയമസഭയിലെ 288 സീറ്റുകളിലേക്കും ഹരിയാണയില്‍ 90 മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത് .ഹരിയാണയിലെ ഹിസാറില്‍ വോട്ടിങ്ങിനടെ സംഘര്‍ഷമുണ്ടായി. ജാട്ടുകളും ദളിതരും തമ്മിലാണ് ഏറ്റുമുട്ടിയത്. ബി.ജെ.പി-ഐ.എന്‍.എല്‍.ഡി പ്രവര്‍ത്തകര്‍ തമ്മിലും ചിലയിടങ്ങളില്‍ ഏറ്റുമുട്ടി.പഞ്ചകോണമത്സരം നടക്കുന്ന മഹാരാഷ്ട്രയില്‍ 1699 സ്വതന്ത്രരുള്‍പ്പെടെ 4119 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു. 8.25 കോടി വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 287 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ബി.ജെ.പി - 280, ശിവസേന-282, എന്‍.സി.പി. - 278, എം.എന്‍.എസ്.- 219 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ശിവസേന ബി.ജെ.പി.യുമായും എന്‍.സി.പി. കോണ്‍ഗ്രസ്സുമായും സഖ്യം പിരിഞ്ഞശേഷം നടക്കുന്ന ആദ്യതിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും മഹാരാഷ്ട്രാ തിരഞ്ഞെടുപ്പിനുണ്ട്. ഗോപിനാഥ് മുണ്ടെ അന്തരിച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന ബീഡ് ലോക്‌സഭാ മണ്ഡലത്തിലും ബുധനാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.


ഹരിയാണയില്‍ ഭൂപീന്ദര്‍ ഹൂഡയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടര്‍ച്ചയായ മൂന്നാംതവണയും അധികാരത്തിലേറാനായി മത്സരിക്കുകയാണ്. 109 വനിതകളുള്‍പ്പെടെ 1351 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. രണ്ടിടത്തും ഞായറാഴ്ചയാണ് വോട്ടെണ്ണല്‍. ഇതോടൊപ്പം വോട്ടെടുപ്പ് നടക്കുന്ന നാഗാലന്‍ഡിലെ നോര്‍ത്തേണ്‍ അംഗാമി-2 മണ്ഡലത്തിലെ വോട്ടെണ്ണല്‍ തിങ്കളാഴ്ചയാണ്.

                    പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: