എബോള ട്രാക്കിങ്
സംവിധാനവുമായി ഐബിഎം
It has launched a
system which allows citizens to report Ebola-related issues and government,
health agencies and others to keep track of the disease.Citizens can use SMS or
voice calls that are location-specific.The data will then be analysed to
identify correlations and highlight issues.Already, regions with growing
numbers of suspected Ebola cases have been pinpointed and the delivery of
urgent supplies such as soap and electricity have been sped up.
"We saw the need
to quickly develop a system to enable communities directly affected by Ebola to
provide valuable insight about how to fight it," explained Dr Uyi Stewart,
chief scientist of IBM Research in Africa."Using mobile technology, we
have given them a voice and a channel to communicate their experiences directly
to the government."Khadija Sesay, director of Sierra Leone's open
government initiative, said it had helped "open up a channel with the
general public so that we can learn from their input and create actionable
policies in the fight against Ebola".Radio broadcasts are being used to
encourage people to use the system and telco operator Airtel has set up a free
number via which citizens are able to send SMS messages.
എബോള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഐബിഎമ്മും
പങ്കുചേരുന്നു. എബോള ട്രാക്കിങ്ങിനായി ആഫ്രിക്കന്‍ രാജ്യമായ സിയറ
ലിയോണില്‍ പുതിയ മൊബൈല്‍ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്
ഐബിഎം.ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ)യുടെ
കണക്കനുസരിച്ച് സിയറ ലിയോണില്‍
3400 ലേറെ പേരെ എബോള ബാധിച്ചിട്ടുണ്ട്.
1200 പേര്‍ രോഗബാധയാല്‍
മരിച്ചു. ഈ സംവിധാനം
വഴി പൗരന്‍മാര്‍ക്ക് എബോള സംബന്ധിച്ച
കാര്യങ്ങള്‍ സര്‍ക്കാരുമായും ആരോഗ്യ ഏജന്‍സികളുമായും പങ്കുവയ്ക്കാം. എസ്എംഎസ്,
വോയ്‌സ്
കോള്‍ സംവിധാനങ്ങളാണ്
ഇതിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാറിന്
എബോള ബാധിത പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ ഈ സംവിധാനം
വഴിയൊരുക്കുന്നു. ജനങ്ങള്‍ക്ക്
സൗജന്യ എസ്എംഎസിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.എബോള
ബാധിച്ച സമൂഹങ്ങളുമായി നേരിട്ട് സംവദിക്കാനും രോഗത്തിന്
എതിരായ പോരാട്ടത്തിന് ഉള്‍ക്കാഴ്ച ഉണ്ടാക്കാനും ഇത്തരത്തിലുള്ള
ഒരു സംവിധാനം അത്യാവശ്യമാണ്.
ഇതു മനസിലാക്കിയാണ് പുതിയ
സംവിധാനം അവതരിപ്പിച്ചിരിക്കുന്നതെന്ന് ആഫ്രിക്കയിലെ ഐബിഎം ചീഫ് സയന്റിസ്റ്റ്
ഡോക്ടര്‍ യുയി സ്റ്റ്യുവര്‍ട്ട്
പറഞ്ഞു. പുതിയ സംവിധാനം ഉപയോഗിച്ച്
എബോള പടര്‍ന്നുപിടിക്കുന്ന മേഖലകള്‍ കണ്ടെത്തി
അവശ്യസാധനങ്ങളും അടിയന്തര സഹായങ്ങളും ഇതിനകഎത്തിക്കാനായിട്ടുണ്ടെന്നാണ്
റിപ്പോര്‍ട്ടുകള്‍.രോഗബാധിത മേഖലകളിലെ
ജനങ്ങളില്‍നിന്ന്
നേരിട്ട് വിവരങ്ങള്‍ ലഭിക്കുന്നത്
ഏറെ സഹായകമാണെന്ന് ആരോഗ്യ
പ്രവര്‍ത്തകരും
സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു.
എബോള ട്രാക്കിങ് സംവിധാനം ഉപയോഗിക്കാന്‍ റേഡിയോയിലൂടെയും മറ്റും
പ്രചാരണവും നടത്തുന്നുണ്ട്.സിയറ ലിയോണ്‍
കൂടാതെ ലൈബീരിയ, ഗിനി എന്നീ
പശ്ചിമേഷ്യന്‍ രാജ്യങ്ങളിലാണ് ഏറ്റവുമധികം
പേരെ എബോള ബാധിച്ചത്.
ഈ രാജ്യങ്ങളിലെല്ലാംകൂടി ഇതിനകം
9000 പേരെ എബോള ബാധിച്ചിട്ടുണ്ട്; 4500 ലേറെപ്പേര്‍ മരിച്ചു.
Prof. John Kurakar
No comments:
Post a Comment