എനിക്ക് ബലികുടീരം വേണ്ട;
അവയവങ്ങള് ദാനം ചെയ്യുക
റയ്ഹാനേ ജബ്ബാരി
ലോക സ്ത്രീത്വത്തിന്റെ കണ്ണീര്‍ ഓര്‍മയാണ് ഇറാനിലെ റയ്ഹാനേ
ജബ്ബാരി എന്ന ഇരുപത്തിയാറുകാരി. തന്നെ
ബലാത്കാരം ചെയ്യാന്‍ ശ്രമിച്ച
ഇന്റലിജന്‍സ്
ഉദ്യോഗസ്ഥനെ കുത്തിക്കൊന്നുവെന്ന കേസില്‍ തൂക്കിലേറ്റപ്പെട്ട
നിസ്സഹായയായ യുവതി. മരണത്തിന് മുന്‍പ്
റയ്ഹാന അമ്മയ്ക്കയച്ച ഹൃദയഭേദകമായ സന്ദേശം ലോക മനസ്സാക്ഷിയെ
തന്നെ പിടിച്ചുലയ്ക്കുകയാണ്. കേസില്‍ തന്റെ
നിരപരാധിത്വം ആവര്‍ത്തിക്കുന്ന റയ്ഹാനേ തന്റെ മരണത്തില്‍ ദു:ഖിക്കരുതെന്നും
തന്നെ മണ്ണില്‍ കുഴിച്ചിടരുതെന്നും
കറുത്ത വസ്ത്രം ധരിക്കരുതെന്നും പറയുന്നുണ്ട്.
മരണശേഷം തന്റെ അവയവങ്ങള്‍
ദാനം ചെയ്യണമെന്നും റയ്ഹാനേ
അമ്മയോട് അഭ്യര്‍ഥിക്കുന്നുണ്ട്
ജീവിതത്തിലെ അവസാന അധ്യായത്തില്‍
എത്തിനില്‍ക്കുകയാണ്
ഞാന്‍. പത്തൊന്‍പതു
വര്‍ഷം
മാത്രമാണ് ഈ ലോകം
എന്നെ ജീവിക്കാന്‍ അനുവദിച്ചത്.
തൂക്കിലേറ്റപ്പെട്ടാല്‍ എന്റെ ശരീരം
തെരുവിന്റെ ഏതെങ്കിലും മൂലയിലേയ്ക്ക് വലിച്ചെറിയപ്പെട്ടേക്കാം.
ദിവസങ്ങള്‍ക്കുശേഷം
ഈ ജഡം തിരിച്ചറിയാന്‍ പോലീസ് നിങ്ങളെ
വിളിപ്പിക്കുകയും ചെയ്യും. അപ്പോള്‍
ഞാന്‍ ബലാത്സംഗം
ചെയ്യപ്പെട്ട വിവരവും നിങ്ങള്‍
തിരിച്ചറിയും. നമ്മള്‍ ധനാഢ്യരല്ലാത്തതിനാല്‍ യഥാര്‍ഥ കൊലയാളികള്‍ ഒരിക്കലും പുറത്തുവരില്ല.
ഈ അപമാനം സഹിച്ചുവേണം
നിങ്ങള്‍ക്ക്
ശിഷ്ടകാലം തള്ളിനീക്കാന്‍.ആളുകളോട് എങ്ങനെ
പെരുമാറണമെന്ന് അമ്മ എന്നെ പഠിപ്പിച്ചിരുന്നു.
അമ്മയുടെ അനുഭവജ്ഞാനമത്രയും തെറ്റായിരുന്നുവെന്ന് ഞാന്‍
മനസ്സിലാക്കുന്നു. ഞാന്‍
പഠിച്ചതൊന്നും എന്നെ തുണച്ചില്ല. കണ്ണില്‍ച്ചോരയില്ലാതെ
ഒരു കുറ്റവാളിയെയും കൊലപാതകിയെയും
പോലെയാണ് എന്നെ കോടതിയില്‍
നിര്‍ത്തിയത്.
എന്നാല്‍, ഞാനൊരിറ്റു കണ്ണീര്‍ പൊഴിച്ചില്ല. ദയക്കായി
യാചിച്ചുമില്ല. നിയമത്തില്‍ വിശ്വാസമുണ്ടായിരുന്നതുകൊണ്ട്
ഞാന്‍ കരഞ്ഞതുമില്ല.
ഒരു കൊതുകിനേയോ പാറ്റയേയോ
കൊല്ലാത്ത എന്നെ ക്രൂരയായ കൊലപാതകയായിട്ടാണ്
ചിത്രീകരിച്ചത്. എന്ന വേണ്ടരീതിയില്‍
മനസ്സിലാക്കാന്‍ പോലും ജഡ്ജി
ശ്രമിച്ചില്ല എന്നതാണ് വാസ്തവം. ഞാന്‍ സ്‌നേഹിക്കാന്‍ പഠിച്ച
ഈ രാജ്യത്തിന് എന്നെ
ആവശ്യമുണ്ടായിരുന്നില്ല. വിചാരണവേളയില്‍ ഞാന്‍
ക്രൂരമായി ആക്രമിക്കപ്പെടുമ്പോഴും വഷളന്‍ പ്രയോഗങ്ങള്‍ കേട്ട് ഞാന്‍ കരയുമ്പോഴും ഒരാള്‍പോലും
തുണയ്ക്കാന്‍ എത്തിയില്ല. ഒടുവില്‍ തല മുണ്ഡനം
ചെയ്ത് സൗന്ദര്യത്തോട് വിടപറഞ്ഞ് പതിനൊന്ന് ദിവസം
ഏകാന്തതയില്‍ കഴിയുകയായിരുന്നു ഞാന്‍.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment