കൊട്ടാരക്കര ശ്രീധരന് നായര് അനുസ്മരണം ഒക്ടോബർ 19 ന്‌ധന്യ ഓഡിറ്റോറിയത്തില്
അനശ്വരകലാകാരന്‍ കൊട്ടാരക്കര ശ്രീധരന് നായര്
അനുസ്മരണം 19 ന് വൈകിട്ട്
അഞ്ചിന് കൊട്ടാരക്കര ധന്യ ഓഡിറ്റോറിയത്തില്‍
നടക്കും. ശ്രീധരന്‍ നായര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടി
അയിഷാപോറ്റി എം.എല്‍.എ. ഉദ്ഘാടനം
ചെയ്യും. മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ. പ്രഭാഷണം
നടത്തും. മലയാള ചലച്ചിത്രരംഗത്ത് ആറ്
പതിറ്റാണ്ട് പിന്നിടുന്ന കവിയൂര്‍ പൊന്നമ്മ,
കഥകളി ആചാര്യന്‍ കലാമണ്ഡലം
തലവടി അരവിന്ദന്‍, നാടക
കലാകാരന്‍ കൈനകരി തങ്കരാജ്
എന്നിവരെ ചലച്ചിത്ര സംവിധായകന്‍
രാജസേനന്‍ ചടങ്ങില്‍
ആദരിക്കും. സിനിമാരംഗത്തെയും സാമൂഹിക സാംസ്‌കാരികരംഗങ്ങളിലെയും പ്രമുഖരും ശ്രീധരന്‍
നായരുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കുമെന്ന്
ഫൗണ്ടേഷന്‍ ചെയര്‍മാന്‍
ഡോ. പി.എന്‍.ഗംഗാധരന്‍
നായര്‍ പാഞ്ഞു
.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment