Pages

Friday, October 24, 2014

CHINESE WOMAN DESTROYS ATM WITH BARE HANDS BECAUSE IT DIDN'T DISPENSE MONEY

ചൈനയി  യുവതി പണം  കിട്ടാത്തതിനാ  .ടി.എം. തല്ലിപ്പൊളിച്ചു
 A 28-year-old Chinese woman named Lin, felt the exact same way. Only in her case, she got so angry that she literally destroyed the ATM with her bare hands.The incident occurred at Jinshawan Shopping Mall in Shilong town,It is being alleged that Lin suffers from mental health problems. She has been taken to Dongguan Mental Hospital for examination. Police are awaiting the hospital results before going further with investigating the case.
എ.ടി.എമ്മില്‍ നിന്ന് പണം കിട്ടിയില്ലെങ്കില്‍ എന്ത് ചെയ്യും. ഒന്നുകില്‍ അടുത്ത എ.ടി.എം തേടിപ്പോവും. അല്ലെങ്കില്‍ പരാതി കൊടുക്കും. അതുമല്ലെങ്കില്‍ സാങ്കേതികവിദ്യയെ പഴിച്ച് തിരിച്ചുപോകും. എന്നാല്‍, ചൈനയിലെ ഡോന്‍ഗ്വാന്‍ പ്രവിശ്യയിലെ ഒരു യുവതി ചെയ്തത് ഇത് മൂന്നുമല്ല. പണം കിട്ടാത്തതില്‍ ക്ഷുഭിതയായ അവര്‍ മിനിറ്റുകള്‍ കൊണ്ട് എ.ടി.എം. പൂര്‍ണമായി തല്ലിപ്പൊളിച്ചു. അതും വെറും കൈ കൊണ്ട്. ഒരു ഷോപ്പിങ് മാളില്‍ നൂറുകണക്കിന് ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു യുവതിയുടെ സാഹസം. സംഭവത്തിന് മാളിലെ മൂന്ന് സുരക്ഷാ ജീവനക്കാരും സാക്ഷികളായിരുന്നു. അവരും സംഭവം കണ്ടുനില്‍ക്കുകയല്ലാതെ യുവതിയെ തടയാന്‍ ശ്രമിച്ചില്ല എന്നതാണ് കൗതുകകരം.

ആദ്യം പ്ലൂസ്റ്റിക് ഫ്രെയിം അടര്‍ത്തിമാറ്റിയ യുവതി പിന്നീട് മെഷിന്റെ ഓരോ ഭാഗങ്ങളായി ഇളക്കിയെടുത്തു. എന്നാല്‍, എ.ടി.എമ്മില്‍ പണം ഉണ്ടായിരുന്നില്ല. ഇതിനുശേഷം ഒന്നുമറിയാത്ത മട്ടില്‍ നിന്ന യുവതിയെ പിന്നീട് പോലീസെത്തി പിടിച്ചുകൊണ്ടുപോയി. പലതവണ ശ്രമിച്ചിട്ടും പണം കിട്ടാതായതോടെയാണ് താന്‍ ഈ കടുംകൈ ചെയ്തതെന്ന് യുവതി പിന്നീട് പോലീസിനോട് പറഞ്ഞു. കാലപ്പഴക്കം ചെന്ന മെഷിനായതിനാലാവാം യുവതിക്ക് അത് വെറും കൈ കൊണ്ട് പൊളിച്ചെടുക്കാന്‍ കഴിഞ്ഞതെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. ഇവരെ വിശദമായ പരിശോധനയ്ക്കായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

                         Prof. John Kurakar

No comments: