മഹാമണ്ഡലേശ്വര്‍
കാശികാനന്ദഗിരി മഹാരാജ് സമാധിയായി
ഭാരതീയ സന്ന്യാസി പരമ്പരയിലെ ആചാര്യനായിരുന്ന മഹാമണ്ഡലേശ്വര്‍ കാശികാനന്ദഗിരി മഹാരാജ് (91) സമാധിയായി. പണ്ഡിതര്‍ അദ്ദേഹത്തെ അഭിനവ ശങ്കരാചാര്യര്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഉത്തരകാശിയിലെ ആനന്ദഭുവനം ആശ്രമത്തില്‍ ഒരാഴ്ച മുമ്പ് വീണ് പരിക്കേറ്റിരുന്നു. അബോധാവസ്ഥയില്‍ ജോളി ഗ്രാന്റിലെ ഹിമാലയ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച സ്വാമിജി വ്യാഴാഴ്ച രാത്രി 12 മണിക്കാണ് സമാധിയായത്. ശനിയാഴ്ച ഹരിദ്വാറില്‍ സമാധിയിരുത്തല്‍ ചടങ്ങ് നടക്കും. മഹാപണ്ഡിതന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാശികാനന്ദഗിരി മഹാരാജ് പൂര്‍വാശ്രമത്തില്‍ ചെര്‍പ്ലശ്ശേരി സ്വദേശിയായിരുന്നു. കുംഭമേളകളില്‍ ആദിശങ്കരന്റെ അനുയായികളായ സന്യാസിസംഘത്തെ നയിച്ചുകൊണ്ട് പ്രഥമസ്‌നാനം നിര്‍വഹിച്ചിരുന്നത് ഗിരിമഹാരാജായിരുന്നു. 246 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
1924 ലായിരുന്നു ജനനം. ആത്മാന്വേഷകനായി പതിനഞ്ചാം വയസ്സില്‍ കാശിയിലേക്ക് നടന്നുപോയി. വാരണാസിയിലെ സംസ്‌കൃത സര്‍വകലാശാലയിലായിരുന്നു പഠനം. സ്വാമികള്‍ ബി.എക്ക് പഠിക്കുമ്പോള്‍ അവിടെ എം.എക്ക് പഠിപ്പിച്ചിരുന്ന പുസ്തകങ്ങളില്‍ മൂന്നെണ്ണവും സ്വാമികളുടേതായിരുന്നു.
ന്യായദര്‍ശനത്തില്‍ അവസാനവാക്കായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഭഗവദ്ഗീതയുടെ വ്യാഖ്യാനങ്ങളില്‍ അഗാധവും ബൃഹദുമായ വ്യാഖ്യാനങ്ങളില്‍ പലതും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഈശോവാസ്യോപനിഷത്തിന്റെ ഒന്നാം ശ്ലോകത്തിന് മാത്രം അദ്ദേഹം 30 വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഈ വര്‍ഷം ഫിബ്രവരിയില്‍ കേരളത്തില്‍ ആദ്യവും അവസാനവുമായി സ്വാമിജി പര്യടനം നടത്തിയിരുന്നു. നിത്യചൈതന്യയതിക്ക് ഈശോവാസ്യം ഉപദേശിച്ചുകൊടുത്തത് സ്വാമിജിയായിരുന്നു. മുംബൈ, ഹൈദരബാദ് എന്നിവടങ്ങളില്‍ അദ്ദേഹത്തിന് ആശ്രമങ്ങളുണ്ട്. ശിഷ്യനായ മോഹനാനന്ദഗിരിയായിരിക്കും അടുത്ത മഹാമണ്ഡലേശ്വര്‍.
സംസ്‌കൃതത്തിലും ആധ്യാത്മിക രംഗത്തും അഗാധ പാണ്ഡിത്യമുള്ള സ്വാമി കാശികാനന്ദഗിരിയെ അദ്വൈതവേദാന്തത്തിലെ അവസാന വാക്കെന്നാണ് പണ്ഡിതസമൂഹം വിലയിരുത്തുന്നു. ശങ്കരാചാര്യര്‍ക്കും മാധ്വാചാര്യര്‍ക്കും ശേഷം ഭാരതത്തില്‍ നിലവിലുള്ള 20 ദര്‍ശനങ്ങളെ അധികരിച്ച് ഗ്രന്ഥം രചിച്ചതും സ്വാമിജിയാണ്. കൂടാതെ 140ലധികം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ന്യായം, വേദാന്തം, വ്യാകരണം തുടങ്ങിയവയില്‍ ഇദ്ദേഹം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. വേദാന്തം, ന്യായശാസ്ത്രം, വ്യാകരണം, ബ്രഹ്മസൂത്രം, ഉപനിഷത്ത് വ്യാഖ്യാനങ്ങള്‍ തുടങ്ങിയവയിലായി ഇരുനൂറോളം പുസ്തകങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഭഗവദ്ഗീതയ്ക്ക് ഇദ്ദേഹം വ്യാഖാനം രചിക്കുകയുണ്ടായി. സ്വാമി രചിച്ച പല കൃതികള്‍ക്കും ഹിന്ദിയിലേക്ക് സ്വാമി തന്നെ സ്വയം പരിഭാഷപ്പെടുത്തുകയും ചെയ്തു.
സന്യാസിമാരിലെ മഹാപണ്ഡിതനും മഹാപണ്ഡിതന്‍മാരിലെ സന്യാസിയുമെന്നാണ് കാശികാനന്ദഗിരി മഹാരാജ്, അറിയപ്പെട്ടിരുന്നത്. വേദങ്ങള്‍, ഉപനിഷത്തുക്കള്‍, ബ്രഹ്മസൂത്രം തുടങ്ങിയവയില്‍ അഗാധപാണ്ഡിത്യം നേടിയ ആളാണ് ഇദ്ദേഹം. മുംബൈയിലെ ആനന്ദവന്‍ ആശ്രമത്തിലായിരുന്നു കാശികാന്ദഗിരിയുടെ പ്രവര്‍ത്തന മണ്ഡലം. മോഹനനാന്ദഗിരി മഹാരാജായിരിക്കും അടുത്ത മഹാമണ്ഡലേശ്വര്‍. ആചാര്യന്‍മാരുടെ ആചാര്യന്‍ എന്നാണ് മഹാമണ്ഡലേശ്വര്‍ പദവിയിലെത്തിയവരെ വിശേഷിപ്പിക്കാറ്.പാലക്കാട് ചെര്‍പ്പുളശേരിയില്‍ 1924 ലായിരുന്നു സ്വാമിയുടെ ജനനം. 15-ാം വയസില്‍ സന്യാസത്തിലേക്ക് തിരിഞ്ഞ സ്വാമി കാശിയില്‍ ദക്ഷിണാമൂര്‍ത്തി മഠത്തില്‍ നരസിംഹഗിരി മഹാരാജില്‍നിന്നാണ് ദീക്ഷ സ്വീകരിക്കുന്നത്. സമാധി ചടങ്ങ് നാളെ രാവിലെ ഹരിദ്വാറില്‍ വച്ചു നടക്കും. ഞ്ജാനത്തിന്റെ കാശീപീഠങ്ങള്‍ സ്വന്തമാക്കിയ യോഗീവര്യനു ആദരാഞ്ജലികള്‍.
Prof.John Kurakar
No comments:
Post a Comment