Pages

Friday, October 24, 2014

സദാചാര ഗുണ്ടകള്‍സമൂഹത്തിന്റെ ശാപം



സദാചാര ഗുണ്ടകള്സമൂഹത്തിന്റെ  ശാപം

               സദാചാരം നടപ്പാക്കുകയെന്ന പേരില്‍ ഒരുവിഭാഗം സമൂഹവിരുദ്ധര്‍ നിയമം കൈയിലെടുത്ത് നടത്തുന്ന അക്രമങ്ങള്‍ കേരളത്തിലിപ്പോള്‍  വ്യാപകമാണ് .. ഇത്തരക്കാര്ക്കെപതിരെയുള്ള കര്ക്ക ശമായ താക്കീതാണ് കോഴിക്കോട് കൊടിയത്തൂരിലെ സദാചാര കൊലക്കേസിന്റെ വിധിന്യായത്തില്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായ പരാമര്ശ്ങ്ങള്‍. സദാചാര പോലീസ് നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനിടയാക്കുമെന്നും അവരുടെ നടപടികള്‍ നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നുമാണ് കോടതി ചൂണ്ടിക്കാട്ടിയത്. സദാചാരവിരുദ്ധ പ്രവര്ത്തിനം ആരോപിച്ച് കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ ഒരു യുവാവിനെ സദാചാര പോലീസ് ചമഞ്ഞെത്തിയവര്‍ നിഷ്ഠുരമായി മര്ദിരച്ചുകൊന്ന കേസില്‍ ഒമ്പത് പ്രതികള്‍ കുറ്റക്കാരാണെന്നാണ് അഡീഷണല്‍ സെഷന്സ്ി കോടതി കണ്ടെത്തിയിട്ടുള്ളത്. 2011 നവംബറിലാണ് സംഭവം നടന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രണ്ട് മണിക്കൂറോളം റോഡില്‍ കിടന്ന യുവാവിനെ ബന്ധുക്കള്ക്കുകപോലും വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ മര്ദിിക്കുകയായിരുന്നു സദാചാര ഗുണ്ടകള്‍. ഗള്ഫിനല്‍ ജോലിചെയ്യുകയായിരുന്ന യുവാവ് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ദുരന്തമുണ്ടായത്.സദാചാരത്തിന്റെ പേരുപറഞ്ഞ് രംഗത്തുവരുന്ന ഇത്തരം സമൂഹവിരുദ്ധരെ പോലീസിന്റെ പേര് കൂട്ടിച്ചേര്ത്ത്് 'സദാചാര പോലീസ്' എന്ന് പരാമര്ശിടക്കുന്നതുതന്നെ തീര്ത്തും  തെറ്റാണ്. അത് അവരുടെ ക്രിമിനല്‍ നടപടികള്ക്ക്  മാന്യത പകരാനേ ഉപകരിക്കൂ. നീതിയും നിയമവും നടപ്പാക്കുന്ന ചുമതല നിര്വിഹിക്കാന്‍ രാജ്യത്ത് പോലീസും കോടതികളുമുണ്ട്. സദാചാരത്തിന്റെ പേരില്‍ സമൂഹത്തെയും വ്യക്തികളെയും സ്വന്തം സങ്കുചിത ലോകവീക്ഷണത്തിനനുസരിച്ച് ചിട്ടപ്പെടുത്തിയെടുക്കാനും വ്യക്തികളുടെ സ്വകാര്യതയില്‍ ഇടപെടാനും ആര്ക്കും  അധികാരമില്ല. അത്  അനുവദിച്ചു കൊടുത്താൻ രാജ്യത്ത് അരാജകത്വം മാത്രമേ ഉണ്ടാകൂ. നിയമം കൈയിലെടുക്കുന്ന സമൂഹവിരുദ്ധരുടെ കൈപ്പിടിയിലൊതുങ്ങും പൊതുസമൂഹം.

                 സ്ത്രീപുരുഷ ബന്ധങ്ങളാണ് സദാചാര ഗുണ്ടകളുടെ വിളനിലം. സ്ത്രീയും പുരുഷനും തമ്മിലുള്ള ഏത് ബന്ധത്തെയും അവിഹിതബന്ധത്തിന്റെ കണ്ണിലൂടെ മാത്രം നോക്കി കാണുന്ന  ചിലരുണ്ട് . സ്ത്രീ  അടുക്കലയിൽ  മാത്രം  ഒതുങ്ങികഴിയണമെന്ന്  ആഗ്രഹിക്കുന്നവരാണ്  ഇവർ.സ്ത്രീകളെ   അരങ്ങത്തുനിന്ന് വീണ്ടും അടുക്കളയിലേക്ക് ആട്ടിത്തെളിക്കുന്ന ദുരവസ്ഥ തന്നെയാണ് ഇതിന്റെ  അനന്തര ഫലം . രാത്രി ജോലികഴിഞ്ഞ് മടങ്ങാന്‍ കമ്പനിവണ്ടി കിട്ടാത്തതുകൊണ്ട് സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങിയ തസ്‌നീബാനു എന്ന പെണ്കുകട്ടിയെ സദാചാരത്തിന്റെ പേരുപറഞ്ഞ് ആക്രമിച്ചതും തസ്‌നി അതിനെ ചെറുത്തുനിന്നതും മലയാളികളുടെ രാത്രികള്‍ എത്രമാത്രം പുരുഷാധിപത്യപരമാണെന്ന് പൊതുസമൂഹത്തെ ഓര്മയപ്പെടുത്തിയ സംഭവമായിരുന്നു. രാത്രികള്‍ മാത്രമല്ല പൊതു ഇടങ്ങളും സ്ത്രീവിരുദ്ധ ഇടങ്ങളായി പരിണമിക്കുന്ന അവസ്ഥയും കേരളത്തിലുണ്ടായിവരുന്നുണ്ട്. കൈയേറ്റം ചെയ്യപ്പെടാതെ സ്വതന്ത്രരായി പൊതു ഇടങ്ങളിലൂടെ സഞ്ചരിക്കാവുന്ന അവസ്ഥ  ഇന്ന്  സ്ത്രീകൾക്ക് ഇല്ലാതായി കൊണ്ടിരിക്കുകയാണ് . സ്ത്രീപുരുഷ  സമത്വം  എല്ലാ അർത്ഥത്തിലും  ഉണ്ടായെങ്കിൽ മാത്രമേ  സമൂഹത്തിൽ  സമഗ്രപുരോഹതി  ഉണ്ടാവുകയുള്ളൂ ..

                         പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: