Pages

Tuesday, October 21, 2014

ട്രെയിനുകളിൽ വനിതകൾക്ക്നേരെ അതിക്രമം- തുടർക്കഥ

ട്രെയിനുകളി വനിതകൾക്ക്നേരെ  അതിക്രമം- തുടർക്കഥ
മൂന്നരലക്ഷം വനിതകളുടെ സുരക്ഷയ്ക്ക് 32 വനിതാ പൊലീസുകാആഭ്യന്തരവകുപ്പും റെയിൽവേയും പരസ്പരം പഴിചാരി രക്ഷപ്പെടുന്നു

സംസ്ഥാനത്തെ 1050 കിലോമീറ്റർ റെയിൽപ്പാതയിലോടുന്ന 286 ട്രെയിനുകളിലെ മൂന്നുലക്ഷത്തോളം വനിതായാത്രികരുടെ സുരക്ഷയ്ക്കായി ആഭ്യന്തരവകുപ്പ് നിയോഗിച്ചിട്ടുള്ളത് വെറും 32 വനിതാപൊലീസുകാരെ! 168 റെയിൽവേ സ്റ്റേഷനുകളിൽ പൊലീസ് സാന്നിദ്ധ്യമുള്ളതാകട്ടെ പതിമ്മൂന്നിടത്തും.  ഷൊർണൂരിൽ പാസഞ്ചർ ട്രെയിനിലെ യാത്രക്കാരിയായിരുന്ന സൗമ്യ കൊലചെയ്യപ്പെട്ടശേഷം ട്രെയിനുകളിൽ പട്രോളിംഗിന് അയച്ചിരുന്ന 45 വനിതാപൊലീസുകാരെക്കൂടി എസ്.പിമാർ തിരിച്ചുവിളിച്ചു. ഫലമോ ട്രെയിനുകളിലും സ്റ്റേഷനുകളിലും വനിതകൾക്കെതിരെ അതിക്രമങ്ങൾ തുടർക്കഥയായി മാറി. ഇന്നലെ കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടിവ് ട്രെയിനിൽ യാത്രയ്ക്കെത്തിയ ഫാത്തിമയെ കണ്ണൂർറെയിൽവേ സ്റ്റേഷനിൽ യുവാവ് മണ്ണെണ്ണയൊഴിച്ച് കത്തിച്ചത് ഒടുവിലത്തെ സംഭവം.
പാറശാല, തിരുവനന്തപുരം, കൊല്ലം, പുനലൂർ, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ മാത്രമാണ് റെയിൽവേപൊലീസ് സ്റ്റേഷനുകളുള്ളത്. ഇതിൽ പത്തിടത്ത് 32 വനിതാപൊലീസുണ്ടെങ്കിലും അവധി, പരിശീലനം, വിശ്രമം എന്നിവയ്ക്കു പുറമേ മൂന്ന് ഷിഫ്​റ്റ് ഡ്യൂട്ടികൂടിയാകുമ്പോൾ 20പേർപോലും ഒരുസമയം ഡ്യൂട്ടിക്കുണ്ടാവില്ല. പുലർച്ചെ സ്റ്റേഷനുകളിൽനിന്ന് പുറപ്പെടുന്ന നാലോ അഞ്ചോ ട്രെയിനുകളിൽ മാത്രമാണ്                     വനിതാപൊലീസിനെ നിയോഗിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് നിയോഗിക്കുന്ന റെയിൽവേപൊലീസിന്റെ ശമ്പളത്തിന്റെ പകുതി റെയിൽവേയാണ് നൽകുന്നതെന്നതിനാൽ റെയിൽവേയുടെ അനുമതിയില്ലാതെ കൂടുതൽപേരെ ഉൾപ്പെടുത്താനാവില്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെപക്ഷം. രാത്രിസർവീസുള്ള പാസഞ്ചർ ട്രെയിനുകളിൽ വനിതാപൊലീസ് സാന്നിദ്ധ്യം ഇപ്പോഴില്ല. പ്രാധാനസ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളിൽ ഡ്യൂട്ടിക്കുപോലും വനിതകളില്ല. വൈകിട്ട് 6നു ശേഷവും പുലർച്ചെയുമുള്ള ട്രെയിനുകളിൽ രണ്ട്  പുരുഷ പൊലീസുകാരെ അയയ്ക്കുന്നതിലൊതുങ്ങുന്നു റെയിൽവേയുടെ സുരക്ഷ. ഇവർക്ക് വനിതാകമ്പാർട്ട്മെന്റുകളിൽ കയറാനുമാവില്ല. ഇതിലും പരിതാപകരമാണ് റെയിൽവേ സംരക്ഷണസേനയുടെ (ആർ.പി.എഫ്) അവസ്ഥ. മൂന്നുസംസ്ഥാനങ്ങളിലായി പടർന്നുകിടക്കുന്ന തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷനുകളിലെ ആർ.പി.എഫിൽ 40 വനിതകൾമാത്രം. പാലക്കാട് ഡിവിഷനിൽ വനിതകൾ 19.  തിരുവനന്തപുരം ഡിവിഷനിൽ 19 വനിതാ കോൺസ്റ്റബിൾമാരും രണ്ട് എസ്.ഐമാരും. എസ്.ഐമാരെ പട്രോളിംഗിന് അയയ്ക്കാറില്ല.

                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: