അവഗണനയുടെ കഥപറയുന്ന
കൊട്ടാരക്കരയിലെ കഥകളി മ്യൂസിയം
നാല് വിദേശികള്‍ കൂടുന്നിടത്തൊക്കെ
മലയാളി അഭിമാനപൂര്‍വം
പറയുന്ന കഥകളിയുടെ ആദ്യരൂപമായ രാമനാട്ടത്തിന്
രൂപം നല്‍കിയ കൊട്ടാരക്കര
തമ്പുരാനെ സ്മരിക്കാന്‍ മറ്റൊന്നും
കേരളത്തിലോ കൊട്ടാരക്കരയിലോ ഇല്ല. 1970കളില്‍
കൊട്ടാരക്കരയില്‍ പ്രവര്‍ത്തനമാരംഭിച്ച മ്യൂസിയം വര്‍ഷങ്ങളോളം വാടകക്കെട്ടിടങ്ങളില്‍
മാറിമാറി കഴിഞ്ഞു. ഇതോടനുബന്ധിച്ചുണ്ടായിരുന്ന പുരാവസ്തുക്കളായ നാണയങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റുകയും
ചെയ്തു. അസൗകര്യങ്ങള്‍ക്കും
പരാധീനതകള്‍ക്കും
നടുവിലായിരുന്ന മ്യൂസിയം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്
നിരന്തരം 'മാതൃഭൂമി'യില്‍
വാര്‍ത്തയായതോടെയാണ്
കഥകളി സ്‌നേഹികളും ജനപ്രതിനിധികളും ഇടപെട്ടത്.
ക്ഷേത്രത്തിനുസമീപം ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള പൈതൃക
കലാകേന്ദ്രത്തിലേക്ക് മ്യൂസിയം മാറ്റിയെങ്കിലും പ്രധാന
ഇനങ്ങളായ കഥകളി കോപ്പുകള്‍
പ്രദര്‍ശിപ്പിക്കാനുള്ള
ഒരു സൗകര്യവും ഇവിടെ
ഒരുക്കിയിരുന്നില്ല. കമനീയമായ കഥകളി വേഷങ്ങള്‍ പ്രദര്‍ശിപ്പിക്കാനായി തയ്യാറാക്കിയ ശില്പങ്ങള്‍ ചാക്കുകളിലാക്കി
ഇരുട്ടുമുറിയില്‍ തള്ളി. നിരവധി
കലാകാരന്‍മാരുടെ
കരവിരുതില്‍ തീര്‍ത്ത വേഷങ്ങളും
അലങ്കാരങ്ങളും ആഭരണങ്ങളും കിരീടങ്ങളും ചാക്കിനുള്ളില്‍ ചിതലരിച്ചു. കഥകളിയുമായി
ബന്ധപ്പെട്ട പുസ്തകശേഖരം കാണാനേയില്ല. ഇതുവഴിയുണ്ടായ നഷ്ടംകണക്കാക്കാന്‍ പോലും ആരും
ഉണ്ടായില്ല. കാലം പരിക്കേല്‍പ്പിച്ച ശില്പങ്ങള്‍
ആടയാഭരണങ്ങള്‍ അണിയാനുള്ള സൗഭാഗ്യം
ഇല്ലാതെ ഇരുട്ടില്‍ത്തന്നെ
കഴിയുന്നു.
എം.എല്‍.എ. പലതവണ
പ്രശ്‌നം
നിയമസഭയില്‍ ഉന്നയിച്ചതോടെ കലാമണ്ഡലം
പ്രിന്‍സിപ്പല്‍ ഉള്‍പ്പടെയുള്ള വിദഗ്ധസംഘം ഒന്നരവര്‍ഷം
മുമ്പ് മ്യൂസിയം സന്ദര്‍ശിച്ചു. കഥകളി രൂപങ്ങള്‍ പ്രദര്‍ശനയോഗ്യമാക്കുന്നതിനുള്ള പദ്ധതിയും തയ്യാറാക്കി. ശില്പങ്ങള്‍ പ്രദര്‍ശനയോഗ്യമാക്കാന്‍ എട്ടുലക്ഷം രൂപയും
മ്യൂസിയത്തില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ എട്ടുലക്ഷവും ഉള്‍പ്പെടെ
16 ലക്ഷം രൂപയുടെ അടങ്കലും തയ്യാറാക്കി.
ഇതില്‍ എട്ടരലക്ഷം
രൂപ സാംസ്‌കാരിക വകുപ്പ് ഒന്നരവര്‍ഷം
മുമ്പ് അനുവദിച്ചു. എന്നിട്ടും ശില്പങ്ങള്‍ക്ക് അണിയാനുള്ള ആടയാഭരണങ്ങള്‍ തൃശ്ശൂര്‍
സംഗീതനാടക അക്കാദമിയില്‍ നിര്‍മിക്കുന്നതേയുള്ളു. ശില്പങ്ങള്‍ വേഷമിട്ടാലും
മ്യൂസിയത്തില്‍ ഇവ വയ്ക്കാനാവശ്യമായ
നിര്‍മാണ
പ്രവര്‍ത്തനങ്ങള്‍ നടക്കാത്തത് വീണ്ടും
പ്രതിസന്ധിയാകും.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment