
ശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കണം
മലയാളി അയൽ രാജ്യമായ ശ്രീലങ്കയെ നോക്കി ശുചിത്വം പഠിക്കണം അവിടുത്തെ തോടുകളും പുഴകളും തെളിനീർ വാഹിനികളാണ് അവർ പൊതു സ്ഥലത്ത് മാലിന്യം വലിചെറിയുന്നില്ല. . മലയാളി മൂന്നു നേരം കുളിച്ചതുകൊണ്ട് കാര്യമില്ല വ്യക്തിശുചിത്വത്തിൽ ശ്രദ്ധിക്കുന്ന മലയാളി പൊതുശുചിത്വം പാലിക്കുന്നില്ല . .അതിവേഗം വികസനത്തിലേക്കു കുതിക്കുന്ന സമൂഹത്തിനു വിപത്തായി മാറുകയാണ് കുമിഞ്ഞുകൂടുന്ന മാലിന്യം. നഗരങ്ങളിലും ഗ്രാമങ്ങളിലും വീടുകളിലുമെല്ലാം മാലിന്യശേഖരം കുമിയുന്നു. ഇവ എങ്ങനെ സംസ്കരിക്കണമെന്ന് അറിയാതെ വഴിവക്കിലും ഓടകളിലും പുഴകളിലും തോടുകളിലും വലിച്ചെറിഞ്ഞ് തല്ക്കാലശമനം വരുത്തുന്നു. കുടിവെള്ളം മുതല്‍ പ്രാണവായു വരെ വിഷമയമാക്കുന്നു ഈ മാലിന്യങ്ങള്‍. ഈ സാഹചര്യത്തിലാണ് ശുചിത്വബോധത്തിന്റെ മാഹാത്മ്യം ഓര്‍മിപ്പിച്ച് ഗാന്ധി ജയന്തി കടന്നു പോയി .ഫലവത്തായ സംസ്കരണത്തിലൂടെ മാത്രമേ മാലിന്യപ്രശ്നം പരിഹരിക്കാനാകൂ. അതിനുള്ള ആത്മാര്‍ഥമായ ശ്രമങ്ങള്‍ ഇനിയും ഉണ്ടാകാത്തതാണ് ഖേദകരം. വികസനത്തിനൊപ്പം മാലിന്യസംസ്കരണത്തിനും പ്രാമുഖ്യം നല്കേണ്ടതു ഓര്‍മിപ്പിക്കുന്ന ദിനം കൂടിയാണ് രാഷ്ട്രപിതാവിന്റെ ജന്മദിനം.
നഗരമാലിന്യങ്ങള്ക്കൊണ്ട് ഗ്രാമങ്ങളുടെ പൊറുതിമുട്ടിക്കുന്ന പ്രാകൃതരീതിയാണിന്ന് കേരളത്തില്‍ നടപ്പാക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ മാലിന്യംകൊണ്ടുചെന്നുതള്ളുന്നത് വലിയ പ്രക്ഷോഭങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമാകുന്നു. തിരുവനന്തപുരത്ത് വിളപ്പില്‍ശാല, എറണാകുളത്ത് ബ്രഹ്മപുരം എന്നിങ്ങനെ എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം. ഫലപ്രദമായ മാലിന്യസംസ്കരണനയം ഇല്ലാത്തതിന്റെ പ്രത്യാഘാതമാണിത്. ജൈവമാലിന്യങ്ങളെക്കാള് പ്ളാസ്റ്റിക് മാലിന്യങ്ങളാണ് വലിയ ഭീഷണി വിതയ്ക്കുന്നത്. ഗാന്ധിജയന്തി ദിനം സംസ്ഥാന സര്‍ക്കാര്‍ പ്ളാസ്റ്റിക് ശേഖരണദിനമായി ആചരിക്കുകയാണ്. വീടുകളില്‍ വന്ന് പണം നല്കി പ്ലാസ്റ്റിക് ശേഖരിക്കുന്നതാണ് ഈ ദൗത്യം. ഇത് വിജയിപ്പിക്കാന്‍ കൂട്ടായശ്രമം ആവശ്യവുമാണ്. അതിലേക്ക് ഓരോരുത്തരും കൈകോര്‍ക്കണം.വ്യക്തിശുചിത്വത്തിന്റെ കാര്യത്തില്‍ കേരളീയര്‍ ഏറെ മുന്നിലാണെങ്കിലും പരിസരങ്ങളോടും പരിസ്ഥിതിയോടും ഒട്ടും ആശാസ്യമായ സമീപനമല്ല പുലര്‍ത്തി വരുന്നത്. വീടുകളില്‍ മാലിന്യം സംസ്കരിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ടായിരിക്കേ, അതിനു തുനിയാതെ അവ റോഡരികിലോ ആള്‍പ്പാര്‍പ്പില്ലാത്ത ഇടങ്ങളിലോ തള്ളി നാം തടിതപ്പുന്നു. എന്നിട്ട് മൂക്കുപൊത്തി നടന്ന് പരസര ശുചീകരണത്തിന്റെ മഹത്വം വിളമ്പുന്നു. വീടും പരിസരവും മാത്രം നന്നായാല്‍ മതിയെന്നും മറ്റിടങ്ങള്‍ ചീഞ്ഞുനാറിയാലും എനിക്കെന്ത് എന്നും ചിന്തിക്കുന്ന മനസുകളിലാണ് മാലിന്യക്കൂമ്പാരമെന്നോര്ക്കണം.
എന്നാല്‍, വിദ്യാര്‍ഥികളിലൂടെ മാലിന്യസംസ്കരണ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ ശ്രമം നടക്കുന്നത് ശ്ലാഘനീയമാണ്. ഈ അവബോധം വീടുകളിലും പിന്നാലെ സമൂഹത്തിനും ഭാവിയില്‍ പകര്‍ന്നുകിട്ടും. വരുംതലമുറയെങ്കിലും ശുചിത്വബോധമുള്ളവരായിത്തീരുമെന്ന പ്രത്യാശയാണ് ഇതു നല്‍കുന്നത്. മാലിന്യം അതിന്റെ ഉറവിടത്തില്‍ത്തന്നെ സംസ്കരിക്കുന്നതാണ് ഏറ്റവും ഫലവത്തും എളുപ്പവുമായ മാര്‍ഗം. ഗാര്‍ഹിക മാലിന്യങ്ങളില്‍ നിന്ന് പാചകവാതകവും ജൈവവളവും ഉല്പാദിക്കുന്നവര് ധാരാളമാണ്. പ്ളാസ്റ്റിക്ക് കൂട്ടിയിട്ട് കത്തിച്ചുകളയാതെ റിസൈക്കിള്‍ ചെയ്ുന്നതിനും മായര്ഗങ്ങള് ധാരാളം. എന്നാലിവയൊന്നും ആരും അത്ര ഗൗരവത്തോടെ എടുക്കുന്നില്ല.വന്‍കിട ഫാക്ടറികള്‍ മുതല്‍ ചെറുകിട വ്യവസായ യൂണിറ്റുകള്‍ വരെ മാലിന്യസംസ്കരണത്തില്‍ നമ്മുടെ നാട്ടില്‍ പിന്നാക്കമാണ്. ഫാക്ടറികളില്‍നിന്ന് വിഷവാഹിനിക്കുഴലുകള് പുഴകളിലേക്കു തുറന്നിരിക്കുന്നത് കണ്ടു പഴകിയ കാഴ്ചയാണ്. കുടിവെള്ളം മലിനമാകുന്നതും മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതുമെല്ലാം പുതുമകളില്ലാത്ത വാര്‍ത്തകള്‍. മാലിന്യസംസ്കരണത്തിനുള്ള സജ്ജീകരണങ്ങള്‍ ഇല്ലാത്ത കമ്പനികള്‍ പരിഷ്കൃത ലോകത്തിന് അപമാനമാണ്. ശുചിത്വമില്ലാത്ത പരിസരം സമൂഹത്തെ രോഗാതുരമാക്കുമെന്നതില് തര്‍ക്കമില്ല. ശുചിത്വവും പരിസരസംരക്ഷണവും ജീവിതചര്യയായി മാറ്റേണ്ടിയിരിക്കുന്നു. ഗാന്ധിജയന്തി ദിനത്തില്‍ നാടാകെ ശുചീകരണപ്രവര്‍ത്തനങ്ങളുടെ കേളികൊട്ടുണരും. വലിയ ആഘോഷമായിട്ടാണ് ശുചീകരണം കൊണ്ടാടുക. പേരിനും പ്രശസ്തിക്കും വേണ്ടി ഈ അവസരത്തെ മുതലാക്കുന്നവരാണ് ഏറെയും.
മാലിന്യംതന്നെയാണ് വരും തലമുറ നേരിടാന്‍ പോകുന്ന വലിയ വിപത്തുകളിലൊന്ന്. ശുദ്ധജലം പോലെ തന്നെ മാലിന്യ സംസ്കരണവും വിലപിടിച്ചതാകും. മാലിന്യ സംസ്കരണത്തിനായി നഗരസഭകളും പഞ്ചായത്തുകളും പലവിധ പദ്ധതികളും നടപ്പാക്കിയിട്ടും ഫലം കാണാതെ പോയതിനു പിന്നില്‍ അതിലെ അപ്രായോഗികത തന്നെയാണ്. മാലിന്യസംസ്കരണത്തിനായി ബൃഹദ്പദ്ധതികള്‍ ആവിഷ്കരിച്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഏറ്റവും ശാസ്ത്രീയമായ സംസ്കരണം സാധ്യമാക്കണം. ജനങ്ങളുടെ പൂർണ്ണമായ സഹകരണം ഇക്കാര്യത്തിൽ അനിവാര്യമാണ് .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment