Pages

Tuesday, October 7, 2014

ഫ്ളെക്സ് യൂണിറ്റകൾക്ക് പകരം തുണി പ്രിന്റിംഗ് യൂണിറ്റുകൾ ഉണ്ടാകണം

ഫ്ളെക്സ് യൂണിറ്റകൾക്ക്  പകരം
തുണി പ്രിന്റിംഗ് യൂണിറ്റുക ഉണ്ടാകണം
                        പരിസ്ഥിതിക്കു ദോഷകരമായ ഫ്ളക്സ് നിരോധിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ്..ആരോഗ്യപ്രശ്നങ്ങള്ക്കു വഴിതെളിക്കുമെന്നശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ർക്കാർ ഇതുവരെ  ഗൌരവമായി  എടുത്തില്ല . നിലവിലുള്ള ഫ്ളക്സ്  യൂണിറ്റുകള്  തുണി പ്രിന്റിംഗ്  യൂണിറ്റുകളായി  മാറ്റാ  കഴിയുമോ എന്ന്  പരിശോധിക്കണം .   മണ്ണില് അലിഞ്ഞു ചേരാത്ത ഫ്ളക്സുകള് നശിപ്പിക്കാനുള്ള ഏക മാര്ഗം അവ കത്തിച്ചുകളയുക മാത്രമാണ്. എന്നാല്, ഫ്ളക്സുകള് കത്തിക്കുമ്പോഴുണ്ടാകുന്ന വിഷപ്പുക പല മാരകരോഗങ്ങള്ക്കും കാരണമാകുകയും ചെയ്യും. തയാറാക്കാനുള്ള എളുപ്പവും കാഴ്ചയിലെ ഭംഗിയും മൂലം ഫ്ളക്സുകള് വ്യാപകമായപ്പോള് അതിന്റെ ദോഷഫലങ്ങള് വിസ്മരിക്കപ്പെട്ടു. കേരളം മുഴുവന് ഫ്ളക്സുകള് നിറയുന്ന അവസ്ഥയാണിന്നുള്ളത് .ആവശ്യത്തിനും അനാവശ്യത്തിനും ഫ്ളക്സ് ബോര്ഡുകള് ഉപയോഗിച്ച് അനഭിലഷണീയമായ ഒരു "ഫ്ളക്സ് സംസ്കാരം" നമ്മുടെ നാട്ടില് രൂപപ്പെട്ടു കഴിഞ്ഞു എന്നതാണു യാഥാര്ഥ്യം. ചെറിയ ക്ലബ്ബുകള് മുതല് വലിയ പ്രസ്ഥാനങ്ങള് വരെ അവരുടെ രിപാടികളുടെ പ്രചാരണത്തിനായി ഫ്ളക്സ് ബോര്ഡുകളാണ് ഇപ്പോള് ഉപയോഗിക്കുന്നത്. തുണി ബാനറുകളും , തുണി പ്രിന്റിംഗ്  യുണിറ്റും ധാരാളം  ഉണ്ടാകണം .

                   ഫ്ളക്സ് ബോര്ഡുകള്  പരിപൂർണ്ണമായി  നിരോധിക്കുമ്പോ  ഉപജീവനമാര്ഗം അടയുന്ന ഒരു കൂട്ടം തൊഴിലാളികളെ  കണ്ടില്ലെന്നു നടിക്കാനാവില്ല. അഞ്ചുലക്ഷത്തോളംപേര് മേഖലയില് തൊഴിലെടുക്കുന്നുണ്ടെന്നാണു കണക്ക്. ഒരു തൊഴില്മേഖലയുടെ പ്രവര്ത്തനം പൊടുന്നനെ നിലയ്ക്കുമ്പോള് അതില് തൊഴിലെടുക്കുന്നവര് എന്തു ചെയ്യും? നഗരങ്ങളിലും നാട്ടിന്പുറങ്ങളിലും നിരവധിപ്പേര് ലക്ഷങ്ങള് മുടക്കി പ്രിന്റിംഗ് യൂണിറ്റുകള് തുടങ്ങിയിട്ടുണ്ട്. പലരും സ്വയംതൊഴില് സംരംഭം എന്ന നിലയിലാണ് ഇതിനു മുന്കൈയെടുത്തത്. ഫ്ളക്സുകള്ക്കു വ്യാപകപ്രചാരം ലഭിച്ചപ്പോള് കൂടുതല്പ്പേര് മേഖലയിലേക്കു കടന്നുവരികയും ചെയ്തു. വായ്പയെടുത്തും കടംവാങ്ങിയും പ്രിന്റിംഗ് യൂണിറ്റുകള്ക്കു മുതല്മുടക്കിയവരുടെ  പ്രശ്നങ്ങളും  തൊഴിലാളികളുടെ  പ്രശനങ്ങളും   പരിഹരിക്കണം .

                                    പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: