ഇന്ത്യയുടെയും പാകിസ്ഥാന്റെയും സമാധാനത്തിനുള്ള
ഈ നൊബേല്‍ സമ്മാനങ്ങള്‍ വരാനിരിക്കുന്ന യുദ്ധങ്ങളെ ഇല്ലാതാക്കട്ടെ
വര്‍ഷങ്ങളായി തമ്മിലടിക്കുന്ന രണ്ടു രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് 2014 ലെ സമാധാന
നൊബേല്‍ ലഭിച്ചത്
യാദൃച്ഛികമായി.
അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ധന്യാവസ്ഥയിലെത്തിയ
ഘട്ടത്തിലാണു സമാധാന നൊബേല്‍
ഇരുരാജ്യങ്ങള്‍ക്കും
പകുത്തുകിട്ടിയിരിക്കുന്നത്. ഈ പുരസ്കാരം
ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്താന്‍
സഹായകമാകുമെന്നു പ്രത്യാശിക്കാം.ബാലവകാശങ്ങള്‍ സംരക്ഷിക്കുന്ന സംഘടനയായ
ബച്പന്‍ ബചാവോ ആന്ദോളന് നേതൃത്വം നല്കുന്ന
കൈലാസ് സത്യാര്‍ഥിയും കൗമാരക്കാരി മലാല
യൂസഫ് സായിയും
നൊബേല്‍ പങ്കിടുമ്പോള്‍
അതു പുതിയ ചരിത്രം
കൂടിയാണ്. നൊബേല്‍
നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ
വ്യക്തിയാണ് മലാല. പതിനേഴുവയസുള്ള
മലാലയ്ക്കു
നേരേ താലിബാന്
തലയ്ക്കു
നേരേ തോക്കു ചൂണ്ടിയത് രണ്ടു വര്‍ഷം
മുമ്പാണ്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനും
മതഭീകരതയ്ക്കുമെതിരെ
മലാല എഴുതിയ ബ്ളോഗുകളാണ് താലിബാനെ പ്രകോപിപ്പിച്ചത്. മലാലയുടെ നിര്‍ഭയത്വം
അവരെ ഭയപ്പെടുത്തിയെന്നു വേണം
കരുതാന്‍. സ്കൂള്‍
ബസില്‍ അതിക്രമിച്ചുകയറി
അവര്‍ ആ
പെണ്‍കുട്ടിയുടെ
തലയ്ക്കു
വെടിവെച്ചു. പാകിസ്താനിലെ
സ്ത്രീകളുടെയും
പെണ്‍കുട്ടികളുടെയും
വിദ്യാഭ്യാസത്തിനുവേണ്ടി യത്നിച്ച മലാല ആശുപത്രിയില്‍ മരണവുമായി മല്ലിടുമ്പോള്‍ ലോകം മുഴുവന്‍ അവള്
സുഖം പ്രാപിക്കാന്‍
പ്രാര്‍ഥനയിലായിരുന്നു.
ഈ കൊച്ചുപെണ്‍കുട്ടിയുടെ വാക്കുകള്‍ക്ക്
ലോകം കാതോര്‍ക്കുന്നതാണ് പിന്നീട്
കണ്ടത്. കഴിഞ്ഞവര്‍ഷവും മലാലയെ സമാധാന
നൊബേലിനു പരിഗണിച്ചിരുന്നത് അവളുടെ മഹത്വം
കൂട്ടുന്നു. മലാല ഈ ചെറുപ്രായത്തിലും
വര്‍ഷങ്ങളുടെ
അനുഭവം ആര്‍ജ്ജിച്ചു കഴിഞ്ഞുവെന്നാണ്
നൊബേല്‍ ദാതാക്കള്‍
പറയുന്നത്. ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും
പെണ്‍കുട്ടികള്‍ക്കും
സമൂഹത്തിനു മാതൃകകാട്ടാവുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വിജയം
വരിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ്
മലാല.

കുട്ടികളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് കൈലാസ് സത്യാര്‍ഥി ലോക ശ്രദ്ധ നേടിയത്. ബാലവേലയ്ക്കെതിരേ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി സത്യാര്‍ഥി നടത്തിയ പോരാട്ടം നിസ്തുലമാണ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബച്ച്പന്‍ ബചാവോ ആന്ദോളന് എന്ന സംഘടനയുടെ അമരക്കാരനാണ് സത്യാര്‍ഥി. ബാലവേലയില്‍ നിന്നും ചൂഷണത്തില്‍നിന്നും മറ്റ് അതിക്രമങ്ങളില്‍നിന്നും സത്യാര്‍ഥിയുടെ സംഘടന രക്ഷപ്പെടുത്തിയ കുട്ടികളുടെ എണ്ണം 80,000 വരും. ഗാന്ധിജിയുടെ പാത പിന്തുടരുന്ന വ്യക്തിത്വമാണ് സത്യാര്ഥിയെന്നാണ് നൊബേല്‍ കമ്മിറ്റി വ്യക്തമാക്കിയത്. ഭാരതത്തിലെ പതിനൊന്നു സംസ്ഥാനങ്ങളിലായി 356 ഗ്രാമങ്ങളെ സത്യാര്‍ഥി ശിശുസൗഹൃദഗ്രാമങ്ങളാക്കി. 70 ശതമാനം കുട്ടിത്തൊഴിലാളികളും ഗ്രാമങ്ങളില്നിന്നുള്ളവരാണെന്ന കണ്ടെത്തലായിരുന്നു ഇതിനു പ്രേരിപ്പിച്ചത്.മലാലയും സത്യാര്‍ഥിയും ഏറെക്കുറെ സമാനമായ പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെടുന്നത്. ഒരാള്‍ ഭീകരതയ്ക്കെതിരേ ശബ്ദമുയര്‍ത്തുമ്പോള്‍ മറ്റൊരാള്‍ കുട്ടികള്‍ക്കെതിരേയുള്ള ചൂഷണങ്ങള്‍ക്കും അക്രമങ്ങള്‍ക്കും എതിരേ നിലകൊള്ളുന്നു.സമാധാന നൊബേല്‍ അര്‍ഹിച്ച കരങ്ങളിലേക്ക് തന്നെയാണ് എത്തിയിരിക്കുന്നതെന്നതില് തര്‍ക്കമുണ്ടാകില്ല. താലിബാന് ഭീകരതയ്ക്കു പുറമെ ആഭ്യന്തര കലഹങ്ങളിലും നട്ടം തിരിയുന്ന പാകിസ്താന് മലാലയിലൂടെ ലഭിക്കുന്ന പുരസ്കാരം ഭീകരതയ്ക്കെതിരെ പോരാടാന്‍ പ്രേരണയാകുമെന്നു കരുതാം. അടിച്ചമര്‍ത്തപ്പെടുന്ന പാക് സ്ത്രീത്വത്തിനു മാത്രമല്ല, ലോകമെമ്പാടുമുള്ള സ്ത്രീ സമൂഹത്തിനു മലാല പകരുന്ന ആത്മവിശ്വാസം പകരം വയ്ക്കാനാകാത്തതാണ്. അതുപോലെ പട്ടിണിയും ദാരിദ്ര്യവും പീഡനവും ഏറ്റുവാങ്ങുന്ന ബാല്യകൗമാരങ്ങള്ക്കു സത്യാര്‍ത്ഥിയുടെ നോബേല്‍ നല്‍കുന്നത് പ്രതീക്ഷയുടെ പുത്തന്‍ പ്രഭാതമാണ്.ഇന്ത്യയും പാകിസ്താനും നടത്തുന്ന അതിര്‍ത്തിത്തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഈ നൊബേലിനു കഴിഞ്ഞാല്‍ നാളത്തെ തലമുറയ്ക്ക് അതിലും വലിയ മറ്റൊരു സമ്മാനമില്ല. യുദ്ധങ്ങളുടെ തിക്തഫലങ്ങള്‍ ഏറ്റവും അനുഭവിക്കുക കുട്ടികളാവുമല്ലോ..വരാനിരിക്കുന്ന യുദ്ധത്തിനു അയവു വരുത്താൻ ഈ സമാധാന പുരസ്ക്കാരങ്ങൾക്കു കഴിയട്ടെസംസ്ക്കാരത്തിൽ സമാനതകൾ ഉള്ള ഇരു രാജ്യങ്ങൾ സമാധാനത്തിൽ കഴിയേണ്ടത് ലോക സമാധാനത്തിനു അനിവാര്യമാണ്
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment