പരുമല പെരുനാൾ -2014
ഭാരതത്തിലെ
പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രവും പരി.
പരുമല തിരുമേനിയുടെ കബറിടം സ്ഥിതിചെയ്യുന്നതുമായ പരുമല
പള്ളിയില്‍, പരിശുദ്ധ പരുമല
തിരുമേനിയുടെ 112മത് ഓര്‍മപ്പെരുനാളിന്
ഒക്ടോബർ 26നു
രണ്ടു മണിക്ക് പരിശുദ്ധ ബസേലിയോസ്
മാര്‍ത്തോമ്മാ
പൗലോസ് ദ്വീതീയന്‍ കാതോലിക്കാ
ബാവായുടെ കാര്‍മികത്വത്തില്‍ കൊടിയേറും.
പ്രധാന പരിപാടികൾ :
ഒക്ടോബർ 26
രാവിലെ 8.30ന് അഭിവന്ദ്യ
യൂഹാനോന്‍ മാര്‍
മിലിത്തിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാന, 2ന് പരിശുദ്ധ
ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ
കാര്‍മികത്വത്തില്‍ പെരുന്നാള്‍
കൊടിയേറ്റ്. മൂന്നിന് തീര്‍ത്ഥാടന വാരാഘോഷ പൊതുസമ്മേളനം
പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം
ചെയ്യും. നിരണം ഭദ്രാസനാധിപന്‍
അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍
ക്രിസോസ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. 5ന്
ഓര്‍ത്തഡോക്സ്
യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ 144 മണിക്കൂര്‍
നീണ്ടുനില്‍ക്കുന്ന
അഖണ്ഡ പ്രാര്‍ത്ഥനയ്ക്ക്
തുടക്കം.
ഒക്ടോബർ 27
രാവിലെ 9ന് സൌജന്യ
മെഡിക്കല്‍ ക്യാംപ് പത്തനംതിട്ട
ഡി.എം.ഒ.
ഡോ. ഗ്രേസി ഈത്താക്ക്
ഉദ്ഘാടനം ചെയ്യും. 10.30ന് അഖില
മലങ്കര ബസ്ക്യാമ്മ അസോസിയേഷന്
സമ്മേളനം.
ഒക്ടോബർ 28
രാവിലെ 10ന് സന്യാസ
സമൂഹ സമ്മേളനം ശാന്തിഗിരി
ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി
ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം
ചെയ്യും. അഭിവന്ദ്യ ഡോ.യാക്കോബ്
മാര്‍ ഐറിനിയസ്
മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.
ഒക്ടോബർ 29
രാവിലെ 10ന് അഖില
മലങ്കര മര്‍ത്തമറിയം സമാജം സമ്മേളനം
പ്രൊഫ. ഏഞ്ചല്‍ തോമസ്
ക്ളാസെടുക്കും. അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍
തേവോദോറോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.
ഒക്ടോബർ 30
രാവിലെ 10.30ന് പരിസ്ഥിതി
സെമിനാര്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ
ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ ഡോ.കുര്യാക്കോസ് മാര്‍
ക്ളിമ്മീസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. 2.30ന്
വിദ്യാര്‍ത്ഥി
സംഗമം.
ഒക്ടോബർ 31
രാവിലെ 9.30 മുതല്‍ തീര്‍ത്ഥാടകര്‍ക്ക്
സ്വീകരണം. 2.30ന് മലങ്കര
ഓര്‍ത്തഡോക്സ്
സഭയുടെ വിവാഹ സഹായ വിതരണോദ്ഘാടനം
പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വഹിക്കും.
അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍
തേവോദോറോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.
നവംബർ 1
രാവിലെ 1ന് 10ന്
സണ്ഡേസ്കൂള് അദ്ധ്യാപക-വിദ്യാര്‍ത്ഥി
സമ്മേളനം അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ
ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്താ അധ്യക്ഷത
വഹിക്കും. വൈകിട്ട് 5ന് അഖണ്ഡ
പ്രാര്‍ത്ഥന
സമാപനം.
നവംബർ 2
രാവിലെ 2.30ന് തീര്‍ത്ഥാടക
സംഗമം പരിശുദ്ധ കാതോലിക്കാ ബാവാ
ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍
സേവേറിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. 5ന്
ലൈബ്രറി, മ്യൂസിയം എന്നിവയുടെ ശിലാസ്ഥാപന
കര്‍മ്മം
പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വഹിക്കും.
രാത്രി 8ന് ശ്ളൈഹിക
വാഴ്വ്, 8.15ന് റാസ.
നവംബർ 3
രാവിലെ പരിശുദ്ധ കാതോലിക്കാ
ബാവായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാന, 11ന് ശ്ളൈഹിക
വാഴ്വ്, 12ന് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ്
വിദ്യാര്‍ത്ഥി
പ്രസ്ഥാനം സംഗമം പരിശുദ്ധ കാതോലിക്കാ
ബാവാ ഉദ്ഘാടനം ചെയ്യും.
അഭിവന്ദ്യ ഗീവര്‍ഗീസ്
മാര്‍ കൂറിലോസ്
മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. രണ്ടിന്
പെരുന്നാള്‍ റാസ, ധൂപപ്രാര്‍ത്ഥ,
ആശീര്‍വാദം,
കൊടിയിറക്ക് എന്നിവയോടെ പെരുന്നാള്‍
സമാപിക്കും.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment