Pages

Saturday, October 4, 2014

TAKE CHALLENGE TO CLEAN INDIA

വൃത്തിയുള്ള ഇന്ത്യയ്ക്കായി 
ശുചിത്വ ഭാരതം പദ്ധതി തുടങ്ങി

A “clean India challenge”, almost on the lines of the ALS ice bucket challenge that went viral across the world recently, may unfold itself across social media platforms on 2nd October,2014,Thursday. And the first person to take up the challenge may be none other than Prime Minister Narendra Modi himself.
According to sources, Modi will kick off a nationwide challenge by cleaning a portion of a road or locality and then “tagging” some prominent persons to do the same — much like the ice bucket challenge.
A BJP leader said the PM would launch a massive campaign on Thursday and it  would “be something that will inspire youth and encourage others to follow his steps.” Pointing out that social media would be a key platform to spread the message, he said, “The entire social media platform will be flooded with the Prime Minister’s messages and the campaign will continue till October 2, 2019… He wants key people in the government and in the private sector to help him make it a success.”
Instead of making the Swachha Bharat Abhiyaan — to be launched Thursday

  അടുത്ത അഞ്ചുവര്‍ഷംകൊണ്ട് ഇന്ത്യയെ വൃത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ശുചിത്വഭാരതം പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്തു. ഗാന്ധിജയന്തിദിനത്തില്‍ ചൂലേന്തി നിരത്തിലിറങ്ങിയ പ്രധാനമന്ത്രി ഇന്ത്യയെ ശുദ്ധീകരിക്കുന്ന ദേശീയയജ്ഞത്തില്‍ പങ്കു ചേരാന്‍ രാജ്യത്തെ എല്ലാ പൗരന്‍മാരോടും അഭ്യര്‍ഥിച്ചു.രാഷ്ട്രീയചിന്തകള്‍ക്കതീതമായി പദ്ധതി യുവാക്കള്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം ഇതിനായി അമേരിക്കന്‍ 'ഐസ് ബക്കറ്റ് ചാലഞ്ച്' (അമിയോട്രോഫിക് ലാറ്റെറല്‍ സ്‌ക്ലീറോസിസ് എന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗത്തെക്കുറിച്ച് ബോധവത്കരണം നടത്താനും ഗവേഷണത്തിന് സംഭാവനകള്‍ ലഭ്യമാക്കാനും ഒരു ബക്കറ്റ് തണുത്ത വെള്ളം തലവഴി ഒഴിച്ചുകൊണ്ട് നടത്തിയ പ്രചാരണ പരിപാടി) മാതൃകയില്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ രാജ്യത്തെ പ്രമുഖരോടാവശ്യപ്പെട്ടു.
2019-ഓടെ രാജ്യത്തെ പുര്‍ണമായും ശുചിയാക്കുക എന്ന ലക്ഷ്യം നിറവേറ്റാനുള്ള വെല്ലുവിളി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും സച്ചിന്‍ തെണ്ടുല്‍ക്കറും അടക്കം നിരവധി പ്രമുഖരെയാണ് പ്രധാനമന്ത്രി ക്ഷണിച്ചത്. ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ, യോഗഗുരു ബാബ രാംദേവ്, സിനിമാതാരങ്ങളായ കമല്‍ ഹാസന്‍, സല്‍മാന്‍ഖാന്‍, പ്രിയങ്ക ചോപ്ര, വ്യവസായി അനില്‍ അംബാനി കൂടാതെ പ്രസിദ്ധ ഹിന്ദി സീരിയലായ 'താരക് മേതാ കാ ഉള്‍ട്ട ഛഷ്മാ' യിലെ അഭിനേതാക്കളേയും വെല്ലുവിളിയേറ്റെടുക്കാന്‍ പ്രധാനമന്ത്രി ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വെല്ലുവിളി പിന്നീട് ഇവര്‍ ഏറ്റെടുത്തു.മഹാത്മാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടില്‍നിന്നാണ് വ്യാഴാഴ്ച മോദിയുടെ ശുചിത്വദിനം ആരംഭിച്ചത്. ഗാന്ധിജി സന്ദര്‍ശിക്കാറുണ്ടായിരുന്ന ശുചിത്വ തൊഴിലാളികള്‍ താമസിക്കുന്ന വാല്മീകി സദനത്തില്‍ എത്തിയ പ്രധാനമന്ത്രി ഇവിടത്തെ തെരുവ് വൃത്തിയാക്കി ശുചിത്വ ഭാരതം പദ്ധതിക്ക് തുടക്കംകുറിച്ചു. പിന്നീട്, ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ മൂന്ന് ദിവസംകൊണ്ട് പണിതീര്‍ത്ത മാതൃകാ ശൗചാലയ സമുച്ചയം പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു. ഇതിനിടെ മന്ദിര്‍മാര്‍ഗ് സ്റ്റേഷനില്‍ മിന്നല്‍സന്ദര്‍ശനം നടത്തിയ മോദി ചൂലെടുത്ത് പോലീസുകാര്‍ക്കും വൃത്തിയുടെ സന്ദേശം നല്‍കി.

കോണ്‍ഗ്രസ് അടക്കം മാറിവന്ന സര്‍ക്കാറുകള്‍ ശുചിത്വം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും ഓര്‍മിപ്പിച്ചു. അരമണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ രാജ്യത്ത് ഭക്ഷ്യോത്പന്നങ്ങളുടെ സ്വയംപര്യാപ്തതയ്ക്ക് വഴിതെളിച്ച മുന്‍പ്രധാനമന്ത്രി ലാല്‍ബഹാദൂര്‍ ശാസ്ത്രിയുടെ 'ജയ് ജവാന്‍ ജയ് കിസാന്‍' മുദ്രാവാക്യത്തെയും പ്രധാനമന്ത്രി പരാമര്‍ശിച്ചു. വൃത്തിയുള്ള ഇന്ത്യക്കായി ഓരോ ഇന്ത്യക്കാരനും ഓരോ വര്‍ഷവും മാറ്റിവെക്കണമെന്നും രാജ്യത്തെ പൗരന്‍മാരോട് അദ്ദേഹം അഭ്യര്‍ഥിച്ചു. ഇതിനായി താന്‍ ട്വിറ്ററില്‍ 'മൈ ക്ലീന്‍ ഇന്ത്യ' എന്ന ഹാന്റിലില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ചവറുകള്‍ നീക്കംചെയ്യേണ്ടതെങ്ങനെയെന്ന നിര്‍ദേശവും അദ്ദേഹം നല്‍കി. നിരത്തില്‍ ചപ്പുചവറുകള്‍ കണ്ടാല്‍ ഉടന്‍ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുക. പിന്നീട് ഇത് സ്വയം വൃത്തിയാക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്യുക-പ്രധാനമന്ത്രി പറഞ്ഞു.

                                       പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: