Pages

Thursday, October 9, 2014

കൊട്ടാരക്കരയിൽ ഷീ ടാക്‌സികള്‍ ഓടിത്തുടങ്ങി

കൊട്ടാരക്കരയി
ഷീ ടാക്സികള്ഓടിത്തുടങ്ങി

At the launch of Kudumbashree Travels. കൊട്ടാരക്കര റൂറല്‍ പോലീസ് പരിധിയില്‍ ഷീ ടാക്‌സി സര്‍വീസ് തുടങ്ങി. നിര്‍ഭയ ഓട്ടോ എന്ന പേരില്‍ പുനലൂര്‍, കൊട്ടാരക്കര, കുണ്ടറ എന്നിവിടങ്ങളിലാണ് വനിതകള്‍ ഡ്രൈവര്‍മാരായുള്ള ഓട്ടോറിക്ഷകള്‍ നിരത്തിലിറങ്ങിയത്. പദ്ധതിയുടെ ഉദ്ഘാടനം എ.ഡി.ജി.പി. പദ്മകുമാര്‍ വനിത ഡ്രൈവര്‍മാര്‍ക്ക് ഓട്ടോറിക്ഷയുടെ താക്കോല്‍ നല്‍കി നിര്‍വഹിച്ചു.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതയാത്ര ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് റൂറല്‍ എസ്.പി. എസ്.സുരേന്ദ്രന്‍ പറഞ്ഞു. പദ്ധതിയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരായുള്ള കൂടുതല്‍ വനിതകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. പ്രധാനനഗരങ്ങളില്‍ ഷീ ടാക്‌സികള്‍ക്കായി പ്രത്യേക ഇടമൊരുക്കും. ഷീ ടാക്‌സികളുടെ സേവനം രാത്രിയിലും ലഭ്യമാക്കാനുള്ള ശ്രമം നടത്തും. ഡ്രൈവിങ് പഠിച്ചിട്ടുള്ള വനിതകള്‍ക്ക് ഓട്ടോറിക്ഷ ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ആലോചനയിലുണ്ടെന്നും സമീപകാലത്തുതന്നെ റൂറല്‍ ജില്ലാ പരിധിയിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം ഷീ ടാക്‌സി ആരംഭിക്കുമെന്നും എസ്.പി. പറഞ്ഞു.

                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ

No comments: