സമാധാനത്തിനുള്ള നൊബേല് പുരസ്കാരം കിട്ടിയ ഇന്ത്യയും പാകിസ്ഥാനും സംഘർഷം വെടിഞ്ഞ് സമാധാനത്തിനു വേണ്ടി നിലകൊള്ളണം
MALALA YOUSAFZAI AND KAILASH
SATYRTHI WIN NOBEL PEACE PRIZE
SATYRTHI WIN NOBEL PEACE PRIZE
Despite
her youth, Malala Yousafzay has already fought for several years for the right
of girls to education, and has shown by example that children and young people,
too, can contribute to improving their own situations. This she has done under
the most dangerous circumstances. Through her heroic struggle she has become a
leading spokesperson for girls’ rights to education.The Nobel Committee regards
it as an important point for a Hindu and a Muslim, an Indian and a Pakistani,
to join in a common struggle for education and against extremism. Many other
individuals and institutions in the international community have also
contributed. It has been calculated that there are 168 million child labourers
around the world today. In 2000 the figure was 78 million higher. The world has
come closer to the goal of eliminating child labour.The struggle against
suppression and for the rights of children and adolescents contributes to the
realization of the “fraternity between nations” that Alfred Nobel mentions in
his will as one of the criteria for the Nobel Peace Prize.
ഇക്കൊല്ലത്തെ സമാധാനത്തിനുള്ള നൊബേല് പുരസ്‌കാരം
ഇന്ത്യാക്കാരനായ കൈലാഷ് സത്യാര്‍ഥിക്കും പാകിസ്താന്‍കാരിയായ മലാല യുസഫ്‌സായിക്കും.
കുട്ടികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ്
ഇരുവര്‍ക്കും പുരസ്‌കാരം. കുട്ടികളുടെ
വിദ്യാഭ്യാസത്തിന് വേണ്ടിയും തീവ്രവാദത്തിനെതിരെയും പ്രവര്‍ത്തിക്കാന്‍ ജീവിതം
തന്നെ ഉഴിഞ്ഞുവെച്ച ഇന്ത്യയില്‍ നിന്നുള്ള ഒരു ഹിന്ദുവിനും പാകിസ്താനില്‍
നിന്നുള്ള ഒരു മുസ്ലീംപെണ്‍കുട്ടിക്കും സമാധാന നൊബേല്‍ പങ്കിട്ട് നല്‍കാന്‍
കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് നൊബേല്‍ കമ്മറ്റി
അറിയിച്ചു. ബാലവേലയ്‌ക്കെതിരെ രൂപവത്കരിച്ച ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനയുടെ
സ്ഥാപകനാണ്. 80,000 ത്തിലധികം കുട്ടികളെ ഇതിനോടകം വിവിധതരം പീഡനങ്ങളില്‍ നിന്ന്
മോചിപ്പിച്ച് പുനരധിവസിപ്പിക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞു. 'ഗ്ലോബല്‍ മാര്‍ച്ച്
എഗന്‍സ്റ്റ് ചൈല്‍ഡ് ലേബര്‍' എന്ന അന്താരാഷ്ട്ര സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന
കൈലാസ് സത്യാര്‍ഥി ലോകമെമ്പാടും കുട്ടികള്‍ക്കായി നിരവധി നിയമങ്ങളും ഉടമ്പടികളും
നിലവില്‍ വരാന്‍ കാരണമായിട്ടുണ്ട്.
മലാലയാകട്ടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കുമായി സ്വന്തം ജീവന്
നേരെയുള്ള ആക്രമണം പോലും വകവെയ്ക്കാതെ പ്രവര്‍ത്തിച്ച പെണ്‍കുട്ടിയാണ്. നൊബേല്‍
സമ്മാനം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് മലാല. 1954 ല്‍ മധ്യപ്രദേശിലെ വിദിഷയില്‍ ജനിച്ച സത്യാര്‍ഥി 26 ാം വയസില്‍ ഇലക്ട്രിക്
എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് തെരുവ് കുട്ടികളുടെ പുനരധിവാസത്തിനായി ജീവിതം
ഉഴിഞ്ഞുവെക്കുകയായിരുന്നു. അമേരിക്കന്‍ സര്‍ക്കാരിന്റെ ഡിഫന്റേഴ്‌സ് ഓഫ് ഡമോക്രസി
അവാര്‍ഡ്, സ്‌പെയിനിന്റെ അല്‍ഫോന്‍സോ കൊമിന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, മെഡല്‍
ഓഫ് ഇറ്റാലിയന്‍ സെനറ്റ്, അമേരിക്കന്‍ ഫ്രീഡം അവാര്‍ഡ്, ദ ആച്‌നര്‍ ഇന്റര്‍നാഷണല്‍
പീസ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍
താമസിക്കുന്ന സത്യാര്‍ഥിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്.

Prof. John Kurakar
No comments:
Post a Comment