Pages

Monday, October 6, 2014

AUTISM-(ഓട്ടിസം ബാധിച്ച പത്തുവയസുകാരന്‍ അമ്മക്ക്‌ കുറിച്ചുനല്‍കിയ വരികള്‍)

ഓട്ടിസം ബാധിച്ച പത്തുവയസുകാരന്
 അമ്മക്ക് കുറിച്ചുനല്കിയ വരികള്
Autism is known as a complex developmental disability. Experts believe that Autism presents itself during the first three years of a person's life. The condition is the result of a neurological disorder that has an effect on normal brain function, affecting development of the person's communication and social interaction skills.People with autism have issues with non-verbal communication, a wide range of social interactions, and activities that include an element of play and/or banter.Genomic research is beginning to discover that people with autism spectrum disorders probably share genetic traits with individuals with ADHD (attention-deficit hyperactivity disorder), bipolar disorder, schizophrenia, or clinical depression. A team at the Cross Disorders Group of the Psychiatric Genomic Consortium suggests that the five mental disorders and illnesses have the same common inherited genetic variations.
mangalam malayalam online newspaperഅമ്മ വിളിക്കുമ്പോഴെല്ലാം ഒരു നൂറുതവണയെങ്കിലും ഞാന് വിളികേള്ക്കുന്നുണ്ട്. അമ്മ അത് തിരിച്ചറിയുന്നില്ല. എപ്പോഴും ഞാന് അമ്മയോട് സംസാരിക്കുന്നുണ്ട്. ഒരു തവണപോലും അമ്മക്ക് അത് മനസിലാവുന്നില്ല. എന്തിനാണ് എനിക്കി ജന്മം. ഓട്ടിസം ബാധിച്ച പത്തുവയസുകാരന് അമ്മക്ക് കുറിച്ചുനല്കിയ വരികള് തൃക്കാക്കര എം.എല്. ബെന്നി ബഹനാന് വായിച്ചപ്പോള് മുഖ്യമന്ത്രിയുടെ കണ്ണുകളിലും നനവ് പടര്ന്നു. കേട്ടവര്ക്കെല്ലാം ഉള്ളുരുകുന്ന വേദനയും. അവന്റെ ചിന്തയും കാഴ്ചപ്പാടുകളും വേറിട്ടതാണെന്ന് കത്തിലെ ഓരോവരികളും ഓര്മിപ്പിച്ചു.ഒന്നുമറിയാത്തവര് ചതുരംഗപലകയില് കരുക്കള് നീക്കുന്നതുപോലെ ഓട്ടിസത്തേക്കുറിച്ച് പറയുന്നതുകേള്ക്കുമ്പോള് കരയാനും ചിരിക്കാനും പറ്റാത്ത അവസ്. കത്തിലൂടെ പത്തുവയസുകാരന്റെ വിമര്ശനം. ഓട്ടിസത്തിന് മരുന്നില്ല. ജന്മം ഇങ്ങനെ. അവന് അമ്മയെ സമാധാനിപ്പിക്കുന്നു. എന്നേ സ്നേഹിച്ചാല്മതി പ്രതീക്ഷവേണ്ട അച്ഛനും ഉണ്ട് വാനോളം പ്രതീക്ഷ. നടക്കണമെന്നില്ല. കത്തിലൂടെ അവന് ഓര്മപ്പെടുത്തുന്നു. പഠനത്തിന് മുന്പേ ചികിത്സ തുടങ്ങി. മരുന്നും ചികിത്സയും മടുത്തു. എന്റെ തലച്ചോറില് നടക്കുന്ന പ്രവര്ത്തനങ്ങള്ക്ക് പലപ്പോഴും വേഗതകൂടുന്നു. സമാധാനമായി ഇരിക്കാനാവുന്ന സമയം കുറവും അവന് പറയുന്നു. വെള്ളം എനിക്കിഷ്ടമാണ്. അത് ഒരു മെഡിസിനാണ്. എന്തും കഴികിക്കളയാവുന്ന മെഡിസിന്.
ഓടാനും കരയാനും ആവാത്ത അവസ്. ഒരു പത്തുവയസുകാരന്റെ വാക്കുകളാണോ ഇവയെല്ലാം എന്ന് നെറ്റിചുളിച്ചവര്ക്കുമുന്നില് ദൈവകണത്തേപ്പറ്റിപോലും പരാമര്ശിച്ച പത്തുവയസുകാരന് അതുല്യപ്രതിഭയായി. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി ജനിതക വൈകല്യമുള്ള കുട്ടികളെ സംരക്ഷിച്ച് പഠിപ്പിക്കുന്ന കാക്കനാട് കുസുമഗിരിയിലെ നിര്മലഗിരി ട്രെയിനിംഗ് സെന്ററില് എത്തിയത്. തൃക്കാക്കര എം.എല്. ബെന്നി ബഹനാനും ഒപ്പം ഉണ്ടായിരുന്നു. ഓട്ടിസത്തിന് ലോകത്തൊരിടത്തും മരുന്നില്ല എന്ന തിരിച്ചറിവ് ജനിതക വൈകല്യത്തിന്റെ പ്രാധാന്യം വര്ധിപ്പിക്കുന്നതായി രക്ഷിതാക്കളുമായുള്ള കൂടിക്കാഴ്ചയില് മുഖ്യമന്ത്രി പറഞ്ഞു.
രക്ഷിതാക്കള്, അധ്യാപകര് എന്നിവരുമായി ഓട്ടിസത്തേക്കുറിച്ച് ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി ഇത് ഗര്ഭാവസ്ഥയില് തിരിച്ചറിയാന് കഴിയുമോ എന്ന സംശയം ഡോ. സീതാലക്ഷ്മിയോട് ചോദിച്ചു. മൂന്നുമാസങ്ങള്ക്കുള്ളില് നവജാത ശിശുക്കള് കണ്ണുകളിലേക്ക് നോക്കുന്നില്ലെങ്കില് ജനിതക വൈകല്യമായ ഓട്ടിസത്തിന് ചികിത്സയും ട്രെയിനിംഗും വേണമെന്ന് ഡോ. സീതാലക്ഷ്മി പറഞ്ഞു. മുഖത്തേക്ക് നോക്കാതിരിക്കുക, സ്പര്ശനത്തില് അസ്വസ്ഥത കാണിക്കുക, ശബ്ദത്തേ ഭയക്കുക ഇവയെല്ലാം ഓട്ടിസം ബാധിച്ച കുട്ടികള് പ്രകടിപ്പിക്കാറുണ്ട്. ഫോണ്ബെല് മുഴങ്ങുന്നതും, ആള്ക്കൂട്ടവും വാഹനങ്ങളുടെ ഹോണ് എന്നിവയെല്ലാം ഓട്ടിസം ബാധിച്ച കുട്ടികള് ഇഷ്ടപ്പെടില്ല.
282 സ്ഥാപനങ്ങള് ഓട്ടിസം ബാധിച്ച കുട്ടികള്ക്ക് ട്രെയിനിംഗ് നല്കുന്നുണ്ട്. സര്ക്കാര് തലത്തില് ഒരെണ്ണമൊഴികെ മറ്റെല്ലാം സ്വകാര്യമേഖലയില് തന്നെ. മൂകബാധിതരായ കുട്ടികള്ക്കൊപ്പമാണ് മിക്ക സ്പെഷല് സ്കൂളുകളും ഓട്ടിസം കുട്ടികളേയും പരിശീലിപ്പിക്കുന്നത്. ഇത് ഗുണം ചെയ്ില്ലെന്ന് ഡോ. സീതായലക്ഷ്മി പറഞ്ഞു. ഒരുകുട്ടിക്ക് ഒരു ട്രൈനര് മൂന്നുകുട്ടികള്ക്ക് ഒരു ടീച്ചര് എന്ന അനുപാതത്തിലെ ഓട്ടിസം കുട്ടികളെ പരിശീലിപ്പിക്കാന് കഴിയൂ. സ്വന്തമായി ഒന്നും നിറവേറ്റാന് കഴിയാത്ത കുട്ടികളാണിവര്. ആക്രമണ സ്വഭാവം ഇവരില് കൂടുതലാണെന്നു നിര്മല ട്രെയിനിംഗ് സെന്ററിലെ സിസ്റ്റര് സെറീന പറഞ്ഞു. ഇവര്ക്കായി ജീവിതത്തില് പലതും ത്യജിക്കേണ്ടിവന്നവരാണ് മാതാപിതാക്കള്.ജോലി ഉപേക്ഷിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നും വന്ന് വാടകവീട്ടില് താമസിച്ച് കുട്ടികള്ക്ക് ട്രെയിനിംഗ് നല്കുന്നവരാണ് നിര്മല ഗിരിയിലെ കുട്ടികളുടെ രക്ഷിതാക്കളില് പലരും. സാമ്പത്തിക പരിധി നോക്കാതെ ഇത്തരം കുട്ടികളുടെ രക്ഷിതാക്കള്ക്ക് ബി.പി.എല് കാര്ഡുകള് നല്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാഫ് പാറ്റേണ് നിശ്ചയിച്ച് ജീവനക്കാരെ അനുവദിക്കുമ്പോള് നിര്മല ഗിരി ട്രെയിനിംഗ് സ്കൂളിന് ആദ്യപരിഗണന നല്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുസുമഗിരിയിലെ മാനസിക ആരോഗ്യ കേന്ദ്രവും അദേഹം സന്ദര്ശിച്ചു. തൃക്കാക്കര മുനിസിപ്പല് ചെയര്മാന് ഷാജി വാഴക്കാല, മുന് ചെയര്മാന് പി.. മുഹമ്മദ്അലി, നഗരസഭ വൈസ് ചെയര്പേഴ്സണ് അഡ്വ. ഷെറീന ഒപ്പമുണ്ടായിരുന്നു.

                                         പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: