എബോള ഭീതി യൂറോപ്പിലും
സ്പെയിനില്‍ നഴ്സിനെ രോഗം കീഴടക്കി
The priest
had been working as a
missionary in Sierra Leone when he contracted Ebola and had been flown back to
his home country for specialist treatment.He was the second Spaniard to fall
victim to the disease – the first
was also a priest, called Miguel Pajares, 75, who died in August
after working as a missionary in Liberia.
ബാഴ്‌സിലോണ: മരണഭീതി വിതച്ച് എബോള വൈഹസ് രോഗം ആഫ്രിക്കന്‍ രാജ്യങ്ങള്‍ കടന്നുവെന്ന് സൂചന. കഴിഞ്ഞ ദിവസം അമേരിക്കയിലെ ടെക്‌സാസില്‍ ഒരു സന്നദ്ധ പ്രവര്‍ത്തകനെ രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു. സ്‌പെയിനിലെ ഒു നഴ്‌സിനാണ് രോഗം ബാധിച്ചതായി പുതിയ റിപ്പോര്‍ട്ട് വരുന്നത്.പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സീയേറ ലിയോണില്‍ നിന്നും രോഗബാധിതനായി മടങ്ങിയെത്തിയ മിഷനറിയെ മാഡ്രിഡിലെ കാര്‍ലോസ് മൂന്നാമന്‍ ആശുപത്രിയില്‍ ശുശ്രൂഷിച്ച നഴ്‌സിനാണ് രോഗം ബാധിച്ചതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മാനുവല്‍ ഗ്രേഷ്യ വീയേജോ എന്ന മിഷനറി വൈദികന്‍ സെപ്തംബര്‍ 25ന് മരണമടഞ്ഞിരുന്നു. ഈ വൈദികനെ നഴ്‌സ് രണ്ടു തവണ മാത്രമാണ് സന്ദര്‍ശിച്ചതെന്നു ആരോഗ്യമന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.ഇതോടെ രോഗബാധിതരെ ശുശ്രൂഷിക്കുന്നവരും ഭീഷണിയുടെ നിഴലിലാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. പശ്ചിമ ആഫ്രിക്കയില്‍ സേവനത്തിനിടെ നൂറുകണക്കിന് ഡോക്ടര്‍മാരും നഴ്‌സുമാരും മരണത്തിന് കീഴടങ്ങിയിരുന്നു.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment