Pages

Thursday, October 23, 2014

500 കോടികൂടി കടമെടുക്കും പൊതുകടം ഒന്നേകാല്‍ ലക്ഷം കോടി കവിയുന്നു

500 കോടികൂടി കടമെടുക്കും
 പൊതുകടം ഒന്നേകാല്‍ ലക്ഷം കോടി കവിയുന്നു

              സാമ്പത്തിക പ്രതിസന്ധിയിലായ സര്‍ക്കാര്‍ 500 കോടിക്കുകൂടി കടപ്പത്രം പുറപ്പെടുവിക്കുന്നു. ഈ മാസം ഇത് രണ്ടാംതവണയാണ് കടമെടുക്കുന്നത്. ഇതോടെ ഈ വര്‍ഷം പൊതുവിപണിയില്‍നിന്നുള്ള കടം 8400 കോടിയാവും. 
3950 കോടിയാണ് ഈവര്‍ഷം കേരളത്തിന് കടമെടുക്കാന്‍ അനുമതിയുള്ളത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും ശേഷിക്കുന്ന അഞ്ച് മാസത്തേക്ക് ഇനി 5550 കോടിയേ കടമെടുക്കാനാവൂ. ഇപ്പോള്‍ എടുക്കുന്ന 500 കോടികൂടി ചേരുമ്പോള്‍ കേരളത്തിന്റെ ഇതുവരെയുള്ള പൊതുകടം 1,26,000 കോടി കവിയും. മാര്‍ച്ച് 31 വരെ 1,17,595.70 കോടിയായിരുന്നു ഇത്. ഈ സാമ്പത്തികവര്‍ഷാവസാനം പൊതുകടം 1,31,578 കോടി എത്തുമെന്നാണ് കണക്കുകൂട്ടുന്നത്.
ഈ മാസം 14ന് ആയിരംകോടി രൂപ കടമെടുത്തിരുന്നു. 500 കോടിയുടെ കടപ്പത്രത്തിന്റെ ലേലം 29ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ആസ്ഥാനത്ത് നടക്കും. ഖജനാവ് ഓവര്‍ഡ്രാഫ്റ്റിലാകാതിരിക്കാനാണ് ഇപ്പോള്‍ മാസംതോറുമെന്നോണം കടമെടുക്കുന്നത്. ഈ മാസം തുടക്കത്തിലും ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. മറ്റെല്ലാചെലവുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയും ആയിരംകോടി കടമെടുത്തുമാണ് ഖജനാവിലെ പ്രതിസന്ധി ഒഴിവാക്കിയത്. ഡിസംബര്‍ ആദ്യം സുഗമമായി ശമ്പളവും പെന്‍ഷനും നല്‍കാനാണ് ഇപ്പോള്‍ കടപ്പത്രം പുറപ്പെടുവിക്കുന്നത്. ഡിസംബറില്‍ ക്രിസ്മസിന് ഒരു മാസത്തെ ശമ്പളം മുന്‍കൂര്‍ നല്‍കുക പതിവായിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം ശമ്പളത്തിന്റെ ഒരു വിഹിതംമാത്രമാണ് ആവശ്യപ്പെട്ടവര്‍ക്ക് നല്‍കിയത്. ഇത്തവണ ഇത് നല്‍കണമെങ്കില്‍പ്പോലും പണം കണ്ടെത്തേണ്ടിവരുമെന്നതാണ് സ്ഥിതി. 

                           പ്രൊഫ്‌.ജോണ്‍ കുരാക്കാർ 


No comments: