സ്നേഹതീരത്ത് ദീപാവലി ആഘോഷം
ദു:ഖങ്ങള് നിറംകെടുത്തിയ ജീവിതങ്ങള്ക്ക് സന്തോഷത്തിന്റെ വെളിച്ചമേകി ദീപാവലി ആഘോഷം. പൂയപ്പള്ളി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് സ്നേഹതീരത്തിലെ അന്തേവാസികളോടൊപ്പം ദീപാവലി ആഘോഷിച്ചത്. മധുരപലഹാരങ്ങള് വിതരണം ചെയ്തും പൂത്തിരി കത്തിച്ചും പാട്ടുകള് പാടിയും കുട്ടികള് അന്തേവാസികളെ സന്തോഷിപ്പിച്ചു. എല്ലാവര്ക്കും വസ്ത്രങ്ങള് വിതരണം ചെയ്തു. പൂത്തിരിയും മത്താപ്പും കണ്ടവരുടെ മനസ്സും കണ്ണുകളും വിടര്ന്നു. അന്തേവാസികള്ക്കായി കേഡറ്റുകള് സമാഹരിച്ച തുക സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട് ജില്ലാ നോഡല് ഓഫീസര് കെ.എല്.ജോണ്കുട്ടി സ്നേഹതീരം ഡയറക്ടര് സിസ്റ്റര് റോസിലിന് കൈമാറി. പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment