പശ്ചിമേഷ്യയില്‍
സമാധാനം ഉണ്ടാകണം
നിരപരാധികളെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കണം
പശ്ചിമേഷ്യയില്‍ വീണ്ടും അശാന്തിയുടെ കനലുകള്‍ ആളാന്‍
തുടങ്ങിയിരിക്കുന്നു. ചരിത്രത്തിലെ വലിയൊരു കുടിയേറ്റവും കുടിയിറക്കവും സിയോണിസ്റ്റ്
പ്രസ്ഥാനത്തിന്റെ തള്ളിച്ചയില്‍ ജൂതരുടെ കുടിയേറ്റവും പലസ്തീനിലെ അറബികളുടെ കുടിയിറക്കവും
സൃഷ്ടിച്ച അസ്ഥിരത, 20ാം നൂറ്റാണ്ടില്‍ നിന്ന് 21ാം നൂറ്റാണ്ടിലേക്കു പടര്ന്നു വരികയാണ്.
തിരശ്ശീലയില്‍ വീണ്ടും ചോരയുടെ നനവ് പടര്ന്നു തുടങ്ങി. ഇതിനിടെ, കുറേക്കാലം ലോകത്തിന്റെ
'ഫോക്കസ്' ഇസ്രായേല്പിലസ്തീന്‍ സംഘര്ഷരത്തില്‍ നിന്ന് മാറിപ്പോയിരുന്നു എന്ന് ഓര്മ്വരുന്നത്
ഒരു പക്ഷേ, ഗാസയിലെ പുതിയ സംഭവവികാസങ്ങളില്‍ നിന്നാവും. സംഘര്ഷസത്തിന്റെ കനലുകള്‍ കെട്ടുപോയിരുന്നില്ല,
ചാരം മൂടിക്കിടക്കുക മാത്രമായിരുന്നു എന്നതാണ് വാസ്തവം. കഴിഞ്ഞ മാസം, മൂന്ന് ഇസ്രായേലി
യുവാക്കളെ ഗാസയിലെ ഹമാസ് തട്ടിക്കൊണ്ടുപോയി വധിച്ചതിനെത്തുടര്ന്ന്ട വളരെപ്പെട്ടെന്ന്
ആളിക്കത്തുകയായിരുന്നു സംഘര്ഷംന. മൂന്ന് യുവാക്കളുടെ ജീവനുപകരം 300ലേറെപ്പേരെ കൊന്നൊടുക്കിക്കൊണ്ട്
ഇസ്രായേല്‍, പകപോക്കലിന്റെ കാഠിന്യത്തിന്റെ കാര്യത്തില്‍ തങ്ങള്‍ പഴയ നിലവാരം പുലര്ത്തു
ന്നവരാണെന്ന് ഒരിക്കല്ക്കൂ ടി ലോകരെ അറിയിച്ചു. പലസ്തീന്ഇതസ്രായേല്‍ സംഘര്ഷംങ ഇപ്പോള്‍
പിന്തുടരുന്നത് '90നു ശേഷം ജനിച്ചവരാണെന്ന് ഓര്ക്കേണം. ഗാസയില്‍ നിന്ന് റോക്കറ്റുകള്‍
പായിക്കുന്നവരും ഗാസയില്‍ റെയ്ഡുകള്‍ നടത്തുന്നവരും പുതിയ തലമുറ. വംശവൈരത്തിനും ആധിപത്യമോഹത്തിനും
അവസാനമില്ല എന്ന് മാത്രമല്ല ഇത് കാണിക്കുന്നത്. ചില പ്രത്യേകസാഹചര്യങ്ങളില്‍ എടുക്കേണ്ടിവരുന്ന
രാഷ്ട്രീയതീരുമാനങ്ങളുടെ ഭദ്രതയില്ലായ്മ, അന്തമില്ലാത്ത അശാന്തിക്ക് വഴിവെക്കുന്നു
എന്നുകൂടിയാണ്.
ലോകരാഷ്ട്രങ്ങളുടെ ഇടപെടലിനും നെടുനാളത്തെ ചര്ച്ചടകള്ക്കുംി
ശേഷം, ഗാസയിലും വെസ്റ്റ് ബാങ്കിലും പലസ്തീനിഭരണം നിലവില്‍ വന്നത് പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങള്ക്ക്ല
പൂര്ണ്പരിഹാരമായില്ല. കിഴക്കന്‍ ജറുസലേം തങ്ങള്ക്ക്ന വിട്ടുകിട്ടണമെന്ന പലസ്തീന്റെ
ആവശ്യവും വെസ്റ്റ്ബാങ്കിലെ തങ്ങളുടെ ചില കുടിയേറ്റ പ്രദേശങ്ങള്‍ തങ്ങളുടെ അതിര്ത്തി്ക്കുള്ളില്‍
വേണമെന്ന ഇസ്രായേലിന്റെ ആവശ്യവും നിലനില്ക്കുതകയായിരുന്നു. ഇതിനൊക്കെ പുറമേയാണ് പരസ്പരം
അംഗീകരിക്കാത്ത ഇസ്രായേലിന്റെയും ഹമാസിന്റെയും നിലപാടുകള്‍. നിര്ണായയകമായ ഗാസയില്‍
ഹമാസിന്റെ ഭരണം കാര്യങ്ങളുടെ സങ്കീര്ണനത ഒന്നുകൂടി വര്ധിലപ്പിച്ചതേയുള്ളൂ. വെസ്റ്റ്ബാങ്കിലെ
ഫത്തായും ഗാസയിലെ ഹമാസും തമ്മിലുണ്ടായ അസ്വാരസ്യങ്ങള്‍ തത്കാലം ഇസ്രയേലിന് ആശ്വാസമായി
എന്നു മാത്രം. അതേസമയം, ഫത്തായും ഹമാസും ചേര്ന്ന്
ഒരു ദേശീയൈക്യസര്ക്കാ ര്‍ രൂപവത്കരിച്ചത് മിശ്രഫലങ്ങളാണുണ്ടാക്കിയതെന്നാണ് സൂചന.
സാമ്പത്തിക ഉപരോധം നേരിടുന്ന ഗാസയെ സംബന്ധിച്ചിടത്തോളം ഇതൊരു അഭികാമ്യമായ ചുവടുവെപ്പായിരുന്നു.
സിറിയ, ഇറാന്‍, ഈജിപ്ത് ഒക്കെ ഹമാസിനെതിരെ രംഗത്തുവന്നിരുന്നതുകൊണ്ട് ഒരു ഒറ്റപ്പെടലില്‍
നിന്ന് രക്ഷപ്പെടാന്‍ ഹമാസിന് കഴിയുമായിരുന്നു. അതേസമയം, ദേശീയൈക്യം വന്നത് തങ്ങള്ക്കഴനുകൂലമായി
തിരിക്കാനാണ് ഹമാസ് ശ്രമിച്ചത് എന്നാണ് കാണുന്നത്. ഏതായാലും പുതിയസംഭവങ്ങള്‍ ഗാസയെ,
പശ്ചിമേഷ്യയെ, പഴയ യുദ്ധക്കളത്തിലേക്ക് കൂട്ടിക്കൊണ്ടുപോയിരിക്കുന്നു. ഇസ്രായേലിനെ
സംബന്ധിച്ചിടത്തോളവും കാര്യങ്ങള്‍ സുഗമമല്ല. ഐക്യരാഷ്ട്രസഭയില്‍ പലസ്തീന്‍ അനുകൂലലോബി
മുമ്പത്തേക്കാള്‍ കരുത്താര്ജി്ച്ചിരിക്കുന്നത് ജൂതരാഷ്ട്രത്തിന്റെ അരക്ഷിതബോധം വര്ധിതപ്പിച്ചിട്ടുണ്ട്.
അമേരിക്കയില്‍ നിന്ന് നിരുപാധികപിന്തുണയും പഴയപോലെ അവര്ക്കി ല്ല. ഇറാഖിലും മറ്റും ഇസ്ലാമികതീവ്രവാദത്തിന്റെ
വളര്ച്ച ഇസ്രായേലിനും ഭീഷണിയാണ്. പലസ്തീന്‍
പ്രകോപനത്തോട് ആ രാജ്യം അതിരുവിട്ട് പ്രതികരിക്കുന്നത് ഒരുപക്ഷേ, ഇതുകൊണ്ടാവാം. എന്നിരുന്നാലും
പശ്ചിമേഷ്യയില്‍ വീണ്ടും കനലുകള്‍ ഊതിക്കത്തിക്കുന്നത് ആര്ക്കും നന്നല്ല.
ഇതിനിടെ, ഗാസയിലെ സംഭവങ്ങള്‍ ചര്ച്ചാ ചെയ്യണമെന്ന്
നമ്മുടെ പ്രതിപക്ഷം പാര്ല മെന്റില്‍ ആവശ്യപ്പെടുന്നു.രാജ്യസഭയില്‍ ചര്ച്ച യ്ക്കുള്ള
അനുവാദം സഭാധ്യക്ഷനിലൂടെ പ്രതിപക്ഷം നേടിയെടുത്തിട്ടുണ്ട്. ഭരണകക്ഷിയായ ബി.ജെ.പി.യെ
കെണിയിലാക്കാമെന്നൊരു രാഷ്ട്രീയതാത്പര്യം ഇതിലുണ്ടാകാമെങ്കിലും ചര്ച്ചിയും ഇന്ത്യയുടെ
ഇക്കാര്യത്തിലെ നയപ്രഖ്യാപനവും നടക്കട്ടെ. പുതിയ കാലത്തെ വെല്ലുവിളികളെ പുതിയസര്ക്കാവര്‍
എങ്ങനെ നോക്കുന്നുവെന്നു കാണാന്‍ വോട്ടര്മാിര്ക്കും താത്പര്യമുണ്ടാകുേല്ലാ
കത്തിയെരിയുന്ന ഗാസയിലെ തീയണയ്ക്കാന് ഐക്യരാഷ്ട്രസംഘടനയും
ഇസ്രയേലിനും പലസ്തീനുംമേല് സ്വാധീനമുള്ള ലോകരാഷ്ട്രങ്ങളും ശക്തമായി ഇടപെടേണ്ട സമയം
അതിക്രമിച്ചിരിക്കുകയാണ്.
ലോകത്തെ സ്ഥിരം സംഘര്ഷഭൂമികളിലൊന്നായ ഗാസയില് ഏറെനാളത്തെ
ശാന്തതയ്ക്കുശേഷം വെടിപൊട്ടിയപ്പോള് അതു വലിയ യുദ്ധത്തിലേക്കു നീങ്ങുകയാണ്. ഇസ്രയേല്
സൈനികരും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല് പന്ത്രണ്ടാം ദിവസത്തിലേക്കു കടക്കുമ്പോള്
മൂന്നൂറോളംപേര്ക്കാണു ജീവന് നഷ്ടമായത്.
ഒരു ഇസ്രയേല് സൈനികന് കൊല്ലപ്പെട്ടപ്പോള് ബാക്കി
മരിച്ചുവീണവരെല്ലാം പലസ്തീന്കാരാണ്-അതിലേറെയുംസാധാരണക്കാര്. സാധാരണക്കാരെ കൂട്ടക്കൊല
ചെയ്യുന്ന ഇസ്രയേല് നടപടിക്ക് ഒരു ന്യായീകരണവുമില്ല. വ്യോമാക്രമണത്തിനു പിന്നാലെ ഇസ്രയേല്
കരയുദ്ധവും തുടങ്ങിയിരിക്കുന്നു. കരയുദ്ധത്തിന് ഇസ്രയേല് പ്രധാനമന്ത്രി ബന്യാമിന് നെതന്യാഹു
നിര്ദേശം നല്കിയതോടെ സൈന്യം ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.ഗാസയിലുള്ള ഹമാസിന്റെ താവളങ്ങളും സൈനികസംവിധാനങ്ങളും
പൂര്ണമായി തകര്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേല് നീങ്ങുന്നതെന്നു വ്യക്തം. ഹമാസിന്റെ
റോക്കറ്റ് ആക്രമണങ്ങള് തടയാനെന്ന പേരില് തുടങ്ങിയ വ്യോമാക്രമണം കരയുദ്ധത്തിലേക്കു
നീങ്ങുമ്പോള് ഇസ്രയേല് മുന്കൂട്ടി നിശ്ചയിച്ച പദ്ധതിതന്നെയാണു വെളിച്ചത്തു വരുന്നത്.
തീര്ച്ചയായും സ്വയം പ്രതിരോധിക്കാന് ഓരോ രാജ്യത്തിനും
അവകാശമുണ്ട്. എന്നാല് ഒരു ജനതയെ മുഴുവന് തീരാദുരിതങ്ങളിലേക്കു തള്ളിവിടുന്നതു കൊടുംക്രൂരതയാണ്.
ഗാസയില് ഇപ്പോള് സംഭവിക്കുന്നത് അതാണ്. ഗാസയില് കൊല്ലപ്പെടുന്നതു ഹമാസ് തീവ്രവാദികളല്ല,
സാധാരണ ജനങ്ങളാണെന്നു ചൂണ്ടിക്കാട്ടി ഇസ്രയേലിനെ വിമര്ശിച്ചത് ഐക്യരാഷ്ട്രസംഘടനയാണ്.
സംയമനം പാലിക്കണമെന്ന തന്റെ അഭ്യര്ഥന ഇസ്രയേല് തള്ളിക്കളഞ്ഞതില്
യു.എന്. സെക്രട്ടറി ജനറല് ബാന് കി മൂണ് ദുഃഖം പ്രകടിപ്പിച്ചിരുന്നു. അപകടകരമായ സാഹചര്യത്തെ
ഇസ്രയേല് കൂടുതല് വഷളാക്കിയാതായി ബാന് കി മൂണ് കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം,
കടല്ത്തീരത്ത് കളിച്ചുകൊണ്ടിരുന്ന നാലു പലസ്തീന് കുട്ടികള് ഇസ്രയേലിന്റെ വ്യോമാക്രമണത്തില്
കൊല്ലപ്പെട്ടിരുന്നു.
ഹമാസ് റോക്കറ്റ് ആക്രമണം നടത്തുന്ന സാഹചര്യത്തില്
പ്രതിരോധ മാര്ഗങ്ങള് സ്വീകരിക്കാന് ഇസ്രയേലിന് അവകാശമുണ്ടെന്നു പറഞ്ഞ് ആ രാജ്യത്തെ
ന്യായീകരിക്കുന്ന അമേരിക്ക പോലും തീവ്രവാദി കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമാക്കിയുള്ള
നിയന്ത്രിത ആക്രമണങ്ങളേ പാടുള്ളൂ എന്ന നിലപാടിലാണ്.
സംഘര്ഷം കൂടുതല് രൂക്ഷമാക്കാതെ 2012 ലെ വെടിനിര്ത്തലിലേക്കു
തിരിച്ചുപോകണമെന്നു യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ജോണ് കെറി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
എന്നാല്, ഇതൊന്നും ഇസ്രയേല്മുഖവിലയ്ക്കെടുത്തിട്ടില്ലെന്നാണ് അവരുടെ നടപടികള് വ്യക്തമാക്കുന്നത്.കരയുദ്ധവുമായി മുന്നോട്ടുപോയാല് കനത്ത തിരിച്ചടി
നേരിടേണ്ടിവരുമെന്നു ഹമാസ് മുന്നറിയിപ്പു നല്കിയത് അശാന്തിയുടെ ദിനങ്ങള് തുടരുമെന്നതിന്റെ
സൂചനയാണ്. ഈജിപ്തിന്റെ മധ്യസ്ഥതയില് വെടിനിര്ത്തല് കരാറിന് ഇസ്രയേല് സമ്മതംമൂളിയിരുന്നെങ്കിലും
ഹമാസ് പിന്മാറിയതോടെ ഇസ്രയേല് ആക്രമണത്തിനു മൂര്ച്ചകൂട്ടുകയും ചെയ്തു.ഗാസ കൂട്ടക്കുരുതികളിലേക്കു നീങ്ങുംമുമ്പു വെടിനിര്ത്തലിന്
ഇരുപക്ഷത്തെയും പ്രേരിപ്പിക്കാന് ഐക്യരാഷ്ട്രസംഘടനയും ലോകനേതാക്കളും മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാർ

No comments:
Post a Comment