![]() |
| ധാനമന്ത്രി നരേന്ദ്രമോഡിയെ കാണാൻ തിരക്കിട്ടെത്തിയ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും രാവിലെ കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു. ഡൽഹിയിലെത്തിയ ഉമ്മൻചാണ്ടി എ. കെ. ആന്റണിയെയും തുടർന്ന് സോണിയാഗാന്ധിയേയും രാഹുൽ ഗാന്ധിയെയും കണ്ടശേഷം പ്രധാനമന്ത്രിയെ സന്ദർശിക്കാനാണ് പരിപാടിയിട്ടിരുന്നത്. എന്നാൽ പ്രധാനമന്ത്രിയെ കാണാൻ തിരക്കിട്ടു വന്നതല്ലേ, അതുകഴിഞ്ഞിട്ടുമതി തങ്ങളുമായുള്ള കൂടിക്കാഴ്ചയെന്ന് സോണിയയും രാഹുലും പറയാതെ പറയുകയായിരുന്നു. നേരത്തെ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് പാർട്ടി നേതൃത്വം നിർദേശം നൽകിയിരുന്നു. അതു ലംഘിച്ച് മിസോറാം മുഖ്യമന്ത്രി എത്തിയത് പാർട്ടിയുടെ അനിഷ്ടത്തിനിടയാക്കിയിരുന്നു. തൊട്ടുപിന്നാലെ മോഡിയെ കാണാൻ മറ്റൊരു കോൺഗ്രസ് മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടി ഓടിയെത്തിയത് പാർട്ടി നേതൃത്വത്തിൽ അതൃപ്തി ഉളവാക്കിയിട്ടുണ്ട്. മോഡിയെ കാണാൻ എത്തുന്ന ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയും ഉമ്മൻചാണ്ടിയാണ്. കേരളത്തിൽ നേടിയ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ലഹരിയിലാണ് ഉമ്മൻചാണ്ടി എത്തിയത്. അതുകൊണ്ടുതന്നെ തന്നെ കാണാനും അഭിനന്ദിക്കാനും സോണിയയും രാഹുലും അതീവ താല്പര്യം കാട്ടുമെന്ന് ഉമ്മൻചാണ്ടി കരുതി. അതിനിടയിൽ മോഡി കരടാവുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചില്ല. എന്തായാലും രാവിലെ ഒൻപതു മണിയോടെ മുഖ്യമന്ത്രി എ. കെ.ആന്റണിയെ സന്ദർശിച്ചു ചർച്ച നടത്തി. മന്ത്രിസഭാ പുനഃസംഘടനയാണ് ഉമ്മൻചാണ്ടിയുടെ ലക്ഷ്യം. അതു അംഗീകരിക്കുമെന്നാണ് ശ്രുതി. ഗണേശിനെ ഉൾപ്പെടുത്താൻ ഇപ്പോഴും മുഖ്യമന്ത്രിക്ക് താല്പര്യമുണ്ടത്രേ. എന്നാൽ, മന്ത്രിസഭാപുനഃ സംഘടനയുടെ കാര്യത്തിൽ കെ. പി. സി.സി. പ്രസിഡന്റ് വി. എം. സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വിയോജിക്കുന്നു. പാർട്ടി പുനഃ സംഘടന നടക്കട്ടെ എന്നാണ് അവരുടെ വാദം. അതിനാൽ മന്ത്രിസഭാ പുനഃസംഘടനയ്ക്കു ഞൊടിയിടയിൽ അനുമതിയുമായി മടങ്ങിയെത്താൻ ഉമ്മൻചാണ്ടിക്കു കഴിയുമെന്ന് തോന്നുന്നില്ല. എന്നാൽ, അദ്ദേഹം കടുംപിടിത്തം കാട്ടിയാൽ നേതൃത്വം വഴങ്ങിയേക്കും. അങ്ങനെ സമ്മർദ്ദം ചെലുത്താനുള്ള ശക്തി തിരഞ്ഞെടുപ്പ് വിജയത്തിലൂടെ നേടിയെന്നാണ് കേരളത്തിലുള്ളവർ വിശ്വസിക്കുന്നത്. |
OOMMEN CHANDY MEETS
NARENDRA MODI
Kerala Chief Minister Oommen Chandy on 2nd
June,2014,Monday met Prime Minister Narendra Modi in New Delhi, a statement
said.Mr. Chandy called on Mr. Modi at his South Block office and it was a
“courtesy call”, the Prime Minister’s Office said in the statement.Mr. Chandy
is the first chief minister from a Congress-ruled state to meet Mr. Modi.
Prof. John Kurakar
|

No comments:
Post a Comment