Pages

Monday, June 2, 2014

തെലങ്കാന പിറന്നു; ചന്ദ്രശേഖരറാവു മുഖ്യമന്ത്രിയായി


തെലങ്കാന പിറന്നു;
ചന്ദ്രശേഖരറാവു മുഖ്യമന്ത്രിയായി
Kalvakuntla Chandrasekhara Rao, who Monday took over as the first chief minister of Telangana, is a man with an indomitable spirit.
തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി ടി ആര്‍ എസ് നേതാവ് ചന്ദ്രശേഖരറാവു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്യത്തെ 29 ാമത്തെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് ചന്ദ്രശേഖരറാവു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി തെലങ്കാന മേഖലയിലെ രാഷ്ട്രപതിഭരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.12 കാബിനറ്റ് മന്ത്രിമാരും റാവുവിനൊപ്പം തിങ്കളാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. റാവുവിന്റെ മകന്‍ കെ ടി രാമറാവു, അടുത്തബന്ധു ടി ഹരീഷ് റാവു എന്നിവരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തവരില്‍ ഉള്‍പ്പെടുന്നു. മുഹമ്മദ് മെഹ്മൂദ് അലി, ടി രാജയ്യ, നരസിംഹറെഡ്ഡി, രാജേന്ദര്‍ , ശ്രീനിവാസ റെഡ്ഡി, ടി പദ്മറാവു, പി മഹേന്ദ്രറെഡ്ഡി, ജോഗു രാമണ്ണ, ജി ജഗദീഷ് റെഡ്ഡി എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത മറ്റ് മന്ത്രിമാര്‍ സത്യപ്രതിജ്ഞയ്ക്കുശേഷം സെക്കന്തരാബാദ് പരേഡ് ഗ്രൗണ്ടില്‍ നടന്ന സെറിമോണിയല്‍ പരേഡില്‍ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു. തുടര്‍ന്ന് കെ സി ആര്‍ മുഖ്യമന്ത്രിയെന്ന നിലയിലുള്ള ആദ്യ പ്രസംഗം നടത്തി. അഴിമതിവിമുക്തവും സുതാര്യവുമായ ഭരണം അദ്ദേഹം പ്രസംഗത്തില്‍ ഉറപ്പ് നല്‍കി. സംസ്ഥാന ജീവനക്കാര്‍ക്ക് ഒരു സ്‌പെഷ്യല്‍ തെലങ്കാന ഇന്‍ക്രിമെന്റ്, കേന്ദ്രനിരക്കില്‍ ശമ്പളം എന്നിവയും വാഗ്ദാനം ചെയ്തു. ക്ഷേമപെന്‍ഷനുകള്‍ എല്ലാം 1000 രൂപയാക്കി, വികലാംഗര്‍ക്കുള്ള പെന്‍ഷന്‍ 1500 രൂപയാക്കി. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുമെന്നും ഹൈദരാബാദിനെ ഒരു ലോകോത്തര നഗരമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ചന്ദ്രബാബു നായിഡു ചടങ്ങില്‍ പങ്കെടുത്തില്ല.അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ 119 അംഗ നിയമസഭയിലെ 63 സീറ്റുകള്‍ നേടിയാണ് ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്രസമിതി അധികാരത്തിലെത്തിയത്. തെലങ്കാന ഗവര്‍ണറായി ഇ എസ് എല്‍ നരസിംഹനും തിങ്കളാഴ്ച അധികാരമേറ്റു. ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കല്യാണ്‍ ജ്യോതി സെന്‍ഗുപ്തയാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.ഞായറാഴ്ച രാത്രിതന്നെ തെലങ്കാനയിലെങ്ങും ആഹ്ലാദ പ്രകടനങ്ങള്‍ തുടങ്ങിയിരുന്നു. റാലികള്‍ നടത്തിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് ജനങ്ങള്‍ ആഹ്ലാദം പങ്കുവച്ചത്. തെലങ്കാന സംസ്ഥാനം പിറവിയെടുത്തതോടെ ഐക്യ ആന്ധ്രപ്രദേശ് ഇനി ചരിത്രത്തിന്റെ ഏടുകളില്‍ മാത്രം. തെലങ്കാനയും സീമാന്ധ്രയും ആണ് പുതിയ രണ്ടു സംസ്ഥാനങ്ങള്‍. സീമാന്ധ്ര സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു ജൂണ്‍ എട്ടിനേ സത്യപ്രതിജ്ഞചെയ്യുന്നുള്ളൂ. മേഖലയില്‍ രാഷ്ട്രപതിഭരണം ഒരാഴ്ചകൂടി തുടരും.
                                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: