Pages

Tuesday, June 3, 2014

TRIBUTE PAID TO GOPINATH MUNDE -CENTRAL RURAL DEVELOPMENT MINISTER

കേന്ദ്രമന്ത്രി ഗോപിനാഥ്മുണ്ടെ കാറപകടത്തില്മരിച്ചു
mangalam malayalam online newspaperRural Development Minister and senior BJP leader from Maharashtra Gopinath Munde  died on 3rd June,2014, in a road accident.64-year-old Munde was on his way to airport when his car was hit by another vehicle at around 6:30 a.m. at Prithviraj
road-Tughlak road roundabout in the heart of the capital, said Union Minster Nitin Gadkari.He was rushed to a hospital where doctors declared him dead around 7:50, said Gadkari.Though Munde did not suffer any injuries, he apparently suffered a shock in the impact of accident.Munde asked for water from his security guard Nair who was sitting in front of the car and told him to take him to
the hospital.Munde was rushed to the AIIMS Trauma Centre by his personal assistant and a driver.When he was brought to the hospital, he did not have pulse and blood pressure. There was no cardiac activity, saidan AIIMS doctor.Despite all measures, Munde could not be revived and was declared dead.His funeral will take place at his village in Latur on4th June.

                കേന്ദ്ര ഗ്രാമവികസനമന്ത്രി ഗോപിനാഥ്‌ മുണ്ടെ വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ രാവിലെ ആറരയോടെ ന്യൂഡല്‍ഹിയില്‍ മുണ്ടെ സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ ഇടിച്ചതിനേത്തുടര്‍ന്ന്‌ അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടാവുകയും എയിംസ്‌ ആശുപത്രിയില്‍ അന്ത്യം സംഭവിക്കുകയുമായിരുന്നു. അപകടത്തില്‍ മുണ്ടെയുടെ കരള്‍ തകര്‍ന്നെന്നും ആന്തരികരക്‌തസ്രാവമുണ്ടായെന്നും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൃദയാഘാതമാണു മരണകാരണം.
സംസ്‌കാരം മഹാരാഷ്‌ട്രയില്‍ മുണ്ടെയുടെ ജന്മസ്‌ഥലവും ലോക്‌സഭയില്‍ അദ്ദേഹം പ്രതിനിധീകരിക്കുന്ന മണ്ഡലവുമായ ബീഡില്‍ ഇന്നു പൂര്‍ണ ഔദ്യോഗികബഹുമതികളോടെ നടക്കും. ഭൗതികദേഹം ഇന്നലെ വൈകിട്ടു മുംബൈയിലേക്കു കൊണ്ടുപോയി.
രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, വിവിധ രാഷ്‌ട്രീയകക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ മുണ്ടെയ്‌ക്ക്‌ ആദരാഞ്‌ജലിയര്‍പ്പിച്ചു. മുണ്ടെയുടെ മരണത്തിനു കാരണമായ അപകടത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ടതിനേത്തുടര്‍ന്ന്‌ ഇന്റലിജന്‍സ്‌ ബ്യൂറോ അടക്കമുള്ള ഏജന്‍സികള്‍ അന്വേഷണം ശക്‌തമാക്കി. രാജ്യത്ത്‌ ഒരുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സ്വന്തം മണ്ഡലമായ ബീഡില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കാനാണു മുണ്ടെ മുംെബെയിലേക്കു തിരിച്ചത്‌. ഡ്രൈവര്‍ക്കു പുറമേ മലയാളിയായ സെക്രട്ടറി സുരേന്ദ്രന്‍നായരും കാറില്‍ കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഔദ്യോഗികവസതിയില്‍നിന്നു പുറപ്പെട്ട്‌ 15 മിനിട്ടിനകം നഗരമധ്യത്തിലുള്ള പൃഥ്വിരാജ്‌ റോഡ്‌-തുഗ്ലക്‌ റോഡില്‍ മറ്റൊരു കാര്‍ പിന്നിലിടിക്കുകയായിരുന്നു. പിന്‍സീറ്റിലിരുന്ന മുണ്ടെ ഇടിയുടെ ആഘാതത്തില്‍ മുന്നില്‍ ചെന്നിടിച്ചെന്നും തല്‍ക്ഷണം അബോധാവസ്‌ഥയിലായെന്നും ഒപ്പമുണ്ടായിരുന്നവര്‍ പോലീസിനു മൊഴി നല്‍കി. തുടര്‍ന്ന്‌ സുരേന്ദ്രന്‍നായരും െഡെവ്രറും ചേര്‍ന്ന്‌ മന്ത്രിയെ അടുത്തുള്ള എയിംസ്‌ ട്രോമാ സെന്ററിലെത്തിച്ചു. ആശുപത്രിയിലെത്തിക്കുമ്പോള്‍ മുണ്ടെയുടെ നാഡിമിടിപ്പ്‌ നിലച്ചിരുന്നുവെന്നും ശ്വാസമെടുക്കാന്‍ പാടുപെടുന്നുണ്ടായിരുന്നെന്നും ഡോക്‌ടര്‍മാര്‍ വ്യക്‌തമാക്കി. ജീവന്‍ രക്ഷിക്കാന്‍ ഡോക്‌ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും 7.20-നു മരണം സ്‌ഥിരീകരിച്ചു. അപകടസമയത്തുണ്ടായ ഹൃദയാഘാതമാണു മരണകാരണമായതെന്നു പോസ്‌റ്റ്‌മോര്‍ട്ടത്തിനു നേതൃത്വം നല്‍കിയ ഡോക്‌ടര്‍മാര്‍ വ്യക്‌തമാക്കി. കരള്‍ തകര്‍ന്ന്‌ ആന്തരികരക്‌തസ്രാവവുമുണ്ടായിരുന്നു. മുണ്ടെയുടെ കുടുംബം മുംെബെയില്‍നിന്ന്‌ എത്തിയശേഷം ഉച്ചയ്‌ക്കു 12.30-ന്‌ മൃതദേഹം ബി.ജെ.പി. ആസ്‌ഥാനത്തേക്കു കൊണ്ടുപോയി.
പ്രധാന
മന്ത്രി നരേന്ദ്രമോഡി, കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബി.ജെ.പി. നേതാവ്‌ എല്‍.കെ. അദ്വാനി, ആര്‍.എസ്‌.എസ്‌. അധ്യക്ഷന്‍ മോഹന്‍ ഭഗവത്‌, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ ആദരാഞ്‌ജലിയര്‍പ്പിച്ചു. അന്തരിച്ച ബി.ജെ.പി. നേതാവ്‌ പ്രമോദ്‌ മഹാജന്റെ സഹോദരിയാണു മുണ്ടെയുടെ ഭാര്യ പ്രാധ്‌ന്യ. ജീവിതത്തിലെ ചില സമയങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ലെന്നും അതു സഹിക്കാന്‍ കഴിയണമെന്നും പ്രാധ്‌ന്യയ്‌ക്കെഴുതിയ കത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി സാന്ത്വനിപ്പിച്ചു.

മഹാരാഷ്‌ട്രയിലെ പിന്നാക്ക കര്‍ഷക കുടുംബത്തില്‍ ജനിച്ച മുണ്ടെ വിദ്യാര്‍ഥിപ്രസ്‌ഥാനത്തിലൂടെയാണു പൊതുപ്രവര്‍ത്തനരംഗത്തെത്തിയത്‌. അടിയന്തരാവസ്‌ഥക്കാലത്ത്‌ ഒന്നിച്ചു ജയിലില്‍ കഴിഞ്ഞ പരിചയമാണു പ്രമോദ്‌ മഹാജനുമായുള്ള ആത്മബന്ധത്തിലേക്കു നയിച്ചത്‌. തുടര്‍ന്നു മഹാജന്റെ സഹോദരിയെ വിവാഹം കഴിച്ചതോടെ ഇരുകുടുംബവും തമ്മിലുള്ള ബന്ധമുറച്ചു. പ്രമോദ്‌ മഹാജനെ സഹോദരന്‍ പ്രവീണ്‍ മഹാജന്‍ വെടിവച്ചു കൊലപ്പെടുത്തിയപ്പോള്‍ കുടുംബത്തിനു താങ്ങായതു മുണ്ടെയായിരുന്നു. കാബിനറ്റ്‌ മന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ മുണ്ടെയെത്തേടിയും ദുരന്തമെത്തിയതു .

വാഹനാപകടത്തില്‍ മരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സ്വദേശമായ മഹാരാഷ്ട്രയിലെ പറളിയില്‍ സംസ്‌കരിച്ചു. നിയമസഭാംഗമായ മകള്‍ പങ്കജ മുണ്ടെ ചിതയ്ക്ക് തീകൊളുത്തി. 

ഓദ്യോഗിക ബഹുമതികളെടെ ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍ . കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ , രാജീവ് പ്രതാപ് റൂഡി എന്നിവര്‍ അടക്കമുള്ള മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. സംസ്‌കാര ചടങ്ങിനിടെ ജനങ്ങള്‍ തിക്കും തിരക്കും കൂട്ടിയത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. മുണ്ടെയുടെ മകള്‍ പങ്കജ ഇടപെട്ടാണ് ജനങ്ങളെ ശാന്തരാക്കിയത്.ചൊവ്വാഴ്ച രാത്രി പ്രത്യേക വിമാനത്തില്‍ കൊണ്ടുവന്ന മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ബി ജെ പി നേതാക്കളും സാധാരണക്കാരും അടക്കം ആയിരക്കണക്കിനുപേര്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയിരുന്നു. അവിടെനിന്ന് മൃതദേഹം മുണ്ടെയുടെ കുടുംബ വീടായ പൂര്‍ണ ബില്‍ഡിങ്ങിലേക് കൊണ്ടുപോയി. മുതിര്‍ന്ന ബി ജെ പി നേതാവും മുണ്ടെയുടെ ഭാര്യാസഹോദരനും ഉറ്റസുഹൃത്തും ആയിരുന്ന പ്രമോദ് മാഹാജന്‍ എട്ടുവര്‍ഷംമുമ്പ് സഹോദരന്റെ വെടിയേറ്റുവീണ വീട്ടിലാണ് മൃതദേഹം എത്തിച്ചത്.നരിമാന്‍ പോയിന്റിലുള്ള മഹാരാഷ്ട്രാ ബി ജെ പി ആസ്ഥാന മന്ദിരത്തിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. മഹാരാഷ്ട്രിയിലെ ബീഡ് ജില്ലയിലാണ് മുണ്ടെയുടെ നാടായ പറളി. ബീഡില്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ വിമാനത്താവളത്തിലേക്ക് പോകവെയാണ് മുണ്ടെ കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടത്. 



                                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: