
സ്വാമി സന്ദീപാനന്ദ ഗിരി________________________
Swami
Sandeepananda Giri is the founder and spiritual head of Salagramam. Swamiji's
inspiration is the life and work of Swami Chinmayananda, whom he reveres as his
spiritual guru.Swami Sandeepananda Giri, is devoted to the
understanding and spread of pureKnowledge.The School of Bhagavad Gita is the
nucleus of the Ashram. ___________________________________________________________________________________
സ്വാമി സന്ദീപാനന്ദ ഗിരിക്ക് കരുത്തേകിയത് ഭഗവദ്ഗീതയിലുള്ള അഗാധ ജ്ഞാനമാണ്.ഭഗവദ്ഗീതയിലെ സാരോപദേശങ്ങ ള് ലളിതമായി വിവരിക്കുന്ന ഗീതാജ്ഞാനയജ്ഞങ്ങളാണ് സ്വാമി സന്ദീപാനന്ദ ഗിരിയെ കേരളത്തിനകത്തും പുറത്തും പ്രശസ്തനാക്കിയത്. ചിന്മയാ മിഷനുമായി ബന്ധപ്പെട്ടാണ് സ്വാമിയുടെ ആദ്ധ്യാത്മിക ജീവിതത്തിന്റെ തുടക്കം. തിരുവനന്തപുരത്തെ സാളഗ്രാമം ആശ്രമത്തിലെ മഠാധിപതിയും സ്കൂള് ഓഫ് ഭഗവദ്ഗീത ട്രസ്റ്റിന്റെ ചെയര്മാനുമാണ് അദ്ദേഹം. സന്ദീപാനന്ദ ഗിരിക്ക് സന്ന്യാസം എന്നത് കാവിവസ്ത്രത്തിനുള്ളിലെ നിസംഗതയല്ല.
സകലതും ഈശ്വരനാണ് എന്നാണ് നമ്മുടെ സംസ്കാരത്തിലെ സങ്കല്പ്പം. എല്ലാം പരബ്രഹ്മത്തില്നിന്ന് ഉരുവായതാണ്. ആ യുക്തിവെച്ച് നമുക്ക് എന്തിനെ വേണമെങ്കിലും ഈശ്വരനായി കാണാം. കല്ലിലും പുല്ലിലും ഈശ്വരനുണ്ട്. ജന്മം നല്കിയ മാതാവ് പരബ്രഹ്മത്തിനു തുല്യമാണ്. പരിപാലിച്ച പിതാവ് മഹാവിഷ്ണുവിനു തുല്യമാണ്. അങ്ങനെ സകലതും ഈശ്വരന്റെ ഭാഗമാണ്. തര്ക്കമില്ല. എന്നാല് ആള്ദൈവം എന്ന വാക്കാണ് ഇവിടെ പ്രശ്നം. ഒരാള് പറയുകയാണ് ഞാന് ദൈവമാണെന്ന്. അയാള്ക്ക് പ്രകൃതിയുടെ നിയമങ്ങളെ മറികടന്ന് അദ്ഭുതങ്ങള് ചെയ്യാന് കഴിയുമെന്നും സ്ഥാപിക്കുന്നു. അയാളുടെ അനുയായികള് ആ മണ്ടത്തരങ്ങള് ഏറ്റു പറയുന്നു. സകലതും പ്രകൃതിയുടെ നിയമങ്ങള്ക്കു വിധേയമാണ്. ഇല നശിച്ച് പൂവാകുന്നു. പൂവ് നശിച്ച് കായാകുന്നു. ആ വിത്ത് നശിച്ചാലേ മരമുണ്ടാവൂ. അതൊക്കെ പ്രകൃതി നിയമമാണ്. പ്രകൃതിവിരുദ്ധമായി സംഭവിക്കുന്നതും അങ്ങനെ ചെയ്യാന് കഴിയുമെന്ന് അവകാശപ്പെടുന്നതും ശുദ്ധ തട്ടിപ്പാണ്.ഭഗവദ്ഗീതയെ പലരും യുദ്ധത്തിന്റെയും അക്രമത്തിന്റെയും പുസ്തകമായാണ് കരുതിപ്പോരുന്നത്. അത് അവരുടെ കുറ്റമല്ല. അവര്ക്ക് വ്യാഖ്യാനിച്ചു കിട്ടിയിരിക്കുന്നത് അങ്ങനെയാണ്. ഗീതയിലെ സംഘര്ഷം സത്യത്തില് ആത്മ സംഘര്ഷമാണ്. ആ സംഘര്ഷം അവിടെത്തന്നെ പരിഹരിക്കപ്പെടുന്നുണ്ട്. എല്ലാ സംഘര്ഷങ്ങളും യുദ്ധങ്ങളും ആദ്യം മനസിലാണ് നടക്കുന്നത്. അവിടെ അതു പരിഹരിക്കപ്പെട്ടില്ലെങ്കില് പുറത്തേക്ക് വ്യാപിക്കും.
.
സന്ന്യാസം എന്നത് സര്വവും ത്യജിക്കാനുള്ള മനസിന്റെ അവസ്ഥയാണ്. അങ്ങയുള്ള അവസ്ഥയില് എത്തുന്നവനാണ് സന്യാസി. അല്ലാതെ കാവി വസ്ത്രം ചുറ്റി ചെരുപ്പില്ലാതെ നടന്നാല് സന്ന്യാസി ആവില്ല. അതുകൊണ്ടുതന്നെ അത്തരം പ്രകടനങ്ങളില് താല്പര്യമില്ല. ഹിമാലയ യാത്രയ്ക്കു പോകുമ്പോള് പലപ്പോഴും ജീന്സും ഓവര്ക്കോട്ടുമാണ് ധരിക്കുന്നത്. തണുപ്പിനെ നേരിടാന് ഒന്നിലധികം പാന്റ്സും ഷര്ട്ടും ഇടും. സന്ന്യാസിയെന്നു പറഞ്ഞു കാവി മുണ്ടുടുത്തു കൈലാസ യാത്രയ്ക്കുപോയാല് തിരിച്ചുവരവുണ്ടാവില്ല.ഭഗവത്ഗീത അങ്ങനെ ഒരു മതത്തിനുവേണ്ടി മാത്രമുള്ളതല്ല. അത് മതാതീതമായ ദര്ശനമാണ്. കോടികള് വരുമാനമുള്ള നമ്മുടെ ക്ഷേത്രങ്ങള് സമൂഹത്തിന് എന്തു നല്കുന്നു എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. പുരാതന ക്ഷേത്രങ്ങളിലൊന്നും കാണിക്കവഞ്ചിയോ ഭണ്ഡാരമോ ഇല്ലായിരുന്നു. പിന്നീടുവന്ന ആളുകളാണ് അതെല്ലാം പണിതുവെച്ചത്. ക്ഷേത്രങ്ങളില് പണം കാണിക്കയായി നല്കേണ്ട യാതൊരു ആവശ്യവുമില്ല. ദേവനെന്തിനാണു പണം. അവിടെ കിട്ടുന്ന പണത്തിന്റെ കണക്കു നോക്കുന്നതാണോ ദൈവത്തിന്റെ പണി. കൂടുതല് പണം നല്കുന്നവര്ക്ക് കൂടുതല് അനുഗ്രം ദൈവം കൊടുക്കും എന്നു വിശ്വസിക്കുന്നത് എത്ര വിഡ്ഢിത്തമാണ്. അധ്വാനത്തിന്റെ ഒരുഭാഗം ദൈവത്തിനു സമര്പ്പിക്കാന് ആഗ്രഹമുണ്ടെങ്കില് ഏറ്റവും കുറഞ്ഞ തുക, ഒരു രൂപയോ മറ്റോ. അതു നല്കിയാല് മതി. കിട്ടുന്ന പണം ക്ഷേത്രങ്ങള് എന്താണു ചെയ്യുന്നതെന്ന് ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ. യാതൊരു കണക്കുമില്ല അതിനൊന്നും. ക്ഷേത്രങ്ങള് നന്മയുടെ കേന്ദ്രങ്ങളാവണമെന്നു സ്വാമി പറയാറുണ്ട്.പഠിക്കാന് മിടുക്കരായ കുട്ടികള്ക്ക് ക്ഷേത്രത്തില്നിന്ന് സാമ്പത്തിക സഹായം ചെയ്യണം. ദൈവത്തിന്റെ പണംകൊണ്ടാണ് ഞാന് പഠിക്കുന്നത് എന്ന അഭിമാനവും ഉത്തരവാദിത്തവും കുട്ടികള്ക്കുണ്ടാവും. പാവപ്പെട്ട പെണ്കുട്ടികളെ വിവാഹം കഴിപ്പിക്കാന് സഹായിക്കണം. മലബാറില് ചിലയിടങ്ങളില് അതു നടപ്പിലാക്കുന്നുണ്ട്. വിധവകള്ക്ക് അവിടെ ക്ഷേത്രത്തില്നിന്ന് പശുക്കളെ ദാനം ചെയ്യുന്നു. അവര് ദൈവത്തിന്റെ ദാനം അഭിമാനത്തോടെ ഏറ്റുവാങ്ങി ആരുടെ മുന്നിലും കൈനീട്ടാതെ ജീവിക്കുന്നു. അങ്ങനെയൊക്കെയാണ് ആരാധനാലയങ്ങള് ചെയ്യേണ്ടത്. അല്ലാതെ കിട്ടുന്ന വരുമാനം ധൂര്ത്തടിക്കുകയല്ല വേണ്ടത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment