Pages

Tuesday, May 13, 2014

LT.GENERAL DALBIR SINGH SUHAG APPOINTED NEW ARMY CHIEF


കരസേനാ മേധാവിയായി ദല്ബീര്സിംഗ് സുഹാഗിനെ നിയമിച്ചു
_____________________________________________
The Union Cabinet on Tuesday13th, May,2014, cleared the name of Lieutenant General Dalbir Singh Suhag as the next Army Chief. The meeting was held at the Prime Minister's office in South Block. The Defence Ministry had earlier proposed the name of Lieutenant General Dalbir Singh Suhag for the top post. After the decision of the Cabinet the PM-headed Appointments Committee of Cabinet (ACC) will sign on the dotted line and then the President will give his assent.  
___________________________________________________________________________________
mangalam malayalam online newspaperമെയ് 16ന് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ രണ്ടാം യു.പി.എ സര്‍ക്കര്‍ ഇന്നു ചേര്‍ന്ന അവസാന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ കരസേനാ മേധാവിയായി ലഫ്. ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗിനെ നിയമിക്കാന്‍ തീരുമാനമെടുത്തു. നിലവിലെ മേധാവി ബിക്രം സിംഗ് ജൂലൈയില്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് നിമനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുമ്പായി പുതിയ കരസേനാ മേധാവിയെ നിയമിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിരോധ മന്ത്രാലയത്തിന് അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നത്തെ മന്ത്രിഭാ യോഗത്തില്‍ നിയമനകാര്യം തീരുമാനിച്ചത്.
യു.പി.എ സര്‍ക്കാര്‍ അധികാരമൊഴിയാനിരിക്കെ പുതിയ കരസേനാ മേധാവയെ തിരഞ്ഞെടുക്കുന്ന തീരുമാനം പുതിയ സര്‍ക്കാരിന് വിടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം പുതിയ സര്‍ക്കറിനാണ് നിയമനം നടത്താന്‍ അധികാരമെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടി. ഇതോടെയാണ് ഇലക്ഷന്‍ കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെട്ടത്.

കരസേനാ മേധാവി വിരമിക്കുന്നതിന് രണ്ട് മാസം മുമ്പേ പുതിയ മേധാവിയെ തിരഞ്ഞെടുക്കുന്നതാണ് കീഴ്‌വഴക്കമെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. അതോടൊപ്പം പ്രതിരോധ മന്ത്രാലയത്തിലെ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ പരിധിയില്‍ വരില്ലെന്നും വ്യക്തമാക്കിയാണ് കമ്മീഷന്‍ പുതിയ മേധാവിയെ നിയമിക്കാന്‍ കേന്ദ്രത്തിന് അനുമതി നല്‍കിയത്. ഇതോടെ ദല്‍ബീര്‍ സിംഗിനെ ഈ സ്ഥാനത്തേക്ക് നിയമിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ അടിയന്തിരമായി നടത്തുകയായിരുന്നു. ആഗസ്റ്റ് ഒന്നിന് ദല്‍ബീര്‍ സിംഗ് സ്ഥാനമേല്‍ക്കും.

                                            പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: