ബി.ജെ.പി തൂത്തുവാരി
ഹിന്ദി ഹൃദയഭൂമിയായ വടക്കേ ഇന്ത്യ ബിജെപി
പൂര്‍ണമായും
തൂത്തുവാരുകയായിരുന്നു. ഉത്തര്‍പ്രദേശിലെ
80 സീറ്റില്‍ 72 ഉം നേടിയാണ്
ബി.ജെ.പിയുടെ
അശ്വമേധം അവസാനിച്ചത്. 1996 ല്‍
അഡ്വാനിയുടെ രഥയാത്രയ്‌ക്കൊടുവില്‍ നേടിയ തരംഗത്തെ
പോലും കവച്ചുപ്രകടനായിരുന്നു യു.പി.യില്‍
ഇത്തവണ ബി.ജെ.പി നേടിയത്.
പ്രധാനമന്ത്രി കസേരിയിലേക്ക് അവരോധിതനാകുന്ന നരേന്ദ്ര മോദി സ്വന്തം
തട്ടകമായ ഗുജറാത്തില്‍ ആകെയുള്ള
26 സീറ്റും നേടി. ഗുജറാത്തിന് പുറമെ
രാജസ്ഥാന്‍ (25) ചത്തീസ്ഗഢ് (11), ഗോവ
(2), ഹിമാചല്‍പ്രദേശ്
്(4) സംസ്ഥാനങ്ങള്‍
ഒന്നൊഴിയാതെ എല്ലാ സീറ്റും ബിജെപി
കൈപ്പിടിയിലൊതുക്കി. ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ
സംസ്ഥാനങ്ങളായിരുന്നു ഇവയെല്ലാം. ഭരണവിരുദ്ധവികാരം പ്രകടമായ
പഞ്ചാബില്‍ പക്ഷേ അതിന്റെ
നേട്ടം കോണ്‍ഗ്രസിനല്ല
കിട്ടിയത് മറിച്ച് ആം ആദ്മി
പാര്‍ട്ടിക്കാണ്.
കന്നിയങ്കത്തില്‍ ഡല്‍ഹിയില്‍ ഭരണം
പിടിച്ച ആപ്പിന് പക്ഷേ ലോക്‌സഭയില്‍ ഡല്‍ഹിയില്‍ ഒരിടത്തും
ജയിക്കാനായില്ല. തലസ്ഥാനത്തെ ഏഴ് സീറ്റും
ബി.ജെ.പി
ജയിച്ചപ്പോള്‍ ഏഴിടത്തും കോണ്‍ഗ്രസ്
മൂന്നാം സ്ഥാനത്തായി.
പ്രചവനങ്ങള്‍ തെറ്റിക്കാതെ തമിഴ്‌നാട്
ജയലളിതക്കൊപ്പവും ബംഗാള്‍ മമതയ്‌ക്കൊപ്പവും
നിന്നപ്പോള്‍ ഉത്തര്‍പ്രദേശില്‍ മായാവതിയുടെ
ബി.എസ്.പിക്ക്
അടിതെറ്റി. തമിഴ്‌നാട്ടിലെ
ആകെയുള്ള 39 സീറ്റുകളില്‍ 38 ഉം
നേടിയ ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ
മൂന്നാമത്തെ വലിയ കക്ഷിയായി മാറി.
ബംഗാളില്‍ മമത ബാനര്‍ജിയുടെ
തൃണമൂല്‍ കോണ്‍ഗ്രസ് അവരുടെ മേധാവിത്വം
ഒന്നുകൂടി ഉറപ്പിച്ചപ്പോള്‍ ആകെയുള്ള 42 സീറ്റില്‍ 34 സീറ്റും തൃണമൂല്‍ പിടിച്ചെടുത്തു. 30 വര്‍ഷം
ബംഗാള്‍ ഭരിച്ച ഇടതുപക്ഷം
വീണ്ടും നാണെകെട്ടു. കേവലം രണ്ട് സീറ്റില്‍ ഇടതുപക്ഷം ഒതുങ്ങി.
യു.പിയില്‍
കഴിഞ്ഞ തവണ 21 സീറ്റുണ്ടായിരുന്ന ബി.എസ്.പിക്ക്
ഈ തിരഞ്ഞെടുപ്പില്‍
സംപൂജ്യരായി.ബിഹാറിലും എന്‍.ഡി.എ
തകര്‍പ്പന്‍ വിജയമാണ് നേടിയത്.
ആകെയുള്ള 40 സീറ്റില്‍ ബി.ജെ.പി
23 സീറ്റും സഖ്യകക്ഷിയായ പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടി
ആറിടത്തും രാഷ് ട്രീയ ലോക്
സമത പാര്‍ട്ടിക്ക് മൂന്നുസീറ്റും കിട്ടി.
അങ്ങനെ എന്‍.ഡി.എ
സഖ്യം ആകെ 32 സ്വന്തമാക്കി. മോദിയെ
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ
വിട്ട നിതീഷ് കുമാറിനും ജനതാദള്‍ യുണൈറ്റഡിന് കിട്ടിയത്
രണ്ട് സീറ്റാണ്. കാലിത്തീറ്റ കേസില്‍ ജയില്‍വാസം അനുഭവിക്കേണ്ടി വന്ന
ആര്‍.ജെ.ഡി-കോണ്‍ഗ്രസ്
സഖ്യം ആറ് സീറ്റ്
നേടി. ഇതില്‍ ആര്‍.ജെ.ഡിക്ക്
മൂന്നും കോണ്‍ഗ്രസിന്
രണ്ടും എന്‍.സി.പിക്ക്
ഒരു സീറ്റുമാണുള്ളത്.
മഹാരാഷ് ട്രയില്‍ 48 സീറ്റുള്ളതില്‍ 42 സീറ്റും ബി.ജെ.പി-ശിവസേന സഖ്യം നേടി.
ബി.ജെ.പിക്ക്
തനിച്ച് 23 സീറ്റ് കിട്ടി. രണ്ട്
തവണയായി മഹാരാഷ് ട്ര ഭരിക്കുന്ന
കോണ്‍ഗ്രസ്-എന്‍.സി.പി
സഖ്യത്തിന് കിട്ടിയത് അഞ്ച് സീറ്റാണ്.
ഇതില്‍ രസകരമായ
സംഗതി കോണ്‍ഗ്രസ്
ജയിച്ചത് ഒരേയൊരു സീറ്റാണ്. കേരളത്തിന്
പുറമെ കര്‍ണാടകത്തില്‍ മാത്രമാണ്
കോണ്‍ഗ്രസിന്
പിടിച്ചുനില്‍ക്കാനായത്.
ഒമ്പത് സീറ്റ് സമ്മാനിച്ച കര്‍ണാടകത്തിലാണ്
കോണ്‍ഗ്രസിന്
ഏറ്റവും കൂടുതല്‍ സീറ്റുള്ളതെന്ന്
അറയുമ്പോഴാണ് തകര്‍ച്ചയുടെ ആഴം വ്യക്തമാകുക.
28 സീറ്റില്‍ 17 എണ്ണവും ബി.ജെ.പി
നേടി. ജെ.ഡി.എസ് രണ്ട്
സീറ്റില്‍ ജയിച്ചു. ഹാസനയില്‍ മുന്‍
പ്രധാനമന്ത്രി ദേവഗൗഡ വിജയിച്ചു. ജാര്‍ഖണ്ഡിലും
രണ്ടിടത്ത് ഒഴികെ എല്ലാ സീറ്റിലും
ബി.ജെ.പി
ജയിച്ചു.
പ്രൊഫ്..ജോണ്‍ കുരാക്കാർ

No comments:
Post a Comment