
ശ്രീലങ്കയിൽ മീൻ മഴ
പടിഞ്ഞാറൻ ശ്രീലങ്കൻ ഗ്രാമങ്ങളിലാണ്
ഈ അത്ഭുത മഴ
പെയ്തത്. എന്തോ വീഴുന്ന ശബ്ദം
കേട്ട് എത്തിയ നാട്ടുകാർക്ക്
നല്ല പിടയ്ക്കുന്ന മീൻ ആണ്
കാണാൻ കഴിഞ്ഞത്.
ഒരു ചെറിയ പ്രദേശത്ത്
നിന്നുമാത്രം അമ്പത് കിലോയിൽ
അധികം മീൻ
ലഭിച്ചെന്നാണ് നാട്ടുകാർ പറയുന്നത്.
മീനുകൾക്ക് അഞ്ച്
മുതൽ എട്ട്
സെന്റിമീറ്റർ വരെ
വലുപ്പം ഉണ്ടായിരുന്നു. ബക്കറ്റുകളിലും മറ്റും ശേഖരിക്കുമ്പോഴും ഇവയ്ക്ക്
ജീവനുണ്ടായിരുന്നതായും ആളുകൾ
പറയുന്നു. വീട്ടുമുറ്റത്തും പറമ്പിലൊമൊക്കെയായി വീണ മീനുകളെ
നാട്ടുകാർ കറിവക്കാൻ ഉപയോഗിക്കുകയും
ചെയ്തു.
ശക്തമായ കാറ്റിൽ കടലിൽനിന്ന് വരുന്നവയാണ്
ഇവയെന്നാണ് കാലാവസ്ഥാ ഗവേഷണ കേന്ദ്രം
പറയുന്നത്. ചുഴലിക്കാറ്റിന് കടലിന്റെ ഉപരിതലത്തിൽ
നിൽക്കുന്ന മീൻകൂട്ടങ്ങളെ ആകാശത്തേക്ക് ഉയർത്താൻ കഴിയും.
മഴമേഘങ്ങൾക്കൊപ്പം നീങ്ങുന്ന അവ
കിലോമീറ്ററുകൾ അകലെയാവും
ചിലപ്പോൾ വീഴുകയെന്നും
ശാസ്ത്രജ്ഞർ പറയുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment