Pages

Thursday, May 8, 2014

BAHRAIN CONFERENCE TO PROMOTE INTER-CIVILISATION DIALOGUE


ബഹ്റൈന് ഇന്റര്നാഷനല് ഡയലോഗ് ഓഫ് സിവിലൈസേഷനു തുടക്കമായി


                           ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ ഡയലോഗ് ഓഫ് സിവിലൈസേഷനു തുടക്കമായി. ബഹ്റൈന്‍ കിരീടാവകാശിയും ഡപ്യൂട്ടി സുപ്രീം കമാന്‍ഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ ഗള്‍ഫ് ഹോട്ടലിലാണ് പരിപാടി ആരംഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ‘സംസ്കാരങ്ങള്‍ മനുഷ്യ സേവനത്തിന്” എന്നതാണു വിഷയം. മനുഷ്യാവകാശ സംരക്ഷണം, ജനങ്ങളുടെ അഭിപ്രായ – മത സ്വാതന്ത്യ്ര സംരക്ഷണം, വിവിധ മതങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കുമിടയിലെ സൌഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ എന്നീ ലക്ഷ്യങ്ങളോടെയാണു സമ്മേളനം നടത്തുന്നത്. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണു സംവാദം പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മൂന്നു ദിവസത്തെ സമ്മേളനത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, മാർത്തോമ്മാ സഭ ഡോ. സഖറിയാസ് മാര്‍ തെയോഫിലാസ് സഫ്രഗന്‍ മെത്രാപ്പൊലീത്താ, ഓര്‍ത്തഡോക്സ് സഭ മുംബൈ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ എന്നിവര്‍ പങ്കെടുത്തു
A major inter-civilisations dialogue conference is set to open in Bahrain on Monday, bringing together representatives of a wide spectrum of religions, sects and cultures.Shaikh Khalifa Bin Hamad Al Khalifa, the President of the Higher Organising Committee of the Conference of “Civilisations and cultures in the service of humanity,” said that he looked forward to the adoption by the participants of the Manama Document at the end of the three-day global gathering.
“The recommendations of the conference will be referred to HM the King, the patron of the event, to adopt them as part of the Manama Documents,” Shaikh Khalifa said. “The document would include the noble principles of the pluralism and diversity that serve humanity. The United Nations will be urged to adopt it as one of its formal documents. One recommendation is to designate Bahrain as a major hub in the universal process of dialogues among civilisations,” he told the media in the Bahraini capital Manama.The conference emphasises the need for tolerance and respect for religious and intellectual diversity and for the protection of human rights, he added.“It also promotes dialogue, understanding and peaceful coexistence among all civilisations, religions and cultures in all their diversity. The main themes focus on human rapprochement and its effect on the welfare of people and on the concept that civilisations should not conflict with one another. In fact, their divergences should lead to their alliances. The themes will also include the role of religious, academic and media institutions in strengthening bonds between humans and in consolidating co-existence and pluralism. The conference will also highlight how human rights and democracy are the outcome of civilisations,” he said.Shaikh Khalifa stressed that the conference emphasises the need for tolerance and respect for religious, cultural and intellectual diversity and for the protection of human rights and freedoms.

                                                      പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: